Chapter Title : മഴനീർച്ചാലുകൾ [കത്തനാർ]
തീവ്ര പ്രണയവും കാമവും അവൾ ഇറുക്കിപിടിച്ചു നടന്നു.
കാരണം അരവിന്ദിന്റെ കണ്ണുകളിൽ ഇപ്പോഴും അവൾ പഴയ പാറു തന്നെയായിരുന്നു.
വഴക്കാളി.
കൂട്ടുകാരി.
കുടുംബം.
വിശ്വാസം.
അതെല്ലാം.
പക്ഷെ അവൾ ഒളിപ്പിച്ചു വച്ച വികാരമല്ല അവനു തന്നോട്.
അവൾക്ക് അത് മനസ്സിലായിരുന്നു.
അതുകൊണ്ടാണ് അവൾ ചിരിച്ചത്.
തമാശ പറഞ്ഞത്.
പരാതിപ്പെട്ടത്.
എല്ലാം പഴയപോലെ തന്നെ തുടരാൻ ശ്രമിച്ചത്.
കാരണം ചില സ്നേഹങ്ങൾ പറയാതിരിക്കുന്നതിലൂടെയാണ് നിലനിൽക്കുന്നത്.
ചില വികാരങ്ങൾ വെളിച്ചത്തേക്ക് വന്ന നിമിഷം തന്നെ ബന്ധങ്ങളെ മാറ്റിമറിക്കും.
അത് സംഭവിക്കാൻ അവൾ ആഗ്രഹിച്ചില്ല.
അരവിന്ദ് ഒന്നും അറിയാതെ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.
അവന്റെ മനസ്സ് പതിയെ മറ്റൊരിടത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുമ്പോൾ, പാറു തന്റെ നിശ്ശബ്ദതയെ കൂടുതൽ മുറുകെ പിടിക്കുകയായിരുന്നു.
എങ്കിലും പിള്ളേരുടെ മനസ്സ് വായിക്കാൻ പറ്റുന്ന വേറെ രണ്ടുപേർ ആ വീട്ടിലുണ്ടല്ലോ. അവരുടെ മൗനസമ്മതം അവളുടെ ഇഷ്ടത്തിനുണ്ടെന്നു അവൾ അറിഞ്ഞില്ല.
അരവിന്ദ് മംഗലശ്ശേരിയിലേക്ക് തിരിച്ചെത്തി ഒരാഴ്ചയിലേറെയായിരുന്നു.
തറവാടിന്റെ പഴയ അന്തരീക്ഷത്തോട് അവൻ വീണ്ടും പൊരുത്തപ്പെട്ടു തുടങ്ങുകയും ചെയ്തിരുന്നു. രാവിലെ അപ്പൂപ്പനൊപ്പം നടക്കുക, ഉച്ചയ്ക്ക് അമ്മയോടൊപ്പം ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുക, വൈകുന്നേരം വയലുകളും തോട്ടവും ചുറ്റിനടക്കുക എന്നിങ്ങനെയുള്ള ദിനംചര്യയിൽ ദിവസങ്ങൾ കടന്നുപോയി.
ഒരു രാത്രി ഭക്ഷണശേഷം ശങ്കരനാരായണ മേനോൻ പതുക്കെ എഴുന്നേറ്റ് വരാന്തയിലേക്ക് നടന്നു.
"അച്ചൂ, നീ ഒന്ന് ഇങ്ങോട്ടുവാ."
അരവിന്ദും അദ്ദേഹത്തോടൊപ്പം പുറത്തേക്കിറങ്ങി.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.
തറവാടിന്റെ ചുവന്ന ഓടുകളിൽ വീഴുന്ന മഴത്തുള്ളികളുടെ ശബ്ദം രാത്രിയുടെ നിശ്ശബ്ദതയെ മൃദുവായി നിറച്ചിരുന്നു. അകലെ നെൽപ്പാടങ്ങളിലേക്ക് ഇരുട്ട് പടർന്നുകിടന്നു.
ശങ്കരനാരായണ മേനോൻ കുറച്ചുനേരം മഴയിലേക്ക് നോക്കിനിന്നു.
പിന്നെ ചോദിച്ചു.
"ഇനി എന്താണ് തീരുമാനം?"
അരവിന്ദ് മനസ്സിലാകാതെ അദ്ദേഹത്തെ നോക്കി.
"എന്തിന്റെ?"
"ബിസിനസിന്റെ."
ചോദ്യം കേട്ടപ്പോൾ അവൻ അല്പനേരം ആലോചനയിൽ മുങ്ങി.
ഇതുവരെ പഠനമായിരുന്നു അവന്റെ ലോകം. കോളേജ്, സുഹൃത്തുക്കൾ, പ്രോജക്ടുകൾ, പരീക്ഷകൾ. എന്നാൽ ഇപ്പോൾ ജീവിതം
💬 Comments
View all comments