Chapter Title : മൗനമഴ [കത്തനാർ]
കേൾക്കുമ്പോൾ ദേവികയും അവിടെയുണ്ടാകും.
അപ്പോൾ അരവിന്ദ് ഇടയ്ക്ക് തമാശ പറയും.
ദേവിക അറിയാതെ ചിരിച്ചുപോകും.
ഇതെല്ലാം ദൂരെയിരുന്നു കണ്ട പാറുവിന്റെ ഹൃദയത്തിൽ ചെറിയ വേദനകൾ ഉണ്ടാക്കിയെങ്കിലും അവൾ ഒന്നും പറഞ്ഞില്ല.
കാരണം അച്ചുവിന്റെയും ദേവികയുടെ മുഖത്ത് എത്തിയ പുതിയ സന്തോഷവും അവൾ കണ്ടിരുന്നു.
മംഗലശ്ശേരിയുടെ ദിവസങ്ങൾ പതുക്കെ പുതിയ താളത്തിലേക്ക് മാറുകയായിരുന്നു.
അരവിന്ദ് ഇനി ദേവികയെ കാണാനുള്ള അവസരങ്ങൾ മനഃപൂർവം അന്വേഷിച്ചില്ല.
കാരണം അവൾ ഇനി അകന്നിരുന്നില്ല.
ദേവികയും അവനെ ഒഴിവാക്കിയില്ല.
എന്നാൽ അവൾക്കൊരു പുതിയ പ്രശ്നമുണ്ടായി.
ദിവസത്തിൽ എത്ര തവണയെങ്കിലും അറിയാതെ തന്നെ അവൾ അരവിന്ദിനെ തേടിത്തുടങ്ങി.
രാവിലെ കണ്ടില്ലെങ്കിൽ എന്തോ കുറവുള്ളതുപോലെ തോന്നും.
വൈകുന്നേരം ശബ്ദം കേട്ടില്ലെങ്കിൽ ശ്രദ്ധ പോകും.
അവൻ അപ്പൂപ്പനൊപ്പം വയലിലേക്ക് പോയാൽ എപ്പോഴാണ് തിരിച്ചു വരുന്നതെന്ന് അറിയാതെ നോക്കിനിൽക്കും.
ഇതൊന്നും പ്രണയമാണെന്ന് അവൾ സമ്മതിച്ചില്ല.
സമ്മതിക്കാൻ ശ്രമിച്ചുമില്ല.
പക്ഷേ മാറ്റം അവൾക്കും മനസ്സിലാകുന്നുണ്ടായിരുന്നു.
ഒരു മഴസന്ധ്യയിൽ ആ മാറ്റം കൂടുതൽ വ്യക്തമായി.
വരാന്തയിൽ നിന്ന് പുറത്തേക്കുള്ള മഴ നോക്കി നിൽക്കുകയായിരുന്നു അവൾ.
അൽപനേരത്തിന് ശേഷം തിരികെ പോകാൻ തിരിഞ്ഞു.
രണ്ടടി നടന്ന ശേഷം എന്തുകൊണ്ടോ പിന്നിലേക്ക് നോക്കി.
അറിയാതെ.
ബോധപൂർവമല്ലാതെ.
അരവിന്ദ് അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
മഴയ്ക്കപ്പുറം.
വരാന്തയുടെ മറുവശത്ത്.
അവളെ നോക്കി.
അവരുടെ കണ്ണുകൾ ഒരുനിമിഷം തമ്മിൽ കോർത്തു.
മുമ്പായിരുന്നെങ്കിൽ ദേവിക ഉടൻ കണ്ണുകൾ മാറ്റുമായിരുന്നു.
ഇപ്പോൾ അതുണ്ടായില്ല.
ആദ്യം അവൾ പുഞ്ചിരിച്ചു.
വളരെ ചെറിയൊരു പുഞ്ചിരി.
പിന്നെ മാത്രമാണ് മുഖം തിരിച്ചെടുത്തത്.
അരവിന്ദിന്റെ ഹൃദയം ആ പുഞ്ചിരിയോടൊപ്പം മറ്റെവിടെയോ പോയി.
മഴ തുടർന്നും പെയ്യുകയായിരുന്നു.
പക്ഷേ ആ
💬 Comments
View all comments