0%

Chapter Title : മൗനമഴ [കത്തനാർ]

Author : കത്തനാർ Read All Parts 27723

തെളിഞ്ഞു.

വളരെ ചെറിയത്.

പക്ഷേ കഴിഞ്ഞ ദിവസങ്ങളിലെ മഞ്ഞുരുകാൻ അത് മതിയായിരുന്നു.

ആ പുഞ്ചിരി കണ്ട നിമിഷം അരവിന്ദിന്റെ നെഞ്ചിൽ നിന്ന് ഒരു വലിയ ഭാരം ഇറങ്ങിപ്പോയതുപോലെ തോന്നി.

അറിയാതെ അവനും ചിരിച്ചു.

കുറച്ചുനേരം ഇരുവരും ഒന്നും പറഞ്ഞില്ല.

മൗനം ഇപ്പോൾ അസ്വസ്ഥമല്ലായിരുന്നു.

അപ്പോൾ അരവിന്ദ് അപ്രതീക്ഷിതമായി പറഞ്ഞു.

"ഒരു കാര്യം ചോദിക്കട്ടെ?"

"എന്താ?"

"നീ എന്നോട് സംസാരിക്കേണ്ടതില്ല."

അവൾ ശ്രദ്ധയോടെ കേട്ടു.

"പക്ഷേ ഞാൻ അടുത്ത് വരുമ്പോൾ ഇങ്ങനെ ഒഴിഞ്ഞുമാറരുത്."

അവന്റെ ശബ്ദത്തിൽ അപേക്ഷയുണ്ടായിരുന്നു.

"നിന്നെ കാണുമ്പോൾ വഴി മാറി പോകുമ്പോൾ..."

അവൻ ഒന്ന് ചിരിച്ചു.

"സത്യമായിട്ട് പറഞ്ഞാൽ വല്ലാത്ത വിഷമമുണ്ട്."

ദേവികയുടെ മുഖത്ത് വീണ്ടും ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.

അവൾ ഉടനെ മറുപടി പറഞ്ഞില്ല.

ചില നിമിഷങ്ങൾ മൗനമായി നിന്നു.

ശേഷം പതുക്കെ തലകുലുക്കി.

"ശരി."

അരവിന്ദിന് അത്രയും മതി.

ആ ചെറിയ വാക്ക് തന്നെ അവന് ഒരു വിജയം പോലെ തോന്നി.

അതിന് ശേഷം എല്ലാം ഒരുദിവസം കൊണ്ട് മാറിയില്ല.

പക്ഷേ പതിയെ മാറാൻ തുടങ്ങി.

രാവിലെ അടുക്കളവശത്ത് വെച്ച് അരവിന്ദ് "കോളേജിൽ പോകുവാണോ? “എന്ന് ചോദിച്ചാൽ ദേവിക "അതെ" എന്ന് മറുപടി പറയും.

ലൈബ്രറിയിൽ നിന്ന് വരുമ്പോൾ പുസ്തകങ്ങൾ എന്തൊക്കെയാണെന്ന് അവൻ ചോദിക്കും.

അവൾ പറയും.

ചിലപ്പോൾ അവളുടെ ഇക്കണോമിക്സ് വിഷയത്തെക്കുറിച്ചുള്ള സംസാരങ്ങൾ കേട്ട് അരവിന്ദ് അത്ഭുതപ്പെടും.

"ഇത്രയൊക്കെ അറിയാമോ?"

എന്ന് ചോദിച്ചാൽ ദേവിക ചിരിക്കും.

"പഠിക്കുന്ന വിഷയമല്ലേ."

ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ ചില കുട്ടികളെക്കുറിച്ചുള്ള രസകരമായ കഥകൾ അവൾ പറയും.

ചില വൈകുന്നേരങ്ങളിൽ ശങ്കരനാരായണ മേനോനൊപ്പം ഇരുന്ന് പഴയ കുടുംബകഥകൾ

💬 Comments

View all comments