0%

Chapter Title : മൗനമഴ [കത്തനാർ]

Author : കത്തനാർ Read All Parts 27537

തന്റെ മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ കണ്ണുകളിൽ അങ്ങനെയൊരു നിഴൽ പോലും അവൾ കണ്ടില്ല.

കുറ്റബോധം മാത്രം.

വേദന മാത്രം.

അവൾ അന്ന് മഴയിലുള്ള നിമിഷം ഓർക്കാൻ ശ്രമിച്ചു.

എല്ലാം അതിവേഗത്തിലായിരുന്നു.

കാറ്റ്.

മഴ.

കുട.

പുസ്തകങ്ങൾ.

തിരിഞ്ഞുനോട്ടം.

ഒരു നിമിഷത്തെ അബദ്ധം.

അതിനു പിന്നാലെ വന്ന ഭയം.

ഇത്രയും ദിവസം ആ സംഭവം തന്റെ കണ്ണിലൂടെ മാത്രമാണ് അവൾ കണ്ടിരുന്നത്.

ഇപ്പോൾ ആദ്യമായി അരവിന്ദിന്റെ കാഴ്ചപ്പാടിലൂടെ നോക്കാൻ ശ്രമിച്ചു.

അന്ന് തന്നെ അവൻ മാപ്പ് പറയാൻ ശ്രമിച്ചിരുന്നു.

താൻ കേൾക്കാൻ തയ്യാറായിരുന്നില്ല.

മഴയത്തിൽ പത്തായപ്പുരവരെ അവൻ പിന്തുടർന്നതും ഓർമ്മ വന്നു.

അന്ന് തിരിഞ്ഞു നോക്കാതെത്തന്നെ അവന്റെ ശബ്ദത്തിൽ നിന്നും അവന്റെ മുഖത്ത് പരിഭ്രമമായിരുന്നു എന്നവൾ മനസ്സിലാക്കി.

മോശം ഉദ്ദേശ്യത്തോടെ ഒന്നും ചെയ്തവന്റെ മുഖമല്ല.

ആ ഓർമ്മകൾ ഓരോന്നായി തെളിഞ്ഞുവരുമ്പോൾ അവളുടെ മനസ്സിലെ കെട്ടുപിണഞ്ഞ ദേഷ്യം പതുക്കെ അലിഞ്ഞുപോയി.

അരവിന്ദ് ഇപ്പോഴും മറുപടിക്കായി കാത്തുനിൽക്കുകയായിരുന്നു.

അവൾ വിശ്വസിച്ചോ ഇല്ലയോ എന്ന് അറിയാതെ.

ഒടുവിൽ ദേവിക ഒരു ദീർഘനിശ്വാസം വിട്ടു.

"ഞാൻ..."

വാക്കുകൾ തിരഞ്ഞെടുത്തുകൊണ്ട് അവൾ പറഞ്ഞു.

"അന്ന് ഒരുപാട് പേടിച്ചിരുന്നു."

അരവിന്ദ് ഒന്നും പറഞ്ഞില്ല.

"അതുകൊണ്ടാണ് ആലോചിക്കാതെ പ്രതികരിച്ചത്."

അവൻ പതുക്കെ തലകുലുക്കി.

"നീ പ്രതികരിച്ചത് തെറ്റല്ല."

അവളുടെ കണ്ണുകളിൽ ആശ്ചര്യം തെളിഞ്ഞു.

“നിന്റെ സ്ഥാനത്ത് ആരായാലും അങ്ങനെ തന്നെ ചെയ്യും. ഇനി എന്റെ സ്ഥാനത്തു വേറെ ആരെങ്കിലുമാണെങ്കിലും നീ അതുതന്നെ ചെയ്യണം.“

ആ മറുപടിയാണ് അവളെ കൂടുതൽ സ്പർശിച്ചത്.

സ്വയം ന്യായീകരിക്കാൻ അവൻ ശ്രമിക്കുന്നില്ലായിരുന്നു.

സത്യം മാത്രം പറയുകയായിരുന്നു.

അവസാനം ദേവികയുടെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി

💬 Comments

View all comments