Chapter Title : മൗനമഴ [കത്തനാർ]
അവൾ ഒന്നും പറഞ്ഞില്ല.
"നീ കേൾക്കണം. അത്ര മാത്രം."
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ഇത്ര ദിവസത്തിനിടയിൽ ആദ്യമായാണ് അവൻ അവളുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത്.
ഒരു മറയും ഇല്ലാതെ.
ഒരു തമാശയും ഇല്ലാതെ.
"അന്ന് മഴയത്ത് ഞാൻ നിന്റെ പിന്നാലെ ഓടിവന്നത് നിന്നെ സഹായിക്കാനാണ്."
അവന്റെ ശബ്ദം ശാന്തമായിരുന്നു.
"നിന്റെ പുസ്തകങ്ങളും പേപ്പറുകളും മുഴുവൻ നശിക്കുമെന്നു തോന്നി. അതുകൊണ്ടാണ്."
ദേവികയുടെ കണ്ണുകൾ അവനിൽ നിന്ന് മാറിയില്ല.
"നീ മുന്നോട്ട് നടന്നപ്പോൾ ഞാൻ കുട പിടിച്ച് വന്നതാണ്. അത്ര മാത്രം."
ഒരു നിമിഷം അവൻ നിർത്തി.
ശേഷം ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം പറഞ്ഞു.
"നിന്നെ തൊട്ടത് അബദ്ധമായിരുന്നു ദേവിക."
അവന്റെ ശബ്ദത്തിൽ കുറ്റബോധം വ്യക്തമായിരുന്നു.
"നീ പെട്ടെന്ന് തിരിഞ്ഞപ്പോൾ അറിയാതെ എന്റെ കൈകൊണ്ടതാണ്. അതിനു ശേഷം നടന്നത് ഞാൻ ഇച്ഛിച്ചതല്ല. “
അവൻ കണ്ണുകൾ താഴ്ത്തി.
"എന്ത് പറഞ്ഞാലും നടന്നത് ശരിയായിരുന്നില്ല. അത് ഞാൻ മനസ്സിലാക്കുന്നു."
കാറ്റ് മാവിലകളെ ചലിപ്പിച്ചു.
ചില നിമിഷങ്ങൾ രണ്ടുപേരും മിണ്ടിയില്ല.
"പക്ഷേ..."
അരവിന്ദ് വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.
"ഞാൻ നിന്നെ അപമാനിക്കാനോ... മനഃപൂർവം സ്പർശിക്കാനോ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല."
വാക്കുകൾ പറയുമ്പോൾ അവന്റെ കണ്ണുകളിൽ സത്യസന്ധത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"നിന്നെ അപമാനിക്കാൻ എനിക്ക് കഴിയില്ല."
അതുകേട്ടപ്പോൾ ദേവിക അറിയാതെ അവന്റെ മുഖത്തേക്ക് വീണ്ടും നോക്കി.
ആദ്യമായി.
ശരിക്കും നോക്കി.
ഇത്ര ദിവസമായി തന്റെ മനസ്സിൽ വരച്ചുകൂട്ടിയ ചിത്രം അവൾ ഓർത്തു.
ഒരു പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ അവസരം തേടിയ ഒരാൾ.
അല്ലെങ്കിൽ തന്റെ ദാരിദ്ര്യവും അവസ്ഥയും മുതലെടുത്ത ഒരാൾ.
പക്ഷേ ഇപ്പോൾ
💬 Comments
View all comments