0%

Chapter Title : മൗനമഴ [കത്തനാർ]

Author : കത്തനാർ Read All Parts 26795

തന്റെ ഹൃദയത്തിൽ പതിഞ്ഞ ഓരോ മുറിവും.

അവൾ ഒന്നും പറയില്ല.

ഒരിക്കലും. ആദ്യപടി അതവൻ തന്നെ എടുക്കണം എന്നാ വാശിയുണ്ടാരുന്നു അവൾക്കു.

കഴിഞ്ഞ ദിവസത്തെപോലെതന്നെ ദേവിക അരവിന്ദിനെ പൂർണമായി ഒഴിവാക്കുന്നത് നിർത്തിയിരുന്നില്ല.

പക്ഷേ ഒരു മാറ്റമുണ്ടായിരുന്നു.

അവനെ കണ്ടാൽ മുമ്പത്തെ പോലെ ഉടൻ വഴിമാറിപ്പോകുന്നില്ല.

എന്നാലും സംസാരിക്കുകയുമില്ല.

ആ മൗനമാണ് അരവിന്ദിനെ കൂടുതൽ വേദനിപ്പിച്ചത്.

അവൾ കോപിക്കുകയോ ശാസിക്കുകയോ ചെയ്തിരുന്നെങ്കിൽ പോലും അത്ര ബുദ്ധിമുട്ടുണ്ടാകില്ലായിരുന്നു.

പക്ഷേ ഈ അകലം...

ഈ നിശ്ശബ്ദത...

അതാണ് അവനെ ഏറ്റവും കൂടുതൽ ശ്വാസംമുട്ടിച്ചത്.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

ഒരു ഉച്ചയ്ക്ക്.

മഴയില്ലാത്ത തെളിഞ്ഞ ദിവസമായിരുന്നു.

പഴയ മാവിന്റെ ചുവട്ടിലെ കൽത്തറയിൽ ഇരുന്ന് ദേവിക കുറിപ്പുകൾ എഴുതുകയായിരുന്നു.

കോളേജിലെ എന്തോ അസൈൻമെന്റാവണം.

അരവിന്ദ് അവളെ കണ്ടത് യാദൃശ്ചികമായിരുന്നു.

തിരിഞ്ഞുപോകാനാണ് ആദ്യം തോന്നിയത്.

പക്ഷേ ഇനിയും സംസാരിക്കാതിരുന്നാൽ കാര്യങ്ങൾ ഒരിക്കലും ശരിയാകില്ലെന്ന് അവന് അറിയാമായിരുന്നു.

അവൻ പതുക്കെ മുന്നോട്ട് നടന്നു.

ചുവടൊച്ച കേട്ടപ്പോൾ ദേവിക തല ഉയർത്തി നോക്കി.

അരവിന്ദിനെ കണ്ട നിമിഷം തന്നെ പുസ്തകം അടയ്ക്കാൻ അവൾ ശ്രമിച്ചു.

എന്നാൽ ഈ തവണ അവൻ അവസരം കൊടുത്തില്ല.

"ദേവിക... ഒരു മിനിറ്റ്."

അവളുടെ കൈ നിശ്ചലമായി.

മുഖത്ത് യാതൊരു ഭാവവും ഇല്ല.

"എനിക്ക് കുറച്ച് സംസാരിക്കണം."

അൽപനേരം മിണ്ടാതിരുന്ന ശേഷം അവൾ പതുക്കെ എഴുന്നേറ്റു.

പക്ഷേ പോകാൻ ശ്രമിച്ചില്ല.

അത് തന്നെ അരവിന്ദിന് ഒരു ധൈര്യം നൽകി.

എത്ര ദിവസങ്ങളായി നെഞ്ചിൽ കിടന്ന വാക്കുകൾ അവൻ ഒറ്റ ശ്വാസത്തിൽ പറയാൻ തുടങ്ങിച്ചു.

"അന്ന് നടന്ന കാര്യത്തെക്കുറിച്ചാണ്."

ദേവികയുടെ മുഖം ഒരുനിമിഷം മുറുകി.

എന്നാൽ

💬 Comments

View all comments