Chapter Title : മൗനമഴ [കത്തനാർ]
അങ്ങനെ കുറച്ചൂടെ കിടക്കാൻ അവൾ കൊതിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ അവൾ എണീറ്റു അവനെ തിരിച്ചുകിടത്തി. അവന്റെ പൈജാമ എങ്ങനെയൊക്കെയോ അവനെ ധരിപ്പിച്ച ശേഷം അവൾ അവന്റെ ചെവിയിൽ മന്ത്രിച്ചു.
"ഉറങ്ങിക്കോ അച്ചൂ..."
മൃദുവായി പറഞ്ഞിട്ട് പുതപ്പ് മൂടി, അവനറിയാതെ.
ഒരിക്കലും അറിയാതെ പോകാനിടയുള്ള ഒരു സ്നേഹത്തോടെ.
അടുത്ത ദിവസം രാവിലെ തലപൊട്ടുന്ന വേദനയോടെയാണ് അരവിന്ദ് ഉണർന്നത്.
ഒരു നിമിഷം എവിടെയാണെന്ന് പോലും മനസ്സിലായില്ല.
പിന്നെ സ്വന്തം മുറിയാണെന്ന് തിരിച്ചറിഞ്ഞു.
പക്ഷേ എങ്ങനെ ഇവിടെ എത്തിയെന്ന് ഓർമ്മയില്ല.
കിടക്കയിൽ നിന്ന് എഴുന്നേറ്റിരുന്നപ്പോൾ വാതിൽ തുറന്ന് പാറു അകത്തുവന്നു.
കയ്യിൽ പ്രഭാതഭക്ഷണ ട്രേ. നല്ല സ്വയമ്പൻ ഇഡലിയും സാമ്പാറും, പിന്നെ പാറു അവനുവേണ്ടി ഇടയ്ക്കുണ്ടാക്കാറുള്ള നല്ല ആവി പറക്കുന്ന ചൂട് പാൽചായയും.
സാധാരണ ദിനം പോലെ മുഖത്ത് പുഞ്ചിരിയും.
"ഉണർന്നോ മഹാരാജാവേ?"
അവൾ ചോദിച്ചു.
അരവിന്ദ് നെറ്റിയിൽ കൈവച്ചു.
"എനിക്ക് മരിക്കുന്ന പോലെ തലവേദന."
"അതിന് മരുന്ന് വേണോ അതോ ബുദ്ധി വേണോ?"
പാറു പതിവുപോലെ കളിയാക്കി.
അരവിന്ദ് ചിരിക്കാനൊരു ശ്രമം നടത്തി.
പിന്നെ പെട്ടെന്ന് ചോദിച്ചു.
"ഞാൻ ഇന്നലെ എങ്ങനെയാണ് മുറിയിലെത്തിയത്?"
ഒരു നിമിഷം മാത്രമാണ് പാറു മിണ്ടാതിരുന്നത്.
അടുത്ത നിമിഷം അവൾ മുഖഭാവം മാറ്റി.
"ആരോ കൊണ്ടുവന്ന് ഇട്ടതായിരിക്കും."
"ആരാ?"
"എനിക്കെങ്ങനെ അറിയാം?"
അവൾ തോളുയർത്തി.
"കുടിച്ച് പടികളിൽ വീണുകിടന്ന ഒരു മഹാനെ രക്ഷിച്ച ഏതോ പുണ്യാത്മാവ് എവിടോ ഉണ്ടാകും."
അരവിന്ദ് സംശയത്തോടെ അവളെ നോക്കി.
പക്ഷേ പാറുവിന്റെ മുഖം പൂർണമായും സാധാരണമായിരുന്നു.
അവൾക്കുമാത്രം അറിയാമായിരുന്നു.
കഴിഞ്ഞ രാത്രിയിലെ ഓരോ നിമിഷവും.
അവൻ പറഞ്ഞ ഓരോ വാക്കും.
💬 Comments
View all comments