0%

Chapter Title : തോരാത്ത ഓർമ്മകൾ [കത്തനാർ]

Author : കത്തനാർ Read All Parts 27.4K

ഞായറാഴ്ച വൈകുന്നേരങ്ങളിൽ ശങ്കരനാരായണ മേനോൻ ഫോൺ എടുക്കും.

വിദേശ നമ്പർ ഡയൽ ചെയ്യും.

“പാറുക്കുട്ടി.”

എതിർവശത്ത് ചിരി.

“അപ്പൂപ്പാ.”

“നീ ഇനിയും വരുന്നില്ലേ?”

“ഇല്ല.”

“ഞാൻ എപ്പോ വേണമെങ്കിലും ചത്തുപോകും.”

“അപ്പൂപ്പാ, എല്ലാ ആഴ്ചയും ഇതേ ഡയലോഗ് തന്നെ.”

“സത്യമാണ്.”

“കള്ളം.”

അവൾ ചിരിക്കും.

അദ്ദേഹം ശകാരിക്കും.

അവസാനം യാചിക്കും.

“ഒരുതവണ വന്നിട്ട് പോ.”

പക്ഷേ പാറു വന്നില്ല.

അവൾ വിളിക്കും.

അമ്മയോട് സംസാരിക്കും.

മുത്തച്ഛനോട് സംസാരിക്കും.

പക്ഷേ അരവിന്ദിനോട് സംസാരിച്ചില്ല.

ഒരിക്കലും.

അരവിന്ദും നിർബന്ധിച്ചില്ല.

അവൾ ആവശ്യപ്പെട്ട സമയം ഇപ്പോഴും അവൾക്കു വേണ്ടിയിരിക്കാം എന്ന് അവൻ കരുതി.

അതിനാൽ അവൻ കാത്തിരുന്നു.

ഒരു ദിവസം ഫോൺ വരുമെന്ന്.

ഒരു ദിവസം പാറു സംസാരിക്കുമെന്ന്.

ഒരു ദിവസം എന്തുകൊണ്ടാണ് അവൾ ഇത്ര അകന്നതെന്ന് പറയുമെന്ന്.

കാത്തിരിക്കുക മാത്രമാണ് ചിലപ്പോൾ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം.

ആ മൂന്ന് വർഷങ്ങളിൽ അരവിന്ദ് അതും പഠിച്ചു.

ആ വർഷത്തെ അവസാന മഴയും കഴിഞ്ഞു ആകാശം മഴവില്ലാൽ ശാന്തമായ ഒരു പ്രഭാതം. രാവിലെ അസാധാരണമായി ശാന്തമായിരുന്നു. മഴക്കാലം അവസാനിച്ചിരുന്നെങ്കിലും രാത്രിയിൽ വീണ നനവ് ഇപ്പോഴും മുറ്റത്തെ കല്ലുകളിൽ തങ്ങി നിന്നിരുന്നു.

മംഗലശ്ശേരിയുടെ പഴയ മരങ്ങൾക്കിടയിലൂടെ പ്രഭാതവെളിച്ചം പതുക്കെ ഒഴുകിവരുന്നുണ്ടായിരുന്നു.

അനുപമ കാറിന്റെ അടുത്ത് നിന്നുകൊണ്ട് ഫയലുകൾ പരിശോധിക്കുകയായിരുന്നു.

അരവിന്ദ് വീട്ടിൽ നിന്ന് ഇറങ്ങി വന്നു.

“ഇന്നത്തെ മീറ്റിംഗ് പത്തുമണിക്കല്ലേ?” അവൻ ചോദിച്ചു.

“അതെ. നീ ഇന്നലെ നോക്കിയ റിപ്പോർട്ടും എടുത്തിട്ടുണ്ടല്ലോ?”

“ഉണ്ട്.”

സാധാരണ ഒരു രാവിലെ.

സാധാരണ ഒരു സംഭാഷണം.

സാധാരണ ഒരു തുടക്കം.

അവർ കാറിലേക്ക് നടന്നു.

അപ്പോഴാണ്

💬 Comments

View all comments