Chapter Title : തോരാത്ത ഓർമ്മകൾ [കത്തനാർ]
ആരും കാണുന്നില്ല.
അവർ കാണുന്നത് അവളുടെ ജനനമാണ്.
അവളുടെ കുടുംബമാണ്.
അവളുടെ സ്ഥിതിയാണ്.
അവളല്ല.
ആ തിരിച്ചറിവ് അവനെ തകർത്തു.
“അപ്പോൾ ഇത്രയും വർഷം ഞാൻ നിങ്ങളെ തെറ്റിദ്ധരിച്ചിരുന്നുവല്ലേ മുത്തച്ഛാ,” അവൻ നിശബ്ദമായി പറഞ്ഞു.
ആ വാക്കുകൾ ശങ്കരനാരായണ മേനോനെ പോലും ഒരു നിമിഷം മുറിവേൽപ്പിച്ചു.
പക്ഷേ അടുത്ത നിമിഷം ദേഷ്യം വീണ്ടും ജയിച്ചു.
“ഗോവിന്ദാ!”
കാര്യസ്ഥൻ ഞെട്ടി മുന്നോട്ട് വന്നു.
“ആളുകളെ വിളിക്ക്.”
“മുത്തച്ഛാ...” അരവിന്ദ് മുന്നോട്ട് ചുവടുവച്ചു.
“ഇപ്പോൾ തന്നെ വിളിക്ക്!”
ചില നിമിഷങ്ങൾക്കുള്ളിൽ തറവാട്ടിലെ വിശ്വസ്തരായ നാല് ജോലിക്കാർ അകത്തേക്ക് വന്നു.
അവരുടെ മുഖങ്ങളിൽ വിഷമം വ്യക്തമായിരുന്നു.
അരവിന്ദിനെ അവർ ചെറുപ്പം മുതൽ കണ്ടുവളർത്തിയവരായിരുന്നു.
“അവനെ മുകളിലേക്ക് കൊണ്ടുപോ .”
എല്ലാവരും നിശ്ചലമായി.
“ഞാൻ പറഞ്ഞത് കേട്ടില്ലേ?”
ആർക്കും പിന്നെ എതിർക്കാനായില്ല.
രണ്ടുപേർ അരവിന്ദിന്റെ അടുത്തേക്ക് വന്നു.
“കുഞ്ഞേ...” അവരിൽ ഒരാൾ വിഷമത്തോടെ പറഞ്ഞു.
“എന്നെ തൊടരുത്.”
അരവിന്ദ് പിന്മാറി.
“അച്ചു...” അനുപമയുടെ ശബ്ദം വീണ്ടും .
പക്ഷേ അവൻ കേട്ടില്ല.
“ദേവുവിനെ ഞാൻ വിട്ടുകൊടുക്കില്ല.”
അടുത്ത നിമിഷം ജോലിക്കാർ അവനെ പിടിച്ചു.
“വിടൂ!”
അവൻ കുതറി.
ദേവു കരഞ്ഞുകൊണ്ട് മുന്നോട്ട് വന്നു.
“വേണ്ട... ദയവുചെയ്ത് വേണ്ട!”
മീനാക്ഷിയും തന്റെ മകളുടെ അവസ്ഥ കണ്ടു കരഞ്ഞു.
പക്ഷേ ആരും കേട്ടില്ല.
അരവിന്ദിനെ ബലമായി മരപ്പടിയിലേക്ക് നയിച്ചു.
“ദേവൂ!”
അവൻ വിളിച്ചു.
ദേവുവിന്റെ ഹൃദയം നുറുങ്ങിപ്പോയി.
“അച്ചു!”
“ദേവൂ...”
അവന്റെ ശബ്ദം ഇടറിപ്പോയി.
എങ്കിലും അവൻ വീണ്ടും വിളിച്ചു.
“ദേവൂ... ഞാൻ വരും...”
ജോലിക്കാർ അവനെ മുകളിലേക്ക് വലിച്ചുകൊണ്ടുപോയി.
“എന്ത് സംഭവിച്ചാലും ഞാൻ വരും!”
💬 Comments
View all comments