Chapter Title : മഴനീർതുള്ളികൾ 1 [Anamika]
വിചാരിച്ചാൽ മതി.. ഉറപ്പോടെ പറയുന്നവളെ നോക്കി നിന്നു അഭി…മുൻപ് കരഞ്ഞ ആളെ അല്ലാത്തപോലെ… അവൻ തിരിഞ്ഞു ബൈക്കിനു മുകളിൽ വച്ച ബാഗ് എടുത്തു.. ”ആമി തന്നുവിട്ടതാ…ബുക്സ് ഉം ഡ്രെസ്സുമൊക്കെയാണ്…ചേച്ചീടെ ഫോൺ വല്യമ്മ എറിഞ്ഞു പൊട്ടിച്ചൂത്രെ…“ അവളതു കൈ നീട്ടി വാങ്ങി… ”ദാ ഇതും കൂടെ ഉണ്ട്…അത്യാവശ്യത്തിനു എടുക്കാം..“പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തു നീട്ടി… അവളതു വാങ്ങി തുറന്നു..ആമിയുടെ വളയും മാലയും കൊലുസുമാണ്…അതേപടി അവനു നേർക്ക് തിരിച്ചു നീട്ടി… “വേണ്ടഭി…ചെറിയമ്മ അറിഞ്ഞാൽ പിന്നതു മതി…. ”എന്നാ ഇതെങ്കിലും വാങ്ങിക്ക് ചേച്ചീ….gpay ഉം ഫോണും ഇല്ലാത്തതല്ലേ….പേഴ്സ് തുറന്നു അതിലുണ്ടായിരുന്ന നോട്ടുകളെടുത്തു അവളുടെ കയ്യിലിരുന്ന ബാഗിന്റെ സിബ് തുറന്നു അതിലേക്ക് വച്ചു കൊടുത്തു… “ഞാനിറങ്ങട്ടെ…കോളേജിൽ വച്ചു കാണാം….” അവരെയെല്ലാം ഒന്നു നോക്കി..അവനുനേരെ ഒന്നു ചിരിച്ച മായക്ക് ഒരു ചെറുചിരി കൊടുത്തു ബൈക്കും എടുത്ത് അവൻ ഇറങ്ങി.. അവളാ പോക്ക് നോക്കി നിന്നു…. പിന്നെ പതിയെ തിരിഞ്ഞ് അകത്തേക്ക് കയറി…മായ വന്നാ ബാഗ് കൈ നീട്ടിവാങ്ങി…വിതുമ്പിപോയതും ഹരിയുടെ മുറിയിലേക്ക് ഓടികയറി… “എന്തിനാരുന്നെടാ…ഒരു പാവം മോളാർന്നു..അതിന്റെ ജീവിതം ഇവിടെ….. ”അമ്മാ ഞാൻ പറഞ്ഞതല്ലേ…പറ്റിപ്പോയതാണ്…വേണമെന്ന് വച്ചിട്ടല്ല…അവളോടൊരു ദേഷ്യത്തിന്റേം പിന്നെ വെള്ളത്തിന്റെ പുറത്തും ചെയ്തു പോയതാ…“ അവനു ചെറുതായി ദേഷ്യം വന്നു തുടങ്ങി… ”എന്ത് പറ്റിപ്പോയെന്ന്….ഏഹ്…22 വയസുള്ളൊരു കൊച്ചിനോട് ഇത്ര വലിയൊരു മഹാപാപം ചെയ്‌തിട്ടത് പറ്റിപോയതാന്നോ….. എന്റെ മോൻ അലമ്പാ…ഉത്തരവാദിത്തം ഇല്ലാത്തവനാ…ഞാനൊരുത്തി ഒറ്റക്ക് വളർത്തിയെന്റെ എല്ലാ ശെരികേടും നിനക്കുണ്ട്….ആകെയൊരെണ്ണമേ ഉള്ളെന്ന് കരുതി കുറെയധികം ഞാൻ കണ്ടില്ലന്നു നടിച്ചിട്ടുമുണ്ട്….പക്ഷെ നീയിന്നീ ചെയ്തത്……… എനിക്കു പൊറുക്കാൻ പറ്റില്ലടാ……പറയ് ഇങ്ങനൊക്കെ ചെയ്തു കൂട്ടാൻ മാത്രം ആ കുഞ്ഞെന്താ നിന്നോട് ചെയ്തത്…..പറയടാ……“ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും വിറയ്ക്കുകയായിരുന്നു മായ….. ”എന്തേ….നിനക്കൊന്നും പറയാനില്ലേ….“ അവരവന്റെ മുമ്പിലേക്ക് കയറി നിന്നു…. ”പണ്ടെങ്ങോ അമ്പലപ്പറമ്പിൽ വച്ചു ഈ കൊച്ച് നിന്നെ ചെളീൽ തള്ളിയിട്ടൂന്ന ഇച്ചിരെ ഇല്ലാത്ത കാരണത്തിന്…..അല്ലെ….“ ”ചെളീൽ അല്ല
💬 Comments
View all comments