Chapter Title : മഴനീർതുള്ളികൾ 1 [Anamika]
മായമ്മേ…ആനപിണ്ടം…“ അരുൺ അതിലേക്ക് കുറച്ച് പെട്രോളും കൂടെ ഒഴിച്ചു… ”തുപ്പലോലിപ്പിച് നടക്കുന്ന കുഞ്ഞി കുട്യോള് പോലും കാര്യമായിട്ടെടുക്കാത്ത കാര്യത്തിനൊരു പെൺകുട്ടീടെ ജീവിതോം നശിപ്പിച്ചു അവളെ നാട്ടുകാരുടേം വീട്ടുകാരുടേം മുന്നിൽ പിഴച്ചവളാക്കി ഇങ്ങനെ എന്റെ മുന്നിൽ നിൽക്കാൻ നിനക്കെങ്ങനെ കഴിയുന്നെടാ….ഞാൻ വളർത്തിയ മോൻ തന്നെയല്ലേ നീ….“ ഒരക്ഷരം മറുപടി പറയാതെ തലകുനിച്ചു നിൽപ്പുണ്ടവൻ.. ചെയ്ത തെറ്റിന്റെ ആഴം മനസിലാക്കിയിട്ടോ അതോ അമ്മയുടെ കണ്ണിൽ ഇത്ര നാൾ കാണാത്ത വെറുപ്പ് കണ്ടിട്ടോ…അറിയില്ല… ”മായേ മതിയെടി….ചുറ്റും പുറവുമുള്ള വീടുകളിലെ ജനാലകളിൽ കാതോർത്തു നില്കുന്നവരെ കണ്ടിട്ടു ലളിതേച്ചി മായയെ തടഞ്ഞു… “ദാ ഇത് അമൃതയുടെ സാധനങ്ങളാ….” അവർ കയ്യിലെ ബാഗ് ഉയർത്തി അവനു നേർക്ക് കാണിച്ചു.. “പക്ഷെ ഇതിലൊന്നും അവൾ തൊടില്ല ഇനി ഉപയോഗിക്കുകേമില്ല….നീ വാങ്ങികൊടുക്കും…അവൾക്കുണ്ണാനും ഉടുക്കാനും ചിലവിനുള്ളതുമെല്ലാം….അവളീ വീട്ടിൽ നിൽക്കുന്ന കാലത്തോളം നീ പണിയെടുത്തു പോറ്റും..പഠിപ്പിക്കും…സ്വന്തം കാലിൽ നില്കാറാകുമ്പോൾ അതിനൊരു ജീവിതോം നീ തന്നെ ഉണ്ടാക്കികൊടുക്കും..” മുഖത്തു തിളയ്ക്കുന്ന ദേഷ്യത്തോടെ അവർ നിന്നു… ഹരി മുഖം ഉയർത്തി അമ്മയെ നോക്കി… “ഇനിയത് പറ്റില്ലെന്ന എന്റെമോൻ പറയുന്നതെങ്കിൽ ഇപ്പൊ ഈ നിമിഷം ഇവിടുന്ന്ഇറങ്ങിക്കോണം….തന്ത പോയവഴിയേ മോനും പോയെന്ന് കരുതിക്കോളാം ഞാൻ…” പറഞ്ഞുകൊണ്ട് ഉള്ളിലേക്ക് നടന്നു ബാഗ് കസേരയിലേക്ക് വച്ചു തന്റെ മുറിയിലേക്ക് കയറി മായ.. എല്ലാം കേട്ട് കയ്യീന്ന് പോയെന്ന മട്ടിൽ വായുംപൊളിച്ചു നിന്ന അരുണിന്റെ കയ്യിൽ നിന്നും കീ തട്ടിപ്പറിക്കുംപോലെ വാങ്ങി ഹരി മുറ്റത്തേക്കിറങ്ങി..ബൈക്ക് എടുത്ത് വേഗത്തിൽ വേലി കടന്നുപോയി…. അകത്തൊരുവൾ വിറങ്ങലിച്ചു നിന്നു… “എന്റെ കൃഷ്ണാ……അതിവൻ ആയിരുന്നോ….അത്ര ചെറിയൊരു കാര്യത്തിനാണോ…” കഴിഞ്ഞ കൊല്ലത്തെ ഉത്സവം…അച്ഛൻ അമ്പലക്കമ്മറ്റിയിൽ ഉള്ളതുകൊണ്ട് രാത്രി ഏറെ വൈകും എത്താൻ…ചെറിയമ്മ തലവേദന ആയതുകൊണ്ട് നേരത്തെ പോയിരുന്നു… ഡ്രൈവറെ കാണാത്തതുകൊണ്ട് അച്ഛനോട് കൊണ്ടുവിടാൻ പറയാൻ പോകുകയായിരുന്നു…ആമിമോൾ കൂട്ടുകാരുടെയൊപ്പം സംസാരിച്ച് നിൽപ്പുണ്ട്…. ഗാനമേള തുടങ്ങാറായി…ഇനി നിന്നാൽ പാട്ടും ബഹളവും പിന്നെ അവസാനം അലമ്പും അടിയുമാകും…അച്ഛനിഷ്ടമല്ല ആ
💬 Comments
View all comments