0%

Chapter Title : മഴനീർതുള്ളികൾ 1 [Anamika]

Author : Anamika Read All Parts 30184

സമയത്തൊന്നും നില്കുന്നത്…ഇത്ര സമയം വരെ നിർത്തിയത് ആമി കെഞ്ചിയിട്ടാണ്…അവളു പറഞ്ഞാൽ അല്പം അലിയും അച്ഛൻ.. വേഗം അമ്പലക്കമ്മിറ്റി ഓഫിസിന്റെ അവിടേക്ക് നടന്നു…അച്ഛൻ അവിടെത്തന്നെ കാണും…ഇടയ്ക്കു ആളുകൾ കൂട്ടംകൂടി വഴി നിറഞ്ഞുനിൽപ്പുണ്ട് കൂടുതലും കുടിച്ചുമറിഞ്ഞാണ് നിൽപ്…വഴി മാറാൻ പറഞ്ഞിട്ട് കേൾക്കുന്നുകൂടെ ഇല്ല… ഇരുഭാഗത്തും കണ്ണോടിച്ചപ്പോൾ ആനകളെ തളച്ചിരുന്നിടത്തു കൂടെയും പോകാം..അതിനു ശേഷമുള്ള സ്റ്റെപ് കയറി നടന്നാൽ അമ്പലമുറ്റം ആയി… അമ്പലപ്പറമ്പും ആൽത്തറ പരിസരവും മൊത്തം വെളിച്ചത്തിൽ കുളിച്ചാണെങ്കിലും ആനക്കൊട്ടിലിന്റെ ഭാഗത്തു പാതിവെളിച്ചമേയുള്ളു… അവിടെ എത്തിയതും നിലത്താകെ ചെളി പോലെയാണ്. ..ഇട്ടിരുന്ന പാവാടയുടെ തുമ്പ് പൊക്കി പിടിച്ചു കൊണ്ടോടി…. സൈഡിൽ നിന്നും എന്തോ ശബ്ദം കേട്ട്നോക്കിയതും മുന്നിൽ വന്ന ആരുമായിട്ടോ കൂട്ടി ഇടിച്ചു… “നീയെന്താടി ഇതിലെ നടക്കുന്നെ…” മദ്യത്തിന്റെയും വിയർപ്പിന്റെയും രൂക്ഷമായ ഗന്ധം…പരിചയമില്ലാത്ത ആരോ ആണ്… മുന്നോട്ട് ഓടാൻ ഒരുങ്ങിയതും കയ്യിൽ പിടി വീണു… “എടീ നീയിതെങ്ങോട്ടാ..ഗാനമേള തുടങ്ങാറായി..അരുൺ അവിടെ കാണും നീ അങ്ങോടു ചെല്ല്…” “വിടടോ…എന്റെ കൈ വിട്…” വിടുന്നില്ലന്ന് കണ്ട് അയാളെ പിടിവിടീക്കാനായി തള്ളിയതാണ്…അയാൾ വീഴുമ്പോലെ ശബ്ദംകേട്ടു….. “ടീ……” പേടികൊണ്ടായിരുന്നു മുന്നോട്ട് ഓടിക്കളഞ്ഞത്…അപ്പോളേക്കും മുന്നിൽ 3,4 പേര്… എടാ അവൻ അല്ലെഅത് എന്നുംപറഞ്ഞു അയാളുടെ അടുത്തേക്ക് ഓടുന്നത് കണ്ടു….തിരിഞ്ഞു നോക്കാതെ ഓടി പടികൾ കയറി അച്ഛന്റെ അടുത്തെത്തി…. ആളാരെന്നറിയാതെ ഇരുട്ടിൽ കയ്യിൽ പിടിച്ചൊരാളെ തള്ളിയിട്ടതിനാണോ ഇവൻ…നിറഞ്ഞൊഴുകിയ കണ്ണ് കൈമുറുക്കെ തുടച്ചു…വാശിപോലെ… ഇവിടെ ഒരുത്തന്റെ എവിടേം കാണാതൊരു എൽകെജി പ്രതികാര കഥയും അവിടെ ചെറിയമ്മയുടെ സ്ഥിരം ക്ലിഷേ രണ്ടാനമ്മ strategy കൂടെ ആയപ്പോൾ ജീവിതം ആ വഴിക്കങ്ങു പോയിക്കിട്ടി…. മുടിയൊന്നു വാരിക്കെട്ടി മുഖം അമർത്തിത്തുടച്ചു പുറത്തേക്കിറങ്ങി..ഹാളിലെങ്ങും ആരുമില്ല…അടുക്കളയിലേക്ക് നടന്നു…വർക്ക്‌ ഏരിയ യോട് ചേർന്നു ഭിത്തിയിൽ തൂക്കിയിരുന്ന ബ്രഷ് ഹോൾഡറിൽ നിന്നും പേസ്റ്റ് എടുത്തു..മുറ്റത്തേക്കിറങ്ങി വിരലുകൊണ്ട് പല്ലുതേച്ചു….അയൽ വീടുകളിലെയും ജനാലകളിലെയും തലകൾ അപ്രത്യക്ഷമായിട്ടുണ്ട്… കാലും കയ്യും മുഖവും കഴുകി അകത്തേക്ക് കയറി.. മൂടിവെച്ചിരുന്ന പ്ലേറ്റ് എടുത്തു..മുട്ട

💬 Comments

View all comments