0%

Chapter Title : മഴനീർതുള്ളികൾ 1 [Anamika]

Author : Anamika Read All Parts 30185

ഇരുന്ന ഭാഗം ചോറടക്കം മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെച്ചിട്ട് കഴിക്കാനിരുന്നു.. ഇറങ്ങുന്നില്ല…തൊണ്ടയിൽ എന്തോ കല്ലുരുട്ടി വച്ചപോലെ….കടിച്ചുപിടിച്ചിറക്കി..ആരോടോ വാശി തീർക്കുന്ന മട്ടിൽ… പാത്രം കഴുകി വച്ചു അവിടെ കണ്ട ചെറിയ ഫ്രിഡ്ജിൽ നിന്നും വെള്ളവും എടുത്തുകുടിച്ചു  തിരികെ നടന്നു…ഹാളിൽ ബാഗ് ഇരിക്കുന്നത് കണ്ട് അതെടുത്തു മുറിയിലേക്ക് കയറി….. തന്റെ ബുക്കുകളും ഡ്രെസ്സും മറ്റുമാണ്….ഡയറികണ്ടതും ഒരു നീറ്റൽ ഉള്ളിൽ എരിഞ്ഞുകയറി….. കരയരുത്… പൊട്ടി വന്ന വിതുമ്പലവൾ ചുണ്ടു കടിച്ചൊതുക്കി… ബുക്ക്സ് എല്ലാം ബെഡിലേക്ക്‌ എടുത്തു വച്ചു…ഡ്രെസ്സിൽ നിന്നും ഒരു പലാസോയും ടിഷർട്ടും ഇന്നറും എടുത്തു… വീടിന്റെ അവസ്ഥ വച്ചിട്ട് പുറത്തെവിടെയെങ്കിലും ആകും ബാത്രൂം എന്ന് ആലോചിച്ചു വീടിനു പുറത്തേക്കിറങ്ങി…പിന്നിലെ മുറ്റത്തിന്റെ സൈഡിലായാണ് ബാത്രൂം…വീടുപോലെ അല്ല അടുത്തിടെ പുതുക്കിപണിതപോലുണ്ട്… കുളി കഴിഞ്ഞ് വരുന്ന വഴി മായയുടെ മുറിയിലേക്ക് നോക്കി…വാതിലില്ലാത്ത ഡോറിന്റെ കർട്ടനിടയിലൂടെ മായ കിടക്കുന്നത് കാണാം…തിരികെ മുറിയിലേക്ക് കയറി..അവനെടുത്തു മാറ്റിയ അതേ മുണ്ടുതന്നെ എടുത്തു തലയിണകൂടെ പൊതിയും വിധം വിരിച്ചു കയറികിടന്നു…. കണ്ണടച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി…എവിടെ…ഉറക്കം വരുന്നേയില്ല… കണ്ണ് തുറന്നു മേൽക്കൂരയിലേക്ക് നോക്കി കിടന്നു…ഇനി മുന്നോട്ട് എന്താ….പഠിക്കണം…പക്ഷെ എങ്ങനെ…ഇങ്ങനൊരു സാഹചര്യത്തിൽ നിന്നുകൊണ്ട് എന്ത് ചെയ്ത് കംപ്ലീറ്റ് ചെയ്യും…കോഴ്സ് ഫീ അച്ഛൻ അടച്ചതാണ്..പക്ഷെ അതുപോരല്ലോ… കഴുത്തിനു പിന്നിൽ എന്തോ കുത്തുന്നപോലെ….തടവിനോക്കുമ്പോൾ ലോക്കറ്റ് ആണ്…. ഓഹ് താലി…പറഞ്ഞപോലെ അങ്ങനൊരു സംഭവം കഴിഞ്ഞായിരുന്നല്ലോ… എഴുന്നേറ്റ് സ്റ്റീൽ അലമാരിക്ക് മുന്നിലെ മങ്ങിയ കണ്ണാടിയിലേക്ക് നോക്കി…മഞ്ഞ നിറത്തിലുള്ള ത്രെഡ് ഇൽ കോർത്ത ആലില താലി പോലുള്ള ലോക്കറ്റ്…ഫാൻസി കടയിൽ നിന്നു വാങ്ങിയതാണെന്ന് തോന്നുന്നു..പാറുവേച്ചിയുടെ കല്യാണത്തിന് ഡയമണ്ട് വച്ച ഡിസൈൻ താലി മതിയെന്ന് പറഞ്ഞ ചേച്ചിയെ പാരമ്പര്യ താലി തന്നെ മതിയെന്ന് പറഞ്ഞു കരയിപ്പിച്ചു വിട്ട അച്ഛനെ ഓർത്തതും കല്ലിച്ചൊരു ചിരി ഊറി ചുണ്ടിൽ… ശ്രീദേവിയുടെ മാത്രം മകളല്ലേലെ…എന്ത് ആചാരം..എന്ത് അനുഷ്ടാനം…അനുസരണയില്ലാതെ കണ്ണ് വീണ്ടും നീറിതുടങ്ങിയതും അവൾ ആ ചരട് കണ്ണാടി നോക്കി അഴിച്ചെടുത്തു…അലമാരി തുറന്ന്

💬 Comments

View all comments