Chapter Title : മഴനീർതുള്ളികൾ 1 [Anamika]
അതിനുള്ളിലെക്ക് വച്ചു…ഒന്നു ദീർഘമായി നിശ്വസിച്ചു…. ഇതൊരു ഹോസ്റ്റലാ..അത്ര മാത്രം…. ആരുടെയോ കലപില കേട്ടാണ് കണ്ണുതുറന്നത്… ഉറക്കെ സംസാരിച്ചുകൊണ്ട് ഹാളിൽ ആരോ ഇരിപ്പുണ്ട്…ഇറങ്ങിച്ചെന്നതും കസേരയിൽ കാലു മടക്കി വച്ചു മായയോട് സംസാരിക്കുന്നുണ്ട് ഒരു പെൺകുട്ടി….അവരുടെ മുഖത്തു നോക്കുമ്പോൾ കരഞ്ഞപോലെ കണ്ണും മുഖവും വീങ്ങി ഇരിക്കുന്നു… “എന്റെ മായമ്മച്ചീ…..നിങ്ങടെ മോന് അങ്ങനേലും ഒരു പെണ്ണുകിട്ടീലോ….അങ്ങേര്ടെ ഒരു കാരക്റ്ററും നാട്ടുകാരുടെ ഇടയിലെ ആ സൽപേരും വച്ചിട്ട് ഈ കരേന്നല്ല ഈ രാജ്യത്തുന്ന് ഒരുത്തിയെ കിട്ടൂല….അതൊക്കെയോർത്തങ്ങ് ഹാപ്പി ആയിട്ട് ഇരിക്കാനുള്ളെന്….“ കയ്യും കാലും ഒക്കെ എടുത്തിട്ടാണ് സംസാരം… ഒന്നു ചിരിക്കെന്റെ മുന്തിരിക്കള്ളേ….“ മായയുടെ കവിളിൽ പിടിച്ചു വലിച്ചു വിടുന്നുണ്ട്…. അമൃത അവർക്കിടയിലേക്ക് ചെന്നു…കാൽപെരുമാറ്റം കേട്ട് ആ പെൺകുട്ടി തിരിഞ്ഞുനോക്കി…. അർച്ചന……….അമൃതയുടെ വാ തുറന്നുപോയി… “എടിയമ്മൂ….ചാടിയേണീറ്റ് മുന്നിൽ വന്നു നിന്നു… അല്ല….നീ…നീ എന്താ ഇവിടെ….” വായുംപൊളിചാണ് ചോദ്യം… “അർച്ചന…” “ടീ…നീ….നിന്നെയാണോ….” കണ്ണടച്ചു തലയൊന്ന് കുടഞ്ഞു അർച്ചന ചോദിച്ചു.. “മ്മ്മ്….” അമൃത മൂളി.. “എന്റെ പുഴക്കര കണ്ണാ……” ആ ഉണ്ടക്കണ്ണ് രണ്ടുമിപ്പോ താഴെ വീഴും….. “ഇതൊക്കെ എങ്ങനെ സംഭവിച്ച്…..” അത്ഭുതം ആക്കിയ ഇളി ആയി മാറാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല….പിന്നതൊരു പൊട്ടിച്ചിരിയും… “എന്നാലുമെന്റെ അമൃതേ…..നിനക്കിതിലും വലിയൊരു പണി……ബുവാഹഹ……” എളിക്ക് കയ്യും കുത്തി മേലോട്ട് നോക്കി കിണിക്കുന്നുണ്ട് അർച്ചന… അവളുടെ വാരിവിതറൽ കണ്ടിട്ട് പെരുവിരലീന്ന് അരിച്ചു കയറുന്നുണ്ട് അമൃതക്ക്….മായ ഇരിക്കുന്നോണ്ട് ഒന്നും പറയാനും മേല…. “അല്ല ചിന്നുവേ…..നിനക്കറിയോ അമൃതമോളെ…..” പൊട്ടൻ ആട്ടം കാണുമ്പോലെ ഇത്രനേരം കണ്ടുനിന്ന മായ ചോദിച്ചു… “പിന്നറിയുവോന്നോ……ഇവളപ്പുറത്തെ ഡിപ്പാർട്മെന്റ് ഞാൻ ഇപ്പുറത്തെ ഡിപ്പാർട്മെന്റ്…..എന്റതേ കോളേജാമ്മാ…..” അല്പം ഊന്നിയാണ് പറച്ചിൽ….. “പിന്നതുമാത്രമല്ല……കഴിഞ്ഞ കൊല്ലത്തെ കോളേജ് ഇലക്ഷന് ഞാൻ 23 വോട്ടിനു തൂഫാനാക്കി വിട്ട മൊതലാ ഇത്…..അമൃത അനിൽ മേനോൻ…” “ഉവ്വാടി മോളേ…..അതു നീയാ കോമേഴ്‌സ് ബ്ലോക്കിലെ ടോജോയേം ടീമിനേം കാലുവാരിച്ചിട്ട് എടുത്ത വോട്ടല്ലേ…..കുറച്ചെങ്കിലും ഉളുപ്പുണ്ടേൽ സ്വന്തമായിട്ട് വോട്ടു പിടിക്കണമായിരുന്നെടി….”
💬 Comments
View all comments