0%

Chapter Title : മഴനീർതുള്ളികൾ 1 [Anamika]

Author : Anamika Read All Parts 30210

ഇത്രെനേരം മിണ്ടാതിരുന്നെങ്കിലും അമൃതക്ക് ഇലക്ഷന്റെ കാര്യം എടുത്തിട്ടതും കയ്യീന്ന് പോയി… “അയ്യോടാ…..ആരാ ഈ പറയുന്നേ…..ലിറ്ററേചറിലെ ഫസ്റ്റ് ഇയർ റെപ് പിള്ളേർക്ക് അറേബ്യൻ സ്റ്റോറീസ് ന്നു മന്തി വാങ്ങികൊടുത്തിട്ടല്ലെടി നീ വോട്ട് പിടിച്ചെ….ലേശം ഉളുപ്പ് മാഡത്തിനും ആകാം….” “ഒന്ന് നിർത്തു പിള്ളേരെ…അതൊക്കെ ഏതോ കൊല്ലം കഴിഞ്ഞേ അല്ലെ…..നിങ്ങളത് വിട്ടേ….” പരസ്പരം പോരുകോഴികളെ പോലെ നിപ്പുണ്ട് രണ്ടും… “അമ്മയ്ക്കത് പറയാം….ഇവള് കാരണം ഞാൻ ഒരാഴ്ച കോളേജിൽ പോയിട്ടില്ല……” അമൃത നിർത്താനൊന്നും ഭാവമില്ല….. “ഇനീപ്പോ അമ്മേടെ മോന് കാരണം കോളേജിലേ പോണ്ട….” അർച്ചന പിറുപിറുത്തതാണെങ്കിലും അമൃതയത് വ്യക്തമായി കേട്ടു…. “അങ്ങനെയൊരാഗ്രഹം മോൾടെ മനസ്സിൽ ഇരിക്കത്തെ ഉള്ളൂ…..ഇതല്ല ഇതിനപ്പുറം ഇനിയെന്തൊക്കെ സംഭവിച്ചാലും ഞാൻ കോളേജിൽ വന്നിരിക്കും…..” “ആ വരും വരും…കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണല്ലോ….” “അമ്മാ….” അമൃതക്ക് പിടിവിട്ടു…. “ചിന്നൂ….നീ ചെന്നു കുളിച്ചു വല്ലോം കഴിക്കാൻ നോക്കിക്കേ….നേരം സന്ധ്യ കഴിഞ്ഞു…യൂണിഫോം പോലും മാറ്റിട്ടില്ലവള് വന്നു കയറീട്ട്….” മായ രണ്ടിനേം രണ്ട് വഴിക്കാക്കി… ചവിട്ടികുലുക്കി ചിന്നൂ മുറ്റത്തേക്കിറങ്ങി വേലിയുടെ വിടവിലൂടെ അപ്പുറത്തെ മുറ്റത്തേക്ക് കയറി…. ആ പോണ പോക്കും നോക്കി നിന്ന മായ അകത്തേക്ക് കയറി… “ഇവിടുള്ളതിനും വന്നതിനും ഒന്നിനും മരുന്നിനു പോലും വെളിവില്ലാലോ എന്റെ ദേവിയെ….ഒരുത്തനുണ്ട് ഇറങ്ങിപോയിട്ട് ഈ നേരമായി…ഈ വഴിക്ക് കണ്ടിട്ടില്ല…..കയറിവരട്ടിങ്ങോട്ട്…കൊടുക്കുന്നുണ്ട് ഞാൻ…..” കടിച്ചുപിടിച്ചു തലയ്ക്കു കയ്യും കൊടുത്തു പറഞ്ഞോണ്ട് പോകുന്ന മായയുടെ പിന്നാലെ വച്ചുപിടിച്ചു അമൃതയും…. “അതേ…” അമൃത വാതിലിൽ ചുരണ്ടി വിളിച്ചു…. “കുറച്ചു മുമ്പേയെന്താ മോളെന്നെ വിളിച്ചേ….” “അത്….അതമ്മാന്ന്….” അവളൊരു വല്ലായ്മയോടെ പറഞ്ഞു… “ആ അങ്ങനങ്ങു വിളിച്ചാ മതി മുന്നോട്ടും…” മായ ഒട്ടും കടുപ്പം വിടാതെ പറഞ്ഞു.. “മ്മ്മ്..” “മോളെന്ത് ചോദിക്കാന വന്നേ…” “അത്….എനിക്കു വിശക്കുന്നുണ്ടായിരുന്നു….” “അതായിരുന്നോ….ഒരഞ്ചു മിനിറ്റ് അമ്മയീ കറിയൊക്കെ ഒന്നു ചൂടക്കട്ടെ…. ഇവിടൊരുത്തനു 1 മണിയാ കണക്ക്…ഞാൻ അതോണ്ട് നേരത്തെ കഴിച്ചു കിടക്കും…“ ”അതല്ലമ്മാ…..എനിക്ക് നോൺ ഒന്നും പറ്റില്ല…ഞാൻ കഴിക്കില്ല….“ ”തോരനും കറിയും ഉണ്ട്..അത്

💬 Comments

View all comments