Chapter Title : മഴനീർതുള്ളികൾ 1 [Anamika]
കഴിക്കില്ലേ മോൾ….ഇന്നിപ്പോ വേറെ പച്ചക്കറി ഒന്നും ഇരിപ്പില്ല നാളത്തേക്ക് ആക്കിത്തരാം ഞാൻ… അവൾ തലകുലുക്കി… “ആ കുറച്ച് പാവയ്ക്കാ ഉണങ്ങിയത് ഇരിപ്പുണ്ട്…കൊണ്ടാട്ടം പൊരിച്ചു തരട്ടെ…” പ്ലേറ്റെടുത്തു ചോറു വിളമ്പിക്കൊണ്ടാണ് ചോദ്യം… അവളൊന്നും മിണ്ടാതെ അവരെ തന്നെ നോക്കി നിന്നു… “അമ്മാ….. മായ തിരിഞ്ഞു നോക്കി… ”ഞാൻ വന്നുകയറിയത് വല്ലാത്ത നാണക്കേട് ആയല്ലേ….ഇങ്ങനൊന്നും ആവൂന്ന് വിചാരിച്ചു കൂടെ ഇല്ല…“ ”അച്ഛൻ….കുറച്ച് എടുത്തുചാട്ടവും ദുരഭിമാനവും ഒക്കെ ഉണ്ടെന്നേ ഉള്ളൂ…പാവമാ…പുറമെകാണിച്ചില്ലേലും എന്നെ ഇഷ്ടവുമാ….ഇതിപ്പോ അങ്ങനൊരു അവസ്ഥയിൽ കണ്ടതിന്റെയും ആളുകൾ ഒക്കെ അറിഞ്ഞതിന്റെയും ദേഷ്യമാ…കൂട്ടത്തിൽ ചെറിയമ്മേടെ വകയും….ഒക്കെ ഒന്നാറുമ്പോ അച്ഛൻ വന്നു വിളിക്കുമായിരിക്കും…. അല്ലെങ്കിൽ…..എനിക്കൊരു ഹോസ്റ്റൽ സൗകര്യമോ പാർട്ട് ടൈം ജോലിയോ ശെരിയാകുന്നവരെ….അത്രവരെയേ ബുദ്ധിമുട്ടിക്കൂ….അത് ശെരിയായ മാറിക്കോളാം ഞാൻ…..“ വല്ലായ്മയോടെ പറഞ്ഞു നിർത്തി… പ്ലേറ്റ് സ്ലാബിലേക്ക് വച്ചു അവളെ തന്നെ ഉറ്റുനോക്കി സ്ലാബിൽ ചാരി നിൽക്കുകയാണ് മായ… “പറയണ കേട്ടാൽ തോന്നും മോളിവിടേക്ക് തന്നിഷ്ടത്തിന് വന്നു കയറിയതാന്ന്….” ”ഞാൻ പറഞ്ഞോ മോളിവിടെ നിൽക്കുന്നത് ബുദ്ധിമുട്ടാണെന്ന്….എന്റെ മോൻ പറഞ്ഞോ…അല്ലേൽ അവന്റെ കാര്യം വിട്…എന്റെ പെരുമാറ്റത്തിലോ പ്രവർത്തിയിലോ മോൾക് അങ്ങനെ തോന്നിയോ….“ ”ഇല്ല…“ ”ഇതിനു മുൻപ് എന്തെങ്കിലും ജോലി ചെയ്ത് ശീലമുണ്ടോ…“ ഇല്ലെന്നവൾ തലയാട്ടി… ”ആ വീട് വിട്ട് ഒറ്റക്ക് തേടി ജീവിച്ചു ശീലമുണ്ടോ….അതായത്ഇന്നുവരെ അച്ഛന്റെകീഴിലല്ലാതെ നിന്നിട്ടുണ്ടോ….ഒറ്റക്ക് ഒരു ജോലി ചെയ്ത് അതോടൊപ്പം പഠിത്തവും മുന്നോട്ട് കൊണ്ടുപോകാനുള്ള കാര്യപ്രാപ്തി ഉണ്ടോന്ന്….“ അതിനു മറുപടി ഒന്നുമുണ്ടായില്ല…. ”ഇല്ലെന്നാണെങ്കിൽ മുന്നോട്ടെങ്ങനാ…..“ അവൾ ഉത്തരമില്ലാതെ നിന്നു….. ”ഇവിടുന്ന് മോൾ രാവിലെ ഇറങ്ങിപോകുമ്പോളും തിരികെവരുമ്പോളും പിന്നെ ഈ കഥകളൊക്കെ അറിഞ്ഞ ഇടങ്ങളിലും പല കളിയാക്കലുകളും മറ്റും ഉണ്ടാകും….നമ്മുടെയല്ലേ നാട്ടുകാർ….ഈ ഞാൻ ഇനി പുറത്തേക്ക് ഇറങ്ങിയാലും ഇതൊക്കെ തന്നെ ഉണ്ടാകും…അതോണ്ടതൊന്നും പ്രശ്നമല്ലെങ്കിൽ പഠിത്തം തീരും വരെ മോൾക്കിവിടെ നിൽകാം…ഇവിടുന്നാരും മോളെ ഇറക്കിവിടില്ല…. പിന്നെ ഫീസിന്റെയൊക്കെ കാര്യം… എന്നും പണിക്ക് പോണൊനാ അവൻ…മോൾടെ ഈ അവസ്ഥക്ക് കാരണോം അവൻ തന്നെയല്ലേ…അപ്പോ
💬 Comments
View all comments