Chapter Title : മഴനീർതുള്ളികൾ 1 [Anamika]
അല്ല….നീ…നീ എന്താ ഇവിടെ….” വായുംപൊളിചാണ് ചോദ്യം… “അർച്ചന…” “ടീ…നീ….നിന്നെയാണോ….” കണ്ണടച്ചു തലയൊന്ന് കുടഞ്ഞു അർച്ചന ചോദിച്ചു.. “മ്മ്മ്….” അമൃത മൂളി.. “എന്റെ പുഴക്കര കണ്ണാ……” ആ ഉണ്ടക്കണ്ണ് രണ്ടുമിപ്പോ താഴെ വീഴും….. “ഇതൊക്കെ എങ്ങനെ സംഭവിച്ച്…..” അത്ഭുതം ആക്കിയ ഇളി ആയി മാറാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല….പിന്നതൊരു പൊട്ടിച്ചിരിയും… “എന്നാലുമെന്റെ അമൃതേ…..നിനക്കിതിലും വലിയൊരു പണി……ബുവാഹഹ……” എളിക്ക് കയ്യും കുത്തി മേലോട്ട് നോക്കി കിണിക്കുന്നുണ്ട് അർച്ചന… അവളുടെ വാരിവിതറൽ കണ്ടിട്ട് പെരുവിരലീന്ന് അരിച്ചു കയറുന്നുണ്ട് അമൃതക്ക്….മായ ഇരിക്കുന്നോണ്ട് ഒന്നും പറയാനും മേല…. “അല്ല ചിന്നുവേ…..നിനക്കറിയോ അമൃതമോളെ…..” പൊട്ടൻ ആട്ടം കാണുമ്പോലെ ഇത്രനേരം കണ്ടുനിന്ന മായ ചോദിച്ചു… “പിന്നറിയുവോന്നോ……ഇവളപ്പുറത്തെ ഡിപ്പാർട്മെന്റ് ഞാൻ ഇപ്പുറത്തെ ഡിപ്പാർട്മെന്റ്…..എന്റതേ കോളേജാമ്മാ…..” അല്പം ഊന്നിയാണ് പറച്ചിൽ….. “പിന്നതുമാത്രമല്ല……കഴിഞ്ഞ കൊല്ലത്തെ കോളേജ് ഇലക്ഷന് ഞാൻ 23 വോട്ടിനു തൂഫാനാക്കി വിട്ട മൊതലാ ഇത്…..അമൃത അനിൽ മേനോൻ…” “ഉവ്വാടി മോളേ…..അതു നീയാ കോമേഴ്സ് ബ്ലോക്കിലെ ടോജോയേം ടീമിനേം കാലുവാരിച്ചിട്ട് എടുത്ത വോട്ടല്ലേ…..കുറച്ചെങ്കിലും ഉളുപ്പുണ്ടേൽ സ്വന്തമായിട്ട് വോട്ടു പിടിക്കണമായിരുന്നെടി….” ഇത്രെനേരം മിണ്ടാതിരുന്നെങ്കിലും അമൃതക്ക് ഇലക്ഷന്റെ കാര്യം എടുത്തിട്ടതും കയ്യീന്ന് പോയി… “അയ്യോടാ…..ആരാ ഈ പറയുന്നേ…..ലിറ്ററേചറിലെ ഫസ്റ്റ് ഇയർ റെപ് പിള്ളേർക്ക് അറേബ്യൻ സ്റ്റോറീസ് ന്നു മന്തി വാങ്ങികൊടുത്തിട്ടല്ലെടി നീ വോട്ട് പിടിച്ചെ….ലേശം ഉളുപ്പ് മാഡത്തിനും ആകാം….” “ഒന്ന് നിർത്തു പിള്ളേരെ…അതൊക്കെ ഏതോ കൊല്ലം കഴിഞ്ഞേ അല്ലെ…..നിങ്ങളത് വിട്ടേ….” പരസ്പരം പോരുകോഴികളെ പോലെ നിപ്പുണ്ട് രണ്ടും… “അമ്മയ്ക്കത് പറയാം….ഇവള് കാരണം ഞാൻ ഒരാഴ്ച കോളേജിൽ പോയിട്ടില്ല……” അമൃത നിർത്താനൊന്നും ഭാവമില്ല….. “ഇനീപ്പോ അമ്മേടെ മോന് കാരണം കോളേജിലേ പോണ്ട….”
💬 Comments
View all comments