Chapter Title : മഴനീർതുള്ളികൾ 1 [Anamika]
എവിടേലും ഇരിക്കട്ടെ…നിനക്കൊക്കെ എന്താ….” എന്റെ ക്ഷമ കെട്ടു തുടങ്ങി… “അതല്ലളിയാ……എന്നാലും അവളെങ്ങനെ ഇവിടെ….” “ഇനിയാ പെണ്ണാ ഫണ്ടുമുക്കിടെ മോളെങ്ങാനും ആകുവോ…..” “അപ്പൊ അവൾടെയാണോ ഈ കല്യാണം…..” “അളിയാ…..സമ്മതിക്കരുത്….അങ്ങനെ അളിയനെ പിണ്ടത്തിൽ മുക്കീട്ട് അവൾ സ്മൂത്തായിട്ട് കെട്ടിപോകരുത്……” “ഹാ…ഒന്നു വിടെടാ….അതൊക്കെ കഴിഞ്ഞ്…..” “പറ്റത്തില്ല….അങ്ങനെ വിടാൻ പറ്റത്തില്ല….വെറുതെ അതിലേ പോയ ഹരിച്ചേട്ടനെ പിടിച്ചു തള്ളി ആ ചെളിക്കാത്തു ഇട്ടവളല്ലേ….എനിക്ക് നാലു വർത്താനം പറഞ്ഞേ പറ്റൂ…..” ദീപു വലിച്ചുകയറ്റിയതിന്റെ പവറിൽ നിന്നു തുള്ളുകയാണ്….. “ഒന്നിനൊന്നാക്കോണം അറിഞ്ഞൂടാത്ത പാവം എന്റെ ചേട്ടനെ ചെളിക്കുട്ടൻ ആക്കിയവളല്ലേ….അവളുകാരണം അല്ലെ ഈ നാട്ടുകാര് മൊത്തം കരിക്കുട്ടനെ ചെളിക്കുട്ടൻ ന്നു വിളിക്കണേ…..” ആ പേര് കേൾക്കുമ്പോലെ ചൊറിഞ്ഞുകയറും…അവളെ എടുത്തിട്ട് അലക്കാൻ ഉള്ള കലി തോന്നും….പക്ഷെ ഇവിടിപ്പോ സൈലന്റ് ആയിരിക്കുവാണ് നല്ലത്…ഇല്ലേൽ വെള്ളപ്പുറത്തുള്ള ഇവന്മാർ മൊത്തം അലമ്പാക്കും…. അന്ന് ചിന്നുവാണെന്ന് കരുതി അവളുടെ കൈക്ക് കയറിപിടിച്ചത് ആണെന്ന് തോന്നുന്നു…നല്ല ഫിറ്റായിരുന്നതിനാൽ കറക്റ്റ് ആയിട്ടങ്ങ് ഓർക്കുന്നുമില്ല…പക്ഷെ അതിവന്മാരോട് പറഞ്ഞിട്ടില്ല.. “എനിക്ക് പ്രതികാരം ചെയ്യണം….എനിക്കിത് ചോദിക്കണം…..എന്നിട്ടേ ഈ രാജൻ മകൻ ദീപക് ഇനി തിരിച്ചുവരു…..” അച്ചാറുകൂടിൽ തൊട്ട് സത്യം ചെയ്യുന്നുണ്ട്….ഇപ്പോളെ ആടിത്തുടങ്ങി…. “ഡാ…ആ പൊട്ടൻ ശെരിക്കും പോകണേ ആണെന്ന് തോന്നുന്നു….നീ ഒന്ന് നോക്കിയേ…..” “തന്നതാനങ്ങ് നോക്കിയ മതി….ആ മൂപ്ലി വണ്ടിനെ എരികേറ്റി വിടാൻ ആര് പറഞ്ഞു….” “അളിയാ ഹരിക്കുട്ടാ…..ആശാൻ അറിഞ്ഞാൽ നാളെ ഭരണി ഇവിടെ നടത്തും….നീയൊന്ന് ചെല്ലടാ…നിന്നെ മാത്രേ അവനിച്ചിരിയെങ്കിലും പേടിയുള്ളു…..ഒന്ന് ചെന്ന് നോക്കെടാ….” “കുരിശ്……നാളെ തൊട്ട് ഈ മൈര് പരിപാടി ഇവിടെ നടക്കത്തില്ല…വെള്ളമടിച്ചു പണിയാൻ ആയിട്ട് ആരും ഇറങ്ങുകേം വേണ്ട….” പറഞ്ഞുകൊണ്ട് എണീറ്റു മുണ്ട് മടക്കികുത്തി…. “ഇന്നാ ഒരു ധൈര്യത്തിന്….” അരുൺ ഗ്ലാസ് നിറച്ചു നേരെ നീട്ടി…. വായിലേക്ക് നേരെ ഒഴിച്ചതും വിഴുങ്ങി വിട്ടു….പൊള്ളിയിറങ്ങുമ്പോലെ…. “എന്തോന്നാടാ നാറി ഇത്…..” “വാറ്റാ…..കശുമാങ്ങായിട്ടത്…” “അതു നീ എനിക്കെന്തിനാടാ ഒഴിച്ചേ….” അച്ചാറ് കൂട് മേടിച്ചു വായിലേക്കിട്ട്….ഹൂഹ് കണ്ണുകാണാത്ത എരിവ്…..മുളക് അച്ചാർ ആണെന്ന്
💬 Comments
View all comments