0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33099

നിസ്സാരമായി അവർ ഇതെടുത്തത്….

ലഞ്ച് ബ്രേക്കിന്റെ ടൈമിൽ അഭി കയറി വന്നു…വീട്ടിലേക്ക് ചെല്ലാനും ചെറിയച്ഛൻ എല്ലാം നോക്കിക്കോളുമെന്നും തന്നെയേ അവനു പറയാൻ ഉണ്ടായിരുന്നുള്ളു….പിന്നെ ആമിമോളുടെ സങ്കടങ്ങളും…രണ്ട് അമ്മയുടെ മക്കൾ ആണെങ്കിലും ഒരു മനസ് ആയിരുന്നു അവർ ഇരുവരും…

പോകാൻ നേരം അവൻ വാങ്ങി കൊണ്ടുവന്ന ഫോൺ അവളെ ഏല്പിച്ചു…അതു മാത്രം അവൾ സ്വീകരിച്ചു..ക്ലാസ്സിനും മറ്റും അത്യാവശ്യം ആണ്…

ചെറിയച്ഛനും ചെറിയമ്മക്കും ഇപ്പോളും ഒന്നും വിശ്വാസം ആയിട്ടില്ല… അത് അഭിയുടെ വാക്കുകളിൽ നിന്നും അറിയാം. ..കണ്ണിൽ കണ്ടതിനേക്കാൾ വലുതല്ലല്ലോ ഒന്നും…ആ അവിടേക്ക് അവർ വിളിക്കാതെ എങ്ങനാ…അവളോർത്തു..

അതു മാത്രമല്ല അച്ഛൻ ഇറക്കി വിട്ട തന്നെ ചെറിയച്ഛൻ വീട്ടിൽ കയറ്റിയാൽ പിന്നെ അവർ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും..ഇനിയിതിന്റെ കൂടെ അതും കൂടി വേണ്ട…

______________________________

“ഡാ…ഹരീ….”

“അളിയോയ്…..”

വാതിലിൽ മുട്ട് കേട്ടാണവൻ എണീക്കുന്നത്….

കഴുത്തുയർത്താൻ നോക്കിയതും നിലത്തുകിടന്നിട്ടാവും പിടലി വേദനിക്കുന്നു…കഴുത്തൊന്ന് തിരിച്ചു ഞൊട്ട വിട്ടേണീറ്റു….കിറി രണ്ടും തുടച്ചു ക്ലോക്കിലേക്ക് നോക്കുമ്പോൾ മണി 11…

“ആ വരുന്നെടാ……”

പുതച്ചിരുന്ന മുണ്ട് പായിൽ നിന്നും എടുത്തു ഉടുത്തിട്ട് വാതിൽ തുറന്നു…

“മണവാളൻ എണീക്കുന്നെ ഉള്ളോ….” അടിമുടി നോക്കിയാണ് ചോദ്യം…

താൻ ഇതിലും താമസിച്ചാണ് എണീക്കുന്നതെന്ന് അറിയാമവന് ഇതിപ്പോ ചൊറിയുന്നതാണ്…

അകത്തേക്ക് തിരിഞ്ഞു നടക്കുന്നവന്റെ പിന്നാലെ അരുണും കയറി..

“അളിയാ….എങ്ങനൊണ്ടാർന്ന്…..”

ഹരിയൊന്ന് തിരിഞ്ഞുനിന്നതും

“അല്ല നിലത്തുള്ള കിടപ്പേ…” അരുൺ പ്ലേറ്റ് മാറ്റി….കാലത്തു തന്നിവന്റെ ഇടികൊള്ളാൻ പ്രാന്തൊന്നുമില്ലലോ….

“എടാ….ആശാൻ വിളിച്ചാരുന്ന്….”

അടുക്കളപ്പുറത്തെ ആണിയടിച്ചു തൂക്കിയിരുന്ന പ്ലാസ്റ്റിക്കിന്റെ ടൂത്ബ്രഷ് ഹോൾഡറിൽ നിന്നും പേസ്റ്റും ബ്രഷും എടുക്കുകയായിരുന്ന ഹരി തിരിഞ്ഞ് നോക്കി…

“മ്മ്മ്…?

”പുതിയ കോൺട്രാക്ട് കിട്ടീട്ടുണ്ട്…കുറച്ചു ദൂരെയാ അവിടെ നിന്നു പണിയേണ്ട വരും…നീ വരുന്നോ….“

ഹരിയൊന്നും മിണ്ടാതെ പല്ലും തേച്ചു ആലോചിച്ചു നിന്നു….

”ഞാൻ വൈകിട്ടു പറയാം…“ വായിലെ പത തെങ്ങിന്റെ ചുവട്ടിലേക്ക് തുപ്പി…

”നീ നോക്ക്….ഇപ്പോളത്തെ അവസ്ഥയിൽ ഒരു ചേഞ്ചും ആവും…നീയിങ്ങനെ ഇവിടെ നിൽകുമ്പോൾ ആ പെണ്ണിന് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാകും..അവളെ എന്തായാലും മായമ്മ പറഞ്ഞുവിടില്ല....തന്നേമല്ല പുറത്തോട്ടിറങ്ങുമ്പോ ഉള്ള ചളിപ്പും നാട്ടുകാരുടെ ചൊറിച്ചിലും ഒന്നു കുറയും ഒരാഴ്ച ഒന്ന് വിട്ടുനിന്നാൽ…

മുഖം കഴുകികൊണ്ട് അതിനും ഹരിയൊന്ന് മൂളി…

💬 Comments

View all comments