0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 41K

ഞങ്ങൾ പ്രതീകഹിച്ചില്ലെന്നത് നേരാണ്..അതുകൊണ്ട് കേട്ടപ്പോ ഒന്നു ഞെട്ടി ….ലൈഫ് പാർട്ണർ ഒക്കെ പിന്നെ ഓരോരുത്തരുടേം പേർസണൽ ചോയ്സ് അല്ലെ…അതിൽ ഞങ്ങളാരും ഒന്നും പറയുന്നില്ല…പക്ഷെ പഠിത്തം ഉഴപ്പരുത്…ഇല്ലെന്നറിയാം..എങ്കിലും അധ്യാപകർ എന്നാ നിലക്ക് ഓർമപ്പെടുത്തിയെന്നെ ഉള്ളൂ…ക്ലാസ്സിലേക്ക് ചെന്നോളൂ…എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തനിക്ക് ഞങ്ങളോട് പറയാം..എപ്പോൾ വേണമെങ്കിലും…“

ആ കോളേജിലെ തന്നെ മികച്ച വിദ്യാർഥികളിൽ ഒരാളായ കുട്ടിയെക്കുറിച്ച് ഇങ്ങനെയെല്ലാം കേൾക്കേണ്ടിവന്നതിൽ വിഷമം ഉണ്ടെങ്കിലും അവരാരും അത് കാണിച്ചില്ല…ചോദിച്ചവളെ വിഷമിപ്പിക്കുകയും ചെയ്‌തില്ല…

പക്ഷെ അവിടെയും ആരും അവളുടെ ഭാഗം മാത്രം ആരാഞ്ഞില്ല….

ആരെയും ഒന്നും ബോധ്യപ്പെടുത്താൻ തോന്നാത്തതിനാലും അവർ അവരുടെ മാന്യത കാണിച്ചതിനാലും അവൾ തിരിഞ്ഞു ക്ലാസ്സിലേക്ക് പോന്നു…

സിംഗിൾ സീറ്റർ ഡെസ്കും ചെയറും ആണ്..ഇരുന്നു ബാക്കിയുള്ള assignments എഴുതാൻ തുടങ്ങി..

“അമ്മുവേച്ചി….”

തലയുയർത്തി നോക്കി…അഭിനവാണ്…എഴുന്നേൽക്കാൻ ആഞ്ഞതും വാച്ചിൽ തൊട്ടു സമയം പോയി ലഞ്ച് ബ്രേക്കിനു കാണാമെന്നു ആംഗ്യം കാണിച്ചു അവൻ ഓടി..മറ്റു ഡിപ്പാർട്മെന്റിലെ സ്റ്റുഡന്റസ് കയറിയിറങ്ങാൻ പിജി ബ്ലോക്കിൽ അനുവാദം ഇല്ല….

ഫസ്റ്റ് അവർ ക്ലാസ്സ്‌ തുടങ്ങിയിട്ടും ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല…

മനസ് എവിടെയോ ഉടക്കി കിടക്കുന്നു..വല്ലാതെ അസ്വസ്തമാകുന്നു..

ക്ലാസ്സിൽ ആക്റ്റീവ് ആയിഇരിക്കാത്തതിന് ഇടയ്ക്കു വാണിങ് കിട്ടിയതും അമൃത മുഖമൊന്ന് അമർത്തിത്തുടച്ചു മിസ്സിനെ തന്നെ നോക്കിയിരിക്കാൻ തുടങ്ങി…

“എഡോ…..”

ബ്രേക്ക്‌ടൈം ആയപ്പോൾ ഡെസ്കിൽ തലചായ്ച്ചു കിടക്കുകയായിരുന്നു അമൃത….മുഖമുയർത്തി നോക്കി…

ഗോകുലും മിലിയുമാണ്…ഗോകുൽ ബി എഡ് കഴിഞ്ഞിട്ട് പിജി ചെയ്യാൻ വന്നതാണ്…നല്ല പക്വതയും ഒതുങ്ങിയ സംസാരവും…വന്ന ഇടയ്ക്കു കൊച്ചിന് ഒന്ന് ക്രഷ് അടിച്ചായിരുന്നു..പക്ഷെ അപ്പോളേക്കും ജാതകമെന്നും മുറച്ചെറുക്കനെന്നും പറഞ്ഞു ഋഷിയേട്ടൻ ലാൻഡ് ചെയ്തു..

പിന്നെ മിലി….വന്നൊരു മാസം കൊണ്ട് ug യിലെ ഗസ്റ്റ്

💬 Comments

View all comments