0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33101

നാൾ രാമച്ചവും പിന്നെന്തൊക്കെയോ പൊടിക്കൈയും ആയിട്ട് പുറകെ നടന്നു നോക്കിയതാ…എവിടെ മാറാൻ..പിന്നാ പരിപാടി നിർത്തി..

ഇതിവിടെ തന്നെ ഇട്ടാലോ. ….തമ്പുരാട്ടി കുറച്ച് സഹിക്കട്ടെ…അല്ലേൽ വേണ്ട തൃശൂർ പോണേൽ ഡ്രസ്സ്‌ കഴുകിയത് വേറെ ഇല്ല….ആ കിഴിക്കെട്ട് എടുത്തു പുറകുവശത്തേക്ക് നടന്നു…

വിറകുപുരയുടെ സൈഡിലായി വച്ചിരുന്ന സോപ്പുപൊടി ടിൻ എടുത്തു ബക്കറ്റിലേക്കിട്ട്…

പഴയ പശുതൊഴുത്തായിരുന്നു പിന്നീട് വിറകുപുര ആക്കിയതാണ്…

ആ കൂടെ തന്നെ ഇരുന്ന സ്റ്റിഫ് n ഷൈൻ ന്റെ സാഷെയും എടുത്തു വച്ചു…ഒരു വെള്ളമുണ്ട് ഉണ്ട് അതിൽ പശ മുക്കണം…

മുണ്ട് മടക്കികുത്തി ഒരു കയ്യിൽ ബക്കറ്റും മറുകയ്യിൽ ഭാണ്ഡകെട്ടുമായി പുഴയിലേക്ക് നടന്നു…

തേങ്ങിൻതോപ്പിലൂടെ അരകിലോമീറ്റർ അടുത്ത് നടക്കണം പുഴയിലേക്ക്…വേനൽ ആയതിനാൽ വെള്ളം കുറവായിരിക്കും പക്ഷെ വീട്ടിൽ ബക്കറ്റ് ഇൽ മുക്കി അലക്കുന്നതിനേക്കാൾ വേഗത്തിൽ പണി കഴിയും…ഒന്നു കുളിക്കേം ചെയ്യാം….

വെയിലും തണലും ഇടവിട്ടുകിടക്കുന്ന തോപ്പിലൂടെ വേഗത്തിൽ നടന്നു…

പുഴയുടെ അധികം വീതി ഇല്ലാത്ത ഇടമാണത്…ഇരു വശവും നിറയെ മരങ്ങളാണ്..അവിടവിടായി കൈതകാടുകളും…കൈതകിടയിലൂടെ പുഴയിലേക്കിറങ്ങുന്ന വഴിത്താര ഉണ്ട് അതിലെ ചെന്നിറങ്ങുമ്പോ വഴുക്കലുള്ള പാറയാണ് നീളത്തിൽ അരികുംവഴി…വെള്ളം തട്ടികിടക്കുന്നിടം മാത്രമേ തെന്നൽ ഉള്ളൂ…ബക്കറ്റും തുണിയും പാറ പരപ്പിനു മുകളിലേക്ക് വച്ച് വെള്ളത്തിലേക്കിറങ്ങി….ഉച്ച സമയം ആയതിനാൽ വെള്ളത്തിനത്ര തണുപ്പില്ല…

ബക്കറ്റിൽ സോപ്പ്പൊടി കലക്കി തുണി കുതിരാൻ വച്ചിട്ട് മുണ്ടുമാറ്റി അലക്കാനിട്ടിരുന്ന ഷോർട്സ് എടുത്തിട്ടവൻ പുഴയുടെ ആഴമുള്ള ഭാഗത്തേക്ക്‌ നീന്തി….

ഏതാനും സെക്കന്റ്‌ അടിയിലേക്ക് പോയി മുങ്ങികിടക്കും…എന്തോ ഒരു സമാധാനം പോലെ…പിന്നെയും പൊങ്ങിവരും ശ്വാസം എടുക്കും കുറച്ച് സമയം നീന്തും താഴേക്ക് പോകും…

ഇടയ്ക്ക് മുടിയിലേം താടിയിലേം വെള്ളം കൈപ്പത്തികൊണ്ടോന്ന് വടിച്ചു വിട്ടിട്ട് മുകളിലേക്ക് നോക്കുമ്പോൾ കണ്ടു പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന മാവിന്റെ കൊമ്പിൽ നിറയെ മാങ്ങ പിടിച്ചിട്ടുണ്ട്…

നീന്തി അക്കരെ കയറി…മാവിനോട് ചേർന്നു നിൽക്കുന്ന പനയുടെ പഴുത്ത പനങ്കുല ചീഞ്ഞു വീണുകിടക്കുന്നതിൽ ചെരുപ്പില്ലാതെ ചവിട്ടിയപ്പോ അറപ്പു തോന്നിയെങ്കിലും കാര്യമാക്കാതെ നടന്നു മാഞ്ചുവട്ടിലെത്തി….മരത്തിൽ കയറി കണ്ണിമാങ്ങായെക്കാൾ മൂപ്പുകൂടിയ മൂന്നു നാല് കുല ഒടിച്ചെടുത്തു…

അലക്കുന്നതിനിടെ മുഴുവൻ അവൾക്കിട്ടെങ്ങനെ പണി കൊടുക്കാം എങ്ങനെ വീട്ടിന്നു ചാടിക്കാം എന്നതാണ് ആലോചന…

“അങ്ങനൊരു സിറ്റുവേഷനിൽ എല്ലാരുടെ കെട്ടിച്ചൂന്ന് വച്ച് അവൾക്കിങ്ങനെ വന്നു

💬 Comments

View all comments