0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33173

കാണുമ്പോൾ ഈ ജന്മത്തു ഇറങ്ങുമെന്ന് തോന്നുന്നില്ല…ഒരു മാതിരി പട്ടിണി കിടന്ന പിള്ളാർക്ക് ചക്ക കൂട്ടാൻ കിട്ടിയപോലെ. ….രണ്ടിന്റേം കാട്ടികൂട്ടൽ കാണുമ്പോൾ ഞാൻ മരുമോനും അവള് മോളും ആണ് തോന്നും…

മോള്….മരുമോള്….

അപ്പോ തന്റെ……

ശ്വാസം ഒന്നു വലിച്ചുവിട്ടു…

കണ്ണിറുക്കിയടച്ചു വിൻഡോലേക്ക് തലചാരി കിടന്നു…

താലികെട്ടിയപ്പോൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകിയ കണ്ണുകൾ………സിന്ദൂരം തൊട്ടപ്പോൾ ഇരുകൈ കൊണ്ടും വാ പൊതിഞ്ഞു പിടിച്ചവൾ കരച്ചിലടക്കിയത്….

കോപ്പ്….കണ്ണടക്കുമ്പോളും അവളെ തന്നെയെന്തിനാ ഈശ്വരാ….

എനിക്കിങ്ങനാണേൽ അവൾക്കെന്താവും……ഒന്നു നിശ്വസിച്ചവൻ സീറ്റിലേക്ക് ചാരി പുറത്തേക്ക് മിഴിനട്ടു….

അന്നു രാത്രിയും ഉറക്കം കണ്ണ് മൂടുന്നവരെ അമൃതക്ക് കാളരാത്രിയായിരുന്നു….

ഫാൻ കറങ്ങുന്നുണ്ടെന്ന് ആ കരകര സൗണ്ട് കൊണ്ട് മാത്രമാണ് മനസിലാകുന്നെ…

ജനലു തുറക്കുമ്പോൾ കുറച്ച് ആശ്വാസം കിട്ടും…പക്ഷേയത് അഞ്ചുമിനിട്ടിൽ കൊതുക് തീരുമാനം ആക്കിത്തരും…

പിറ്റേന്ന് രാവിലെ ചൊറിഞ്ഞു ചുവന്ന പാടുമായി കണ്ടപ്പോൾ മായ പറഞ്ഞു ഗുഡ്നൈറ്റ് അവന്റെ അലമാരിയിൽ ഇരിപ്പുണ്ടെന്ന്….

അന്നും ചിന്നുവിന്റെ കൂടെ തന്നെ ഇറങ്ങി…

തൊഴിലുറപ്പ് ഇല്ലാത്തത് കൊണ്ട് വീട്ടിൽ തന്നെ ആയിരുന്നു..അതുകൊണ്ടവൾക്ക് ഒരു കൂട്ടം കറി കൂടെ കൂടുതൽ ഉണ്ടാക്കി കൊടുത്തു മായ….

“മെലിഞ്ഞു കൊലുന്നനെ ഇരുന്നാലൊന്നും സാരല്ല…പക്ഷെ ആരോഗ്യം വേണ്ടേ….ഒന്നും തിന്നാഞ്ഞിട്ടാ വൈകിട്ട് വരുമ്പോ ഇങ്ങനെ വാടിപ്പോണേ….അതു മൊത്തം കഴിച്ചോണം കേട്ടല്ലോ….”

“അത് ഞാനേറ്റു…” ചിന്നു നെഞ്ചിൽ തൊട്ട് വല്യ കാര്യത്തിൽ ആക്ഷൻ കാണിക്കുന്നുണ്ട്….ഇന്ന് മിക്കവാറും ആ പാത്രത്തിലുള്ളതെല്ലാം ചിന്നുവിന്റെ വഞ്ചിയിൽ വീഴാൻ ആണ് ചാൻസ്….

“കേട്ടല്ലോ…ഇനി ബേബി മോള്‌ നടാ….”ചിന്നു അവളേം തള്ളി മുന്നോട്ട് നടന്നു….

രണ്ട് ദിവസം കൊണ്ട് കീരിയും പാമ്പും ആയിരുന്നവർ അടേം ചക്കരയും ആയില്ലേലും ഏതാണ്ടൊക്കെ ആയ മട്ടുണ്ട്….വിചാരിച്ചത്ര വിഷം ഉള്ള ഇനം അല്ലെന്ന് രണ്ടിനും തോന്നീട്ടുണ്ടാകാം….

വൈകിട്ട് തിരിച്ചു വന്നപ്പോൾ തലേന്നത്തെ അത്ര ബുദ്ധിമുട്ട് തോന്നിയില്ല അവൾക്ക്…

മായ എംബ്രോയ്‌ഡ്‌റി വർക്കിലാണ്….ആളതിമനോഹരമായിട്ട് എംബ്രോയ്‌ഡ്‌റി ചെയ്യും…ബുട്ടീക്കിലെ അത്ര റേറ്റ് ഇല്ലാത്തതുകൊണ്ട് ആ ഏരിയയിലുള്ള അത്യാവശ്യം വർക്കൊക്കെ

💬 Comments

View all comments