0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33172

സമാധാനം ആയതാ…ഇതിപ്പോ…ആ മോന്ത കാണാൻ ആയിട്ട് ഇനി ഇതുമായിട്ട് ചെല്ലണ്ട വരും….

ഓരോന്നാലോചിച്ചു ചാർജറും കയ്യിൽ പിടിച്ചു നിൽകുമ്പോൾ ആണ് കയ്യിൽ നിന്നും ആരോ അത് തട്ടിപ്പറിക്കുന്നത്….

“നിന്റെ ചെവീലെന്തോന്നാടി കോൺക്രീറ്റ് ഇട്ടുവച്ചേക്കുന്നോ….ഞാനിവിടെ കിടന്ന് തൊള്ള കീറീത് കേട്ടൂടാർന്നോ….”

കേബിൾ അടാപ്റ്ററിന് മുകളിൽ ചുറ്റി അവളെ ഒന്നിരുത്തി നോക്കി പറഞ്ഞു വാതിൽപടി കടന്നു…

“നീ വിളിക്കുന്ന പാടെ കൊണ്ടുത്തരാൻ നിന്റെ കെട്യോളിരിക്കുന്നോ ഇവിടെ….”

അതു കേട്ടതും നടക്കല്ലിറങ്ങിയവൻ ഒന്നു നിന്നു…പിന്നെ തിരിഞ്ഞു…

മൂഞ്ചി…വായീന്ന് വീണുപോയതാ…അമ്മു നാക്ക് കടിച്ചു…

“ച്യാച്ചിയേ…..” എന്നൊരാക്കി വിളി…

അമ്മു ആ ഡോർ ഒറ്റ അടയ്ക്കലായിരുന്നു….

“ഉഫ്….അതു നിന്റെ മോന്തക്കിട്ടല്ലന്ന് ആരും പറയില്ല….” അരുൺ അതും പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…

സൂപ്പർഫാസ്റ്റിന്റെ സൈഡ് സീറ്റിൽ ഇരിക്കുമ്പോളും എന്തൊക്കെയോ ചിന്തകളാണ് മനസ്സിൽ…

കൂടെയിരിക്കുന്ന വിനീഷ് പോത്തുപോലെ ഉറക്കമാണ്…പിന്നിലെ സീറ്റിൽ അരുണും ജൈസണും ബാക്കിയുള്ളവർ എല്ലാം പിന്നിലെവിടോ ആണ്…ദീപു അച്ഛൻ ഇല്ലാത്തതുകൊണ്ടും ലോങ്ങ്‌ ആയത് കൊണ്ട് ക്ലാസ്സ്‌ മിസ്സാകും എന്നുള്ളൊണ്ടും വന്നിട്ടില്ല..

അവൻ മാത്രം പുറത്തെ ഇരുട്ടിലേക്കും ഇടയിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലെ കാഴ്ചകളിലേക്കും മിഴിനട്ട് ഇരുന്നു…

മനസ് ദൂരെയെവിടോ ആണ്…

കൃത്യമായി പറഞ്ഞാൽ വീട്ടിലെ തന്റെ മുറിയിൽ കട്ടിലിൽ ഇപ്പോൾ ഉറക്കമായിരിക്കുമെന്ന് തോന്നുന്ന ആ പെണ്ണിന്റെ അടുത്ത്….

മനസമാധാനം കിട്ടുന്നില്ല…ചെയ്തുപോയത് മഹാപാപമാണെന്ന് അവളെകാണുമ്പോളെല്ലാം ആരോ ചെവിക്കുള്ളിലിരുന്ന് വിളിച്ചു കൂവുമ്പോലെ….

ഇന്ന് വരെ ഒരോളപ്പുറത്തു കാണിച്ചുകൂട്ടിയ്യതിനെയെല്ലാം കവച്ചു വെക്കുന്നപോലെ…

അവളെ കാണുന്നവഴിക്ക് ചൊറിയുന്നതിന്റെ കാരണവും അതു തന്നെയാണ്….

അഭിമുഖീകരിക്കാൻ പറ്റുന്നില്ല…അറിയാതെ മുന്നിൽ വന്നുപെട്ടാലും അവളുടെ കണ്ണിലെ വെറുപ്പും ചിലപ്പോലുള്ള അറപ്പും കാണുമ്പോൾ എങ്ങനെ നേരിടുമെന്നും അറിയില്ല….

ക്ഷമ ചോദിക്കണമെന്നും അവളുടെ വീട്ടുകാരെ പറഞ്ഞു മനസിലാക്കി തിരിച്ചയക്കണമെന്നും ഒക്കെ കരുതും…

പക്ഷെ അവളെ കാണുമ്പോൾ എല്ലാം ചോർന്നുപോകും…

ഈയൊരാഴ്ച കൊണ്ട് വീട് മടുത്തെങ്കിലും ഹോസ്റ്റലിലേക്കോ മറ്റോ മാറിയാൽ മതിയായിരുന്നു…

പക്ഷെയവളുടെ അമ്മയോടുള്ള ഒട്ടൽ

💬 Comments

View all comments