0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33175

ചന്തം…എന്റെ കുഞ്ഞിന് പൊട്ടും പൊടിമൊക്കെ മേടിക്കാനുള്ളത് അമ്മേടെ കയ്യിൽ ഉണ്ട്…ഇനിയതും പോരെങ്കിൽ ബോധം കുറച്ച് കുറവാണേലും ഈട്ടിത്തടി പോലത്തൊരു മോനുണ്ട്…നമ്മക്കങ്ങു തൂത്തുവാരാന്നെ…..”

അവളുടെ നോട്ടവും ആലോചനയും കണ്ട് മായ പറഞ്ഞു…

കേട്ടപ്പോ അവൾക്കാദ്യം വീർപ്പുമുട്ടൽ ആരുന്നേൽ അവസാനവാചകം പറഞ്ഞപ്പോളത് ശ്വാസം മുട്ടലായി…

അവന്റെ കയ്യീന്ന് 50 പൈസേടെ മിട്ടായി പോലും വാങ്ങാൻ ഇടവരുത്തല്ലേ കണ്ണാ…..

“നാളെ ഞായറാഴ്ച അല്ലെ…ക്ലാസ്സില്ലല്ലോ…രാവിലെ ഒന്നമ്പലത്തിൽ പോയാലോ നമുക്ക്….കണ്ണന്റവിടെ…”

അവളുടെ മുഖത്തെ ഭവമാറ്റങ്ങൾ കണ്ട് മായ ചോദിച്ചു..

“ഇല്ലാമ്മ…പിന്നൊരിക്കെ പോവാ…നാളെ വയ്യാ…”

കോളേജിൽ പോകുമ്പോലെ ആവില്ല അമ്പലത്തിൽ പോക്ക്…ചിന്നുവിനൊപ്പം ഒറ്റവീർപ്പിന് ആരേം നോക്കാതെ നടക്കണപോലെ അവിടെ പറ്റില്ലാലോ…തന്നെ നന്നായി അറിയാവുന്നവർ ആകും ചുറ്റിനും…വയ്യ…ആളുകളുടെ മുഖം കാണാൻ…പുച്ഛമാണേലും സഹതാപം ആണേലും കാണാൻ വയ്യ മറുപടി പറയാനും…

“അമ്മ കൊണ്ടോകാം…ആരും അമ്മേടെ മോളേ ഒന്നും പറയില്ല അതു പേടിച്ചിട്ടാണേൽ…ഇന്നലെ തന്നെ ആരേം കൂസാതെ പുറത്തിറങ്ങി കോളേജിൽ പോകാൻ ധൈര്യം കാണിച്ചില്ലേ…ആ ആളാണോ ഈ ഇരിക്കണേ…മ്മ്മ്??..”

അടുത്തേക്ക് ചേർന്നിരുന്നവളുടെ കവിളിൽ വിരലോടിച്ചു മായ ചോദിച്ചു…

“അവിടെ…അവിടൊക്കെ ഒരുപാട് ആളുകൾ ഉണ്ടാകില്ലേ…അവരൊക്കെ ഓരോന്ന് പറയില്ലേ…അച്ഛൻ…അച്ഛനെ അറിയുന്നോരോക്കേം…ഞാൻ എങ്ങനാ മുഖത്ത് നോക്കണേ….” തഴുകിയ മായയുടെ വിരലിലേക്കവൾ മുഖം ചേർത്തുവച്ചു…

“അതോർത്തെന്റെ മോള് പേടിക്കുവേ വേണ്ട….നിന്നെയിങ്ങട് കൊണ്ടുവന്നത് ഹരികൃഷ്ണൻ അല്ലെ….കാര്യം ഒറ്റബുദ്ധിയും എടുത്തുചാട്ടവും തല്ലുപിടിത്തവും ഒക്കെയാ…എന്നാലും അവനുള്ളപ്പോ ആരും ഒന്നും നേർക്കുനേർ ചോദിക്കില്ല ചെയ്യുകെമില്ല…അത്യാവശ്യം പേടിയുണ്ടേ….”

“ഇനി നമ്മള് കേൾക്കാതെ ന്തേലും പറയുന്നുണ്ടേൽ….1000 കുടത്തിന്റെ വായ് മൂടിക്കെട്ടാം ഒരു മനുഷ്യന്റെ പറ്റില്ലെന്നല്ലേ…പറഞ്ഞോട്ടെന്ന്….”

എന്നിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ടവൾ….

തൊഴുതിറങ്ങുമ്പോൾ ആണ് ആമിയെയും കൂട്ടി അച്ഛൻ വരുന്നത് കാണുന്നത്….അവളെ കണ്ടതും മുഖത്ത് വെറുപ്പ് നിറഞ്ഞു…ആമിയുടെ കയ്യും പിടിച്ചു വലിച്ചു സ്റ്റെപ് കയറുന്ന അച്ഛനെ നോക്കി ഒന്ന് നെടുവീർപ്പിട്ടു..

ചുറ്റും ചിലരൊക്കെ തങ്ങളെ നോക്കുന്നുണ്ട് എന്താ റിയാക്ഷൻ എന്ന് കാണാൻ…

ആ ആൾക്കൂട്ടത്തിലും തനിച്ചായപോലെ…

വഴിപാട് കൌണ്ടറിനടുത്തു ആരോടോ സംസാരിക്കുന്ന

💬 Comments

View all comments