0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33219

മുന്നില് നിന്നൊന്നു നോക്കി….

തീരെ ചെറുതാണോ…

ഹേയ്

ഒതുങ്ങിയശരീരമാണ്….മാറ് നിറഞ്ഞിരിപ്പുണ്ട് അധികം പുറത്തേക്ക് തള്ളിയില്ലെങ്കിലും…

പാന്റ് താഴ്ത്തിയിട്ടു…പൊക്കിൾ ചുഴിക്ക് താഴെ ചുറ്റിപിണഞ്ഞുകിടക്കുന്ന അരഞ്ഞാണം..രണ്ട് ലേയർ ആണ് മടക്കി ഇട്ടിരിക്കുന്നു..

കൊള്ളാലോ…സ്ലിം ആൻഡ് സെക്സി….

പിന്നാ അലവലാതി എന്താ……

“അയ്യേ…..ആ ചെറ്റ എന്ത് പറഞ്ഞാ എനിക്കെന്താ…” അവൻ നോക്കിയതോർമ്മ വന്നതും ഊരിയിട്ട ചുരിദാർ ടോപ്പെടുത്തു മാറ് മറച്ചു…

“ഇനിയാ തെണ്ടീടെ മുന്നിക്കൂടെങ്ങനെ നടക്കും ഈശ്വരാ….”

“മോളേ….കഴിക്കാൻ വാട്ടോ…മണി 2 കഴിഞ്ഞില്ലേ….”

ഉച്ചക്ക് ക്ലാസ്സ്‌ വിട്ടോണ്ട് കഴിക്കാതെ ആണ് വന്നത്..12.30ന്റെ ഒറ്റ ബസ് കിട്ടാൻ ഓടിയതാ…

നല്ല വിശപ്പ്…പക്ഷെ അവനും ഹാളിൽ കാണും…

ഒരു വിധം കടിച്ചു പിടിച്ചു ഡോർ അല്പം തുറന്നു നോക്കി…

ദീവാൻകൊട്ടിൽ കിടപ്പുണ്ട്…ടീവിയിലാണ് കണ്ണ്…ചാനൽ നോക്കി നോക്കി പോണുണ്ട്….

പതുക്കെ മുങ്ങാം…ടീവിലല്ലേ ശ്രദ്ധ എന്നും വിചാരിച്ചു മുറീന്നിറങ്ങി….

“നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ……” ടിവിന്ന് കേട്ട പാട്ട്…

ഒരൊറ്റ ഓട്ടമായിരുന്നു…

അതുകണ്ട് ചിരി കടിച്ചു പിടിച്ചൊതുക്കിയവൻ ടീവി ഓഫ് ചെയ്തു കുളിച്ചു മാറാൻ ഡ്രസ്സ്‌ എടുക്കാൻ വീണ്ടും മുറിയിലേക്ക് കയറി….

ആകെ മൊത്തമൊരു മാറ്റം….നല്ലൊരു മണം ഒക്കെ…

ചുറ്റുപാടും നോക്കി…

പിങ്ക് കർട്ടൻ….ഓഫ്‌വൈറ്റ് ബെഡ്ഷീറ്റ്….പിങ്ക് പില്ലോ കവർ…ഇതെന്റെ മുറി തന്നെയാണോ….

ബെഡിനടുത്തിട്ട സ്റ്റൂളിൽ ഒരു പാത്രത്തിൽ വെള്ളം നിറച്ചു അതിൽ ചെമ്പകപ്പൂ ഇട്ട് വച്ചിരിക്കുന്നു…അതിന്റെയാണ് മുറീലുള്ളയാ മണം…

ഇതിത്രേം ക്ലീൻ ഒക്കെ ആക്കാമായിരുന്നോ….

അലമാരി തുറന്നപ്പോ അതിശയിച്ചു പോയി….എല്ലാം നല്ല നീറ്റ് ആയിട്ട് ഓർഗനൈസ് ചെയ്തു വച്ചിരിക്കുന്നു…പ്ലാസ്റ്റിക് കവർ വിരിച്ചു അതിനു മുകളിൽ തുണികൾ എല്ലാം മടക്കി ഒതുക്കി വെച്ചിരിക്കുന്നു…

ഒരു കള്ളി അവളും എടുത്തിട്ടുണ്ട്…കംഫർട്ട് ന്റെയാണെന്നു തോന്നുന്നു നല്ല മണം…

“അപ്പൊ ബാധ ഉടനൊന്നും ഒഴിയാൻ ഉദ്ദേശമില്ലെന്നർത്ഥം….” ജീൻസിന്റെ പോക്കറ്റിൽ നിന്നും പണിക്കാശ് എടുത്തു പ്ലാസ്റ്റിക് കൂടിന്റെ അടിയിലേക്ക് വച്ചു…

ഡ്രെസ്സുമെടുത്തു പുറത്തേക്കിറങ്ങി…

_________________________________

ഒന്നു രണ്ട് മാസം കഴിഞ്ഞു…

💬 Comments

View all comments