0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33221

അമ്മു വീടുമായി മൊത്തത്തിൽ ഇണങ്ങി…

ഋഷിയേട്ടന്റെ വിവാഹം ആളുടെ അപ്പച്ചീടെ മോളുമായി കഴിഞ്ഞു…

ഇടക്ക് ചെറിയമ്മ കാണാതെ ആമിമോൾ വിളിക്കാറുണ്ട്…

ഒരിക്കൽ അഭിയുടെ കൂടെ അമ്പലത്തിലേക്കാണെന്നും പറഞ്ഞു വന്നിട്ട് ഇവിടെ വന്നു തന്നെ കണ്ടാണ് പോയത്…

വന്നുകയറിയപ്പോ ഹരിയെ പേടിയോടെ നോക്കിയവൾ ഇറങ്ങാറായപ്പോളേക്ക് ചിലച്ചു ചിലച്ച് കുപ്പിയിൽ ഇറക്കിയിരുന്നു…

അതോ ഗ്രൗണ്ട് സപ്പോർട്ട് കൂട്ടാൻ അവനായിട്ട് ഇറങ്ങിക്കൊടുത്തതോ..

എന്താണേലും തന്നെ വിളിക്കുമ്പോൾ 10 മിനിറ്റ് തന്നോടും അരമണിക്കൂർ അവനോടും ആണിപ്പോ സംസാരം…ഇതിനും മാത്രം എന്താണാവോ…

കൊയ്ത്തു കഴിഞ്ഞ കണ്ടത്തിൽ എല്ലാക്കൊല്ലവും പാട്ടത്തിന് പയർ വിത്തിടാറുണ്ട് ഹരി…ഇക്കൊല്ലവും ഇട്ടു…അതിന്റെ പിറകെ നടപ്പും പണിക്ക് പോക്കും ഒക്കെയായി തിരക്കാണിപ്പോ..

അമ്മുവിന് സെമെസ്റ്റർ എക്സാം തുടങ്ങി…നാളെ ലാസ്റ്റ് എക്സാം ആണ്…

പകൽ നല്ല ചൂടായൊണ്ട് രാവിലെ നേരത്തെ എണീറ്റ് പഠിക്കും…

പിറ്റേന്ന് രാവിലെ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഹാളിൽ കിടന്നുറങ്ങുന്നവന്റെ അലാറം അടിക്കുന്നത്…

ഒന്നടിച്ചു…അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ പിന്നേം അടിക്കുന്നു…

അവൻ ഓഫ്‌ ആക്കുന്ന ലക്ഷണം കാണുന്നില്ല…

അമ്മു സഹികെട്ട് എണീറ്റു ചെന്നു…

ഉറക്കപ്പിച്ചിൽ കണ്ണുപോലും തുറക്കാതെ ഫോൺ തപ്പുന്നുണ്ട്…

അവളെടുത്തേക്ക് നീട്ടിയിട്ടു കൊടുത്തു…

നടപ്പില്ല…പിന്നാ ഫോൺ എടുത്ത് ഓഫ്‌ ചെയ്തു…അപ്പോളാണ് ലോക്‌സ്ക്രീനിലെ ഫോട്ടോ കാണുന്നത്…

അമ്മയും അവനും കൂടെ നിൽക്കുന്നതാണ്…വേഷവും ചന്ദനക്കുറിയും മായമ്മേടെ കയ്യിലെ ഇലക്കീറും കണ്ടിട്ട് അമ്പലത്തിൽ പോയ വഴി ആണെന്ന് തോന്നുന്നു…പഴയൊരു ഫോട്ടോ ആണ്…

so handsome…..ശത്രു രാജ്യം ആണെന്ന് പോലും ഓർക്കാതെ അങ്ങ് കോഴിക്കുഞ്ഞ് വെള്ളക്കൊടി പൊക്കി..

സ്ക്രീൻ ഓഫ്‌ ആയപ്പോൾ ഒന്നുകൂടെ ഓൺ ആക്കി…

വെട്ടിയൊതുക്കിയ മുടിയുള്ള ട്രിമ് ചെയ്ത താടിയുള്ള മുഖത്തേക്ക് നോക്കി…

ആരും നോക്കിനിന്നു പോകുന്നത്ര സുന്ദരൻ…കുസൃതിക്കണ്ണും വിടർന്ന ചിരിയും…എന്താ ചേല്…

അമ്മുവിന്റെ ചുണ്ടിലൊരു കുഞ്ഞ് ചിരി മിന്നിമാഞ്ഞു..

ഫോണിലേക്ക് ഒന്നുകൂടെ നോക്കിയിട്ട് താഴെകിടക്കുന്നവന്റെ മുഖത്തേക്ക് നോക്കി…ആ കണ്ണ് മാത്രം ഉണ്ട് ഇപ്പോളും അങ്ങനെ…ബാക്കിയെല്ലാം വളർന്നിറങ്ങിയ താടിയും മുടിയും

💬 Comments

View all comments