0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33222

കാരണം മറഞ്ഞു കിടക്കുന്നു…

ഫോൺ അവിടെവച്ചു കയറിപ്പോയി..

“അമ്മേ…..എന്റെ അലാറം ആരാ ഓഫ്‌ ചെയ്തേ….എനിക്ക് വെള്ളമൊഴിക്കാൻ പോണ്ടെ അല്ലായിരുന്നോ…”

ഷോർട് നോട്സ് കുറച്ചുകൊണ്ടിരുന്നവൾ ഒന്ന് ശ്രദ്ധിച്ചു….

രാവിലെയിപ്പോൾ ഹരി പാടത്തു പോകാറുണ്ട് പയറിനു വെള്ളം ഒഴിക്കാൻ…വേനൽ ആയാണ്ട് പമ്പ് വെച്ച് അടിക്കണം കുളത്തീന്ന്…

അതതിനുള്ള അലാറം ആയിരുന്നോ…മിണ്ടണ്ട…ഇല്ലേൽ ഇപ്പൊ എന്റെ നെഞ്ചത്തോട്ടു കയറും…അല്ലേലെ ഒരു കാരണം തപ്പി നടക്കുവാ…

അവൻ പാടത്തേക്ക് ചെന്നു…ഒന്നു രണ്ട് പണിക്കാർ ഉണ്ട്…എന്നാലും താനും കൂടെ കൂടാറുണ്ട് എന്നും…ഇന്നലെയും കഴിച്ചിട്ടു തന്നെയാ ഉറങ്ങിയത്…ഹങോവർ മാറിയിട്ടില്ല അതിന്റെ..

മോട്ടോർ പുരയിൽ പോയി ഓൺ ആക്കി വെള്ളമടിച്ചു…വലിയ ഹോസ് ഇൽ മൾട്ടി നോസ്ൽ വാട്ടർ സ്പ്രയർ വച്ചിട്ട് പയറിനു നനച്ചു കൊടുത്തു…

പകുതി ആകാറായപ്പോളേക്ക് അരുണും വന്നു…

“എടാ ഹരീ….കോടിയേറ്റ് ആകാറായി….ഇത്തവണ നിന്റെ അമ്പലം വിഴുങ്ങി അമ്മായിയപ്പൻ ആ വഴിക്ക് എത്തീട്ടില്ല….”

കഴിഞ്ഞ പ്രാവശ്യം ഉത്സവത്തിന് അമ്മുവിന്റെ അച്ഛനുമായി ഹരി ഒന്ന് കോർത്തിരുന്നു…വരവും ചിലവും കണക്ക് തമ്മിൽ നല്ല അന്തരം കണ്ടപ്പോൾ ഹരിയത് ചോദ്യം ചെയ്തു കമ്മിറ്റിയിൽ വച്ച്…അത് അമ്മുവിന്റെ അച്ഛന് ക്ഷീണമായി…അതോടെ പുള്ളിക്കിവരൊരു പേരുമിട്ടു അമ്പലം വിഴുങ്ങി…

അമ്പലത്തിൽ നിന്നും എടുത്തിട്ട് വേണ്ട മതിലകത്തുകാർക്ക് ജീവിക്കാൻ എന്നറിയാഞ്ഞിട്ടല്ല…എല്ലാ കൊല്ലവും ഉത്സവത്തിന് അവിടെ ഒരു അടി ഉറപ്പാ…തുടക്കം ഇടുന്നത് ആരെങ്കിലും ആവും അതവസാനം ഏറ്റുപിടിക്കുന്നത് ഹരിയുടെ ടീമും…അതിനു കുറെ പോലീസ് സ്റ്റേഷൻ കയറ്റീട്ടുണ്ട് അമ്മുവിന്റെ അച്ഛൻ അവരെ…ആ ചൊരുക്ക് തീർത്തതാണ് ഇവർ…

അമ്മുവിന്റെ അമ്മവീട്ടുകാരുടെ തറവാട്ടുവക ആയിരുന്നു ക്ഷേത്രം….പിന്നീടവർ ട്രസ്റ്റിനു കൈമാറിയതാണ്…ആ വീട്ടിലെ മരുമകൻ എന്ന നിലക്ക് കാര്യമായ മേൽകൈ ഉണ്ട് അവളുടെ അച്ഛന്…

ആ ആളാണിപ്രാവശ്യം മാറിനിൽക്കുന്നത്…

“പുള്ളി ഇല്ലാത്ത സ്ഥിതിക്ക് ഇപ്രാവശ്യം കൊഴുപ്പിക്കണ്ടേ….നമ്മടെ ടിജോയും എത്തീട്ടുണ്ട് ലീവിന്…ഉത്സവം കൂടാൻ മാത്രാ…”

“മ്മ്മ്…”

“നിനക്കെന്താടാ ഒരുഷാറില്ലാതെ….”

“ഇത്തവണ ഞാനില്ലടാ…അമ്മക്ക് വാക്ക് കൊടുത്തതാ…ഇനിയൊന്നിനും ഇല്ലെന്നും ഒരു കാര്യത്തിലും ഇടപെടില്ലെന്നും…എല്ലാരേയും പോലെ വന്നു

💬 Comments

View all comments