Chapter Title : മഴനീർതുള്ളികൾ 2 [Anamika]
കൂടിയിട്ട് പോരണം…സമാധാനം എന്തെന്നറിഞ്ഞിട്ടില്ലാത്തതാ എന്റെ മായക്കുഞ്ഞ്….അതിനെ ഇനീം വേദനിപ്പിക്കാൻ വയ്യ…ഒരായുസിലേക്കുള്ള നോവ് ഞാൻ വീട്ടിൽ കൊണ്ടുവച്ചിട്ടുണ്ടല്ലോ അടുത്തത് ഉടനെയൊന്നും അമ്മ താങ്ങത്തില്ല…“
ഹോസും പിടിച്ച് വരമ്പിലൂടെ നടന്നുകൊണ്ട് ഹരി പറഞ്ഞു…
അരുണത് മനസിലാക്കിയെന്നോണം കൂടുതൽ ഒന്നും പറഞ്ഞില്ല….
എക്സാം കഴിഞ്ഞ് മടുത്ത് ഒടിഞ്ഞു കുത്തിയാണ് രണ്ടും കയറിവന്നത്…ഒന്നാമത് ബസ്സിലെ തിരക്ക്…പിന്നെ എക്സാം ആയതുകൊണ്ട് ചോറ് കൊണ്ടുപോയില്ല എല്ലാംകഴിഞ്ഞ് വന്നിറങ്ങുമ്പോൾ 3 മണി അതിന്റെ ക്ഷീണവും വേറെ…
കവലക്ക് ബസ്സിറങ്ങിയപ്പോൾ ക്ലബ്ബിന് മുന്നില് ഹരി നിൽപ്പുണ്ട്….
ചിന്നുവവനെ കണ്ടപാടെ വയറു തിരുമ്മി വിശക്കുന്നെന്ന് കാണിച്ചു…
ഹരിയൊരു ചിരിയോടെ അവളെ കൈകാട്ടി വിളിച്ചു…
ചിന്നു അമ്മുവിനെ കൂടെ വിളിച്ചപ്പോൾ അവൾ വരുന്നില്ലെന്ന് പറഞ്ഞു….
“ഇന്നൊരിക്കൽ വൃതമാ മായമ്മക്ക്….വീട്ടിൽ ഒരു കിണ്ടീം കാണത്തില്ല വേണേൽ വാ ജാട ഇടാണ്ട്…ഇല്ലേ മോള് ഫ്രൂട്ട്സും തിന്ന് ഇരിക്കേണ്ട വരും….”
“ആ ഞാൻ ഫ്രൂട്ട്സ് കഴിച്ചോള…അമ്മ അല്ലെ എനിക്ക് എന്തേലും ഉണ്ടാക്കിവെച്ചിട്ടുണ്ടാകും…” മുഖം വീർപ്പിച്ചും കൊണ്ടവൾ പറഞ്ഞു..
“എന്നാ മഹാറാണി കേറണ്ട…ഞാനേ ചായേം കുടിച്ചു ഹരിയേട്ടന്റൊപ്പം വന്നോളാ മോളോറ്റക്ക് നടന്നങ്ങ് പൊക്കോട്ടാ….” എന്നും പറഞ്ഞു ചിന്നു നടക്കാനാഞ്ഞതും അമ്മു ഒപ്പം ചെന്നു…അവൾക്കിപ്പോളും ഒറ്റക്ക് പോകാനുള്ള ധൈര്യം ഇല്ല…ആ ഏരിയ ഇലെ കുടുംബശ്രീകളെ പേടിച്ചിട്ടു തന്നെ…
“ഇവളും വരേ…” രണ്ടാംനിലയിലെ ക്ലബ്ബിന്റെ മുന്നിലെ കൈവരിയിൽ പിടിച്ചുനിന്ന ഹരിയുടെ പുരികം ചുളിഞ്ഞു…പിന്നിറങ്ങി ചെന്നു…
കടയിലേക്ക് കയറും വഴി അച്ചുവേട്ടൻ അമ്മുവിനെ നോക്കി ഒന്നു ചിരിച്ചു…70കളിൽ ഉള്ളൊരു മനുഷ്യൻ….ഒരു മുണ്ടും തോളിൽ ഒരു തോർത്തും..
അമ്മുവും തിരികെ ചിരിച്ചു…
ചായ സമയം ആകുന്നതേ ഉള്ളതിനാൽ കടക്കുള്ളിൽ ഒന്നു രണ്ടുപേരെ ഉള്ളൂ…
ചിന്നു നേരെ ചെന്നൊരു ബെഞ്ചിൽ ഇരുന്നു അമ്മു പിറകെയും…അവൾക്കാകെ ഒരു ചമ്മലാണ്…ആദ്യമായാണിങ്ങനെ ഒരു കടേലൊക്കെ…കാന്റീനിലും കഫെയിലും റെസ്റ്ററന്റിലും ഒക്കെ പോയിട്ടുണ്ടെങ്കിലും ചായക്കട ആദ്യത്തെ എക്സ്പീരിയൻസ് ആണ്…
“ നിനക്കെന്നാടി….”
പലഹാരപ്പെട്ടിയുടെ മുന്നില് നിന്നുകൊണ്ട് അവൻ
💬 Comments
View all comments