Chapter Title : മഴനീർതുള്ളികൾ 2 [Anamika]
കൊടുത്തു അവൾ…കാലു വേദനിച്ചത് മിച്ചം…
ബാഗ്എടുക്കാൻ തിരിഞ്ഞതും മുറ്റത്ത് മുയലിനുള്ള മധുരപ്പുല്ലും ചെത്തി വന്നു നിൽക്കുന്ന മായ….
ഒന്നിളിച്ചു കാണിച്ചു…
“എന്തോന്നാടാ ഇത്….വന്നു കേറിയില്ല അതിനു മുന്നേ തുടങ്ങിയോ…..മുതുകാളേടെ കൂട്ട് വളർന്നു…നാണമില്ലല്ലോ…”
അവൻ ചുമലുകൂച്ചി ചിരിച്ചു ബാഗ് എടുത്ത് അകത്തുകയറി…
“അമ്മാ….വിശക്കുന്ന്….”
“കേറി വരുവാ….നീ ചെന്ന് കുളിച്ചിട്ട് വാ കഴിക്കാം….” മുയലിന്റെ കൂടിനടുത്തെ ചെറിയ ബോക്സിലേക്ക് പുല്ലിട്ടു വച്ചു…ആവശ്യത്തിന് പിന്നെ എടുത്തുകൊടുക്കാം..
ടോപ് ഒരു വിധം വലിച്ചൂരിയവൾ എടുത്തു…
“ഹോ…ആശ്വാസം….” ഒരു തോന്നലിനു ഷേപ്പ് അടിപ്പിച്ചതാ വേണ്ടായിരുന്നു..അമ്മയപ്പോളെ പറഞ്ഞതാ സിബില്ലാത്തോണ്ട് ഇടാൻ പാടായിരിക്കുമെന്ന്…
കണ്ണാടിക്ക് മുന്നില് നിന്നൊന്നു നോക്കി….
തീരെ ചെറുതാണോ…
ഹേയ്
ഒതുങ്ങിയശരീരമാണ്….മാറ് നിറഞ്ഞിരിപ്പുണ്ട് അധികം പുറത്തേക്ക് തള്ളിയില്ലെങ്കിലും…
പാന്റ് താഴ്ത്തിയിട്ടു…പൊക്കിൾ ചുഴിക്ക് താഴെ ചുറ്റിപിണഞ്ഞുകിടക്കുന്ന അരഞ്ഞാണം..രണ്ട് ലേയർ ആണ് മടക്കി ഇട്ടിരിക്കുന്നു..
കൊള്ളാലോ…സ്ലിം ആൻഡ് സെക്സി….
പിന്നാ അലവലാതി എന്താ……
“അയ്യേ…..ആ ചെറ്റ എന്ത് പറഞ്ഞാ എനിക്കെന്താ…” അവൻ നോക്കിയതോർമ്മ വന്നതും ഊരിയിട്ട ചുരിദാർ ടോപ്പെടുത്തു മാറ് മറച്ചു…
“ഇനിയാ തെണ്ടീടെ മുന്നിക്കൂടെങ്ങനെ നടക്കും ഈശ്വരാ….”
“മോളേ….കഴിക്കാൻ വാട്ടോ…മണി 2 കഴിഞ്ഞില്ലേ….”
ഉച്ചക്ക് ക്ലാസ്സ് വിട്ടോണ്ട് കഴിക്കാതെ ആണ് വന്നത്..12.30ന്റെ ഒറ്റ ബസ് കിട്ടാൻ ഓടിയതാ…
നല്ല വിശപ്പ്…പക്ഷെ അവനും ഹാളിൽ കാണും…
ഒരു വിധം കടിച്ചു പിടിച്ചു ഡോർ അല്പം തുറന്നു നോക്കി…
ദീവാൻകൊട്ടിൽ കിടപ്പുണ്ട്…ടീവിയിലാണ് കണ്ണ്…ചാനൽ നോക്കി നോക്കി പോണുണ്ട്….
പതുക്കെ മുങ്ങാം…ടീവിലല്ലേ ശ്രദ്ധ എന്നും വിചാരിച്ചു മുറീന്നിറങ്ങി….
“നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ……” ടിവിന്ന് കേട്ട പാട്ട്…
ഒരൊറ്റ ഓട്ടമായിരുന്നു…
അതുകണ്ട് ചിരി കടിച്ചു പിടിച്ചൊതുക്കിയവൻ ടീവി ഓഫ് ചെയ്തു
💬 Comments
View all comments