0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 41K

ഇഷ്ടമുണ്ടെൽ നിൽക്കും ഇല്ലേൽ ഇല്ല…അതിൽ ഞാനോ നീയോ തീരുമാനം എടുക്കില്ല…”

“എന്നാപ്പിന്നെന്റെ മുറിയെങ്കിലും…..”

സ്രാവിന്റെ ശരീരോം വച്ചോണ്ട് നത്തോലിടെ എക്സ്പ്രഷൻ ഇടുന്നവനെ ഇരുത്തിയൊന്ന് നോക്കി മായ..

“നാണമില്ലല്ലോടാ….”

“ആ കുഞ്ഞിനെ ഞാൻ പിന്നെവിടെ കിടത്തും…”

“ഓ ഒരു കുഞ്ഞ്….” ഹരി ചുണ്ടുകോട്ടി..

ഇനി കാലിൽ കിടത്തി കോരി കൊടുക്ക് അതിന്റെ കുറവോടെ ഉള്ളെന്നും ഞൊടിഞ് കറിയിലെ മുരിങ്ങക്കോലും ഈമ്പിയവൻ എണീറ്റുപോയി….

ആ പോക്ക് കണ്ട മായ ഒന്നു ചിരിച്ചുകൊണ്ട് തയ്ച്ചുതുടങ്ങി…

അകത്തു മുറിയിൽ ഫാനിറ്റിട്ടും പുഴുങ്ങുന്ന ചൂടിലും കൊതുകും കാരണം ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അമൃത കേൾക്കുന്നുണ്ടായിരുന്നു ഇതെല്ലാം….

അവളൊന്നു നെടുവീർപ്പിട്ടു….

രാവിലെ അലാറം ഒന്നും ഇല്ലെങ്കിലും കൃത്യസമയത്ത് ഉറക്കമുണർന്നു….

ചെറിയമ്മ ഭരണം കൊണ്ട് ആകെക്കിട്ടിയ ഒരു ഗുണം…പണ്ടുറങ്ങാൻ സമ്മതിക്കാത്തതിന് കുറെ പ്രാകിയിട്ടുണ്ടെകിലും ഇന്നിപ്പോ നന്നായി…

വാതിൽ തുറന്നു കാൽ പുറത്തേക്ക് വച്ചതും കണ്ടു..

ഉടുത്തിരുന്ന മുണ്ടും പുതച്ചു ഹാളിൽ ആകെയിത്തിരി സ്ഥലമുള്ള ആ മുറിവാതിലിന്റെ മുന്നിൽ പായിൽ കിടന്നുറങ്ങുന്നവൻ…

കമിഴ്ന്നാണ് കിടപ്പ്…ഓടാൻ പോകുമ്പോലെ…പുതപ്പ് പാതിയെ മറഞ്ഞിട്ടുള്ളു…

കാലും തോളുമെല്ലാം പുറത്താണ്…വളർന്നിറങ്ങിയ മുടിയും താടിയും കാരണം മുഖം മര്യാദക്ക് കാണുന്നുകൂടെ ഇല്ല…

പൂട സാമി….with broad shoulder n narrow waist line…കൊള്ളാലോ…അവൾ മൊത്തത്തിലൊന്നു നോക്കി ഉള്ളിൽ പറഞ്ഞു…

അയ്യേ…..നാണമില്ലാത്തവൻ…വൃത്തികെട്ടവൻ….ബ്ലാഹ്…..ഒരു സെക്കന്റ്‌ ഒന്നു വായിനോക്കിയെങ്കിലും അടുത്ത സെക്കൻഡിൽ ബോധം വന്നു…

മുഖം കോട്ടിയവൾ അവനു മുകളിലൂടെ ചാടികടന്ന് അടുക്കളയിലേക്ക് ഓടി…

ഇടക്കൊന്നു തിരിഞ്ഞുനോക്കി….

എവിടെ ബോംബിട്ടാ അറിയൂല….

അടുക്കളയിൽ പുട്ട് കുത്തി ഇടുന്നുണ്ട് മായമ്മ…..

അടുക്കളയാകെ ഒന്നു നോക്കി..ഭിത്തിയാകെ പുകഞ്ഞു പോയിട്ടുണ്ടെങ്കിലും നല്ല അടുക്കും ചിട്ടയും…എല്ലാം

💬 Comments

View all comments