Chapter Title : മഴനീർതുള്ളികൾ 2 [Anamika]
“അമ്മാ…ടൂത് പൌഡർ ഉണ്ടോ….”
അടുക്കളപ്പുറത്തു നിന്നും വിളിച്ചു ചോദിക്കുന്ന കേട്ട് മായ പുറത്തേക്കിറങ്ങി…
“പേസ്റ്റ് വേണ്ടേ മോളെ…”
“ബ്രഷ് ഇല്ല..അതാ…” അവൾക്കൊരു മടിപോലെ പറയാൻ..
“ഒരു മിനിറ്റ്…”
“ദാ ഇതുപയോഗിച്ചോ പുതിയ ബ്രഷാ…”
അവളതു വാങ്ങി അകത്തേക്ക് കയറി…
വലിയ വീട്ടിലൊക്കെ വളർന്ന കുഞ്ഞാ…അതിങ്ങനെ ഇവിടെ…
മതിലകത്തെ വീട് ദൂരെ നിന്നെ കണ്ടിട്ടുള്ളു എങ്കിലും മേലെപ്പാട്ടെ വീടവൾക്ക് നല്ല പരിചയം ആയിരുന്നല്ലോ..
എത്ര വട്ടം ശ്രീദേവിയോടൊപ്പവും അല്ലാണ്ടും അവിടെ പോയേക്കുന്നു..
അമ്മ അവിടത്തെ ജോലിക്കാരി ആയിരുന്നത് കൊണ്ട് ഇടക്കൊക്കെ അമ്മയെ സഹായിക്കാനായി പോകുമായിരുന്നു…
അങ്ങിനെയാണ് ശ്രീദേവിയുമായി കൂട്ടാകുന്നത്..അവൾക്കു താൻ ജോലിക്കാരിയുടെ മകൾ ആയിരുന്നില്ല ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു…എന്റെ ശ്രീക്കുട്ടിയുടെ മോളാന്നറിഞ്ഞപ്പോ ഒരേ സമയം സന്തോഷവും സങ്കടവും
ആയിരുന്നു..മനസു നിറഞ്ഞാ കൈ പിടിച്ചു കയറ്റിയതും
എത്ര നാള് കാണുമെന്നൊന്നും അറിയില്ല എന്റെ മോനൊരു താലി കെട്ടിയെന്നു കരുതി പിടിച്ചു നിർത്തുകയുമില്ല...താലിയുടെ പവിത്രത അറിയാം എങ്കിലും അതിൽ കുരുക്കിയിടാതെ ഒരു നല്ല ഭാവി ഉണ്ടാവണം കുഞ്ഞേ നിനക്ക്…ഇവിടെ ഉള്ളിടത്തോളം കാലം അമ്മ പൊന്നുപോലെ നോക്കിക്കോളാം..അവൾ വാതിലടക്കുന്നതും നോക്കി നിൽക്കയായിരുന്നു മായ..
കുളി കഴിഞ്ഞു വരുമ്പോളേക്ക് മായ ഗ്ലാസ്സിലേക്ക് കാപ്പി പകർന്നിരുന്നു…
“പാല് വരാറായിട്ടില്ല..കാപ്പിയെ ഉള്ളൂ..മോള് കുടിക്കുവോ…” അവൾക്കുനേരെ ഗ്ലാസ് നീട്ടി ചോദിച്ചു..
“അമ്മേ…വിളക്ക് വെക്കണ്ടേ….”
“ഇവിടെ അവിടുത്തെപോലെ വച്ചാരാധന ഒന്നും ഇല്ലല്ലോ മോളെ…രാവിലെ ഞാൻ ഇടക്കൊക്കെ വക്കാറുള്ളു….”
“മോൾക് ചെയ്യണേൽ ചെയ്തോ…പതിവൊന്നും തെറ്റണ്ട….”
ചിലതൊക്കെ ശ്രീദേവിയുടേം കിട്ടീട്ടുണ്ട്…ഒരമ്പലവാസിക്കുട്ടിയെ പോലുണ്ടായിരുന്ന കൂട്ടുകാരിയെ ഓർത്തവർ…അവൾ കുടിക്കാതെ വച്ചിട്ടുപോയ ഗ്ലാസിനു മുകളിലേക്ക് ഒരു കറിപാത്രത്തിന്റെ മൂടി എടുത്തു മൂടിവെച്ചു…
അമൃത ഹാളിലെ ഭിത്തിയിൽ അടിച്ചുവച്ചിരുന്ന പലകത്തട്ടിലെ കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ വിളക്ക് കത്തിച്ചു..അടുത്തിരുന്ന പാക്കറ്റിൽ നിന്നും ചന്ദനത്തിരി എടുത്തു പുകച്ചു…
വീട്ടിൽ ആരാകുമിന്ന്….ആമിയാവും…
“എവിടായിരുന്നാലും എന്റെ സ്വപ്നം നേടാൻ സാധിക്കണേ…എന്റെ ആഗ്രഹം കെടുത്തികളയല്ലേ കൃഷ്ണാ….” കണ്ണടച്ചു കൈകൂപ്പിനിന്നു…
“മായമ്മേ…ഇന്നെന്നാ ചായക്ക്….”ഒച്ച കേട്ടാണ് കണ്ണുതുറന്നത്…
പിശാശ് രാവിലേ തന്നെ എഴുന്നള്ളിയോ….
“പുട്ടാണോ….” പാത്രം തുറന്നുനോക്കി മുഖം ചുളിച്ചാണ് ചോദ്യം…
“അവിടെ ദോശയാ…അതോണ്ട് മുങ്ങിയതാ അപ്പൊ ദേ പുട്ട്….മരുമോൾ വന്നെന്റെ സ്പെഷ്യൽ ഒന്നുല്ലേ… ” പറഞ്ഞുകൊണ്ട് കിച്ചൻ
💬 Comments
View all comments