0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 41K

ബ്രാ…

കൃത്യമായി അവന്റെ പുറത്ത് തന്നെ ലാൻഡ് ചെയ്‌തിട്ടുണ്ട്….

ശബ്ദമില്ലാതെ തലക്കടിച്ചവൾ അടുത്തുചെന്നു..

ഒറ്റ ശ്വാസത്തിനു വിരൽ കൊണ്ട് തോണ്ടിയെടുത്തു ഒരോട്ടം വച്ചു കൊടുത്തു…

മായ കണ്ടു അടുക്കള കടന്നു പാഞ്ഞു പോകുന്നവളെ..

ഇനിയവൻ എങ്ങാനും എണീറ്റു പേടിപ്പിച്ചോ എന്നോർത്തു ഹാളിലേക്ക് നോക്കിയതും വാഴ വെട്ടിയിട്ട പോലെ കിടപ്പുണ്ട്…

പണിയില്ലേൽ പിന്നെ നട്ടുച്ച ആണല്ലോ കണക്ക്….

“അമ്മാ…ടൂത് പൌഡർ ഉണ്ടോ….”

അടുക്കളപ്പുറത്തു നിന്നും വിളിച്ചു ചോദിക്കുന്ന കേട്ട് മായ പുറത്തേക്കിറങ്ങി…

“പേസ്റ്റ് വേണ്ടേ മോളെ…”

“ബ്രഷ് ഇല്ല..അതാ…” അവൾക്കൊരു മടിപോലെ പറയാൻ..

“ഒരു മിനിറ്റ്…”

“ദാ ഇതുപയോഗിച്ചോ പുതിയ ബ്രഷാ…”

അവളതു വാങ്ങി അകത്തേക്ക് കയറി…

വലിയ വീട്ടിലൊക്കെ വളർന്ന കുഞ്ഞാ…അതിങ്ങനെ ഇവിടെ…

മതിലകത്തെ വീട് ദൂരെ നിന്നെ കണ്ടിട്ടുള്ളു എങ്കിലും മേലെപ്പാട്ടെ വീടവൾക്ക് നല്ല പരിചയം ആയിരുന്നല്ലോ..

എത്ര വട്ടം ശ്രീദേവിയോടൊപ്പവും അല്ലാണ്ടും അവിടെ പോയേക്കുന്നു..

അമ്മ അവിടത്തെ ജോലിക്കാരി ആയിരുന്നത് കൊണ്ട് ഇടക്കൊക്കെ അമ്മയെ സഹായിക്കാനായി പോകുമായിരുന്നു…

അങ്ങിനെയാണ് ശ്രീദേവിയുമായി കൂട്ടാകുന്നത്..അവൾക്കു താൻ ജോലിക്കാരിയുടെ മകൾ ആയിരുന്നില്ല ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു…എന്റെ ശ്രീക്കുട്ടിയുടെ മോളാന്നറിഞ്ഞപ്പോ ഒരേ സമയം സന്തോഷവും സങ്കടവും

ആയിരുന്നു..മനസു നിറഞ്ഞാ കൈ പിടിച്ചു കയറ്റിയതും

എത്ര നാള് കാണുമെന്നൊന്നും അറിയില്ല എന്റെ മോനൊരു താലി കെട്ടിയെന്നു കരുതി പിടിച്ചു നിർത്തുകയുമില്ല...താലിയുടെ പവിത്രത അറിയാം എങ്കിലും അതിൽ കുരുക്കിയിടാതെ ഒരു നല്ല ഭാവി ഉണ്ടാവണം കുഞ്ഞേ നിനക്ക്…ഇവിടെ ഉള്ളിടത്തോളം കാലം അമ്മ പൊന്നുപോലെ നോക്കിക്കോളാം..അവൾ വാതിലടക്കുന്നതും നോക്കി നിൽക്കയായിരുന്നു മായ..

കുളി കഴിഞ്ഞു വരുമ്പോളേക്ക് മായ ഗ്ലാസ്സിലേക്ക് കാപ്പി പകർന്നിരുന്നു…

“പാല്

💬 Comments

View all comments