0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33241

വന്റെ കാര്യം നോക്കാൻ…ചെറിയ കുട്ടി ഒന്നും അല്ല…” അവനടുത്തു നിൽക്കുന്നതിൽ ഉള്ളൊരു അസ്വസ്ഥതയോടെ അമ്മു പറഞ്ഞു…

“കണ്ടാലും പറയും….” എങ്ങോട്ടോ നോക്കിയാണ് പറച്ചിൽ എങ്കിലും അവൻ ഉദ്ദേശിച്ചത് അവൾക്കു നന്നായിട്ട് കത്തി…

വയറിനു സൈഡിലെ നേര്യത് മാറികിടന്ന ഭാഗം അവൾ കൈകൊണ്ട് മറച്ചു…

“ഓ പിന്നേ…ഞാനതൊന്നും കാണാത്ത പോലെ…” അവളുടെ അടുത്തേക്ക് നീങ്ങി അവൾക്കു മാത്രം കേൾക്കാവുന്ന ഒച്ചയിൽ അവൻ പറഞ്ഞു…

“വൃത്തികെട്ടവനെ…പട്ടി…നീയെന്നോട് മിണ്ടണ്ട…”

“അല്ലേൽ ഞാൻ നിന്നോട് മിണ്ടാൻ മുട്ടി നടക്കുവാലോ…ഒഞ്ഞു പോയെടി….” അവളെയൊന്നു തറപ്പിച്ചു നോക്കി അവൻ മുണ്ടും മടക്കികുത്തി അവിടുന്ന് നീങ്ങി…

“10 മിനുട്ടിൽ വീട് പിടിച്ചോണം…ഇല്ലേൽ ബാക്കി ഞാൻ അപ്പൊ പറയാം….” പോണ വഴിക്ക് തിരിഞ്ഞു നോക്കി പറയുന്നുണ്ട്…

“ഡീ…ഹരിയേട്ടൻ എന്താ പറഞ്ഞിട്ട് പോയെ…” കാൾ കട്ട്‌ ചെയ്തു വന്ന ചിന്നു ചോദിച്ചു….

“വീട്ടിൽ പോകാൻ….അയാളാര് എന്റച്ഛനോ….ഒരു ഭരണം….”കടയിൽ ഉള്ള ഒരു ഫ്ലോറൽ ക്ലിപ്പ് കയ്യിൽ പിടിച്ചു ഞെരിച്ചു കലിപ്പ് തീർക്കുന്നുണ്ട് അമ്മു…

“ഇനീപ്പോ പിള്ളേരുടെ ഡാൻസ് ഒക്കെയാ…നീ നിൽക്കുന്നുണ്ടോ…ഇല്ലേൽ നമക്ക് വീട്ടിൽ പോവാ…”

“എന്തേയ്….കാമുകൻ വരുന്നില്ലെന്ന് പറഞ്ഞോ…”

“അതല്ലെടീ…അവൻ ആ വളവിലുണ്ട്…ഹരിയേട്ടൻ പോകാൻ നിന്നോട് പറഞ്ഞ സ്ഥിതിക്ക് പുള്ളി നമ്മളെ ശ്രദ്ധിച്ചാലോ…എങ്ങാനും എന്നേം അവനേം ഒന്നിച്ചു കണ്ടാൽ അങ്ങേരു കൊന്ന് ആ കടവിൽ തള്ളും…എന്റെ പൊന്നാര ആങ്ങള പോലും ചോദിക്കാൻ വരൂല്ല….എന്തിനാ വെറുതെ റിസ്ക്….”

“തന്നതാനങ്ങ് പോയേച്ചാ മതി….ഞാൻ ഇച്ചിരി കൂടെ കഴിഞ്ഞേ ഉള്ളൂ മായമ്മേന്റെ ഒക്കെ കൂടെ…അതുവരെ കിച്ചൂട്ടൻ നിന്നോളും എന്റൊപ്പം അല്ലേടാ…”

“ആം…..അമ്മുച്ചേച്ചി എനിക്ക് ഐസ്ക്രീം വാങ്ങിത്തരും അതും തിന്നിട്ട് നമുക്ക് പോകാം…”

“നിനക്ക് ഒന്നല്ല പത്തെണ്ണം ഞാൻ വാങ്ങിത്തരും….നീ വാടാ….” അവന്റെ കയ്യും പിടിച്ച് കുറച്ചുമാറി കാണുന്ന ഐസ്ക്രീം വണ്ടിക്ക് അരികിലേക്ക് നടന്നു….

ചിന്നുവിന്റെ ഫോണിലേക്ക് വൈഷ്ണവിന്റെ കോളും വന്നു….

വഴിപാടിന്റെ രസീത് കുറ്റി തീർന്നതു കൊണ്ട് അതച്ചടിച്ചു വച്ചത് വീട്ടിൽ

💬 Comments

View all comments