0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33240

ഉലഞ്ഞുകിടക്കുന്ന മുടിയിഴകൾ നെറ്റിയിലും തോളിലും ചിതറികിടപ്പുണ്ട്…കയ്യിൽ ഒറ്റ രുദ്രാക്ഷം കോർത്ത ഒരു ചുവന്ന ചരട്…പിറുപിറുക്കുമ്പോലെ അനങ്ങുന്ന കീഴ്ച്ചുണ്ട്…മേൽ ചുണ്ട് മീശ കാരണം കാണുന്നില്ല…

കഴുത്തിനു കീഴെ രോമവൃതമായ നെഞ്ചിലേക്ക് നോട്ടം വീണതും അമ്മു പെട്ടെന്ന് മാറി…

“കണ്ണാ പൊറുക്കണേ…”

ശ്രീകോവിലിനുള്ളിൽ അവരിരുവരെയും നോക്കിനിന്ന കള്ളക്കണ്ണന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നിയോ……..

തിരക്കായി തുടങ്ങിയിട്ടുണ്ട്…മറികടന്നുപോകുന്നവരിൽ അവളെ അറിയുന്നവർ ചിലർ പുഞ്ചിരിച്ചു…അവൾ തിരികെയും…

ദീപാരാധന കഴിഞ്ഞതും മേളക്കാരുടെ അകമ്പടിയോടെ ഉത്സവം കൊടിയേറി….അമ്പലപ്പറമ്പിലും ചുറ്റും വല്ലാതെ തിരക്കായി…

“എടീ വാ…നമക്ക് കുറച്ച് പരിപാടി ഉണ്ട്…കിച്ചുനേം കൂട്ടാം….”

“പരിപാടിടെ സ്പോൺസർ വൈഷ്ണവ് ആണേൽ ഒറ്റക്ക് അങ്ങ് നടത്തിയ മതി എന്നെ പ്രതീക്ഷിക്കണ്ട….”

“ഓഹ് അയിന്നവൻ എത്തീട്ടില്ല വരുന്നേ ഉള്ളൂ…നീയിങ്ങ് വാ…”

മായയുടെ അടുത്ത് നിന്ന കിച്ചുവിനേം കൂട്ടി നടന്നു…

അമ്പലപ്പറമ്പിനു ചുറ്റും പകൽ പോലെ വെളിച്ചം ആണ്…ആളുകൾ നിറഞ്ഞു നിൽക്കുന്നു…നാനാവിധ സാധനങ്ങളുമായി ആളുകൾ നിരന്നിട്ടുണ്ട്…

ടെന്റടിച്ചു കെട്ടിയിരുന്ന നിരന്നുനിൽക്കുന്ന ചീന്തിക്കടകളിലേക്ക് അവർ നടന്നു….

ക്വാളിറ്റി ഉള്ള സാധനം ഒന്നും അല്ലെങ്കിലും അമ്മുവിന് ഇഷ്ടമാണ് അവിടുന്ന് വാങ്ങുന്നത്…ഒരുത്സവ വൈബ്…അതിനായിട്ട്…

പക്ഷെ അച്ഛൻ ഇങ്ങനെ കട നിരങ്ങുന്നത് ഇഷ്ടം അല്ല…അതുകൊണ്ട് തന്നെ വാങ്ങിക്കാറില്ല…ഇന്നിപ്പോ ചിന്നുവിന്റെ കൂടെ ആണ് കറങ്ങിനടക്കാം…

ഒരു സൈഡിലുള്ള ആദ്യം കണ്ട കടയുടെ മുന്നിലേക്ക് നിന്നു സാധനങ്ങ നോക്കുവായിരുന്നു..ചിന്നു കാൾ വന്നതും അവനാണെന്നും പറഞ്ഞു കുറച്ച് മാറി…അന്നൗൺസ്‌മെന്റ് കാരണം കേൾക്കുന്നില്ലായിരുന്നു….

കിച്ചുവിനോടൊപ്പം നിൽക്കുന്നവളെ കണ്ടാണ് ഹരി അടുത്തേക്ക് ചെല്ലുന്നത്…മേളക്കാരെ പറഞ്ഞയക്കാൻ ഇറങ്ങിവന്നതായിരുന്നു അവൻ…

“കിച്ചുക്കുട്ടൻസ്….എന്താ പരിപാടി…” പറച്ചിലിനൊപ്പം ഒരു കാർ എടുത്ത് അതിന്റെ വില നോക്കി കിച്ചുവിന്റെ കയ്യിൽ വച്ചുകൊടുത്തു അവൻ…

“ഒരുപാട് നേരം ചുറ്റിതിരിയണ്ട കഴിഞ്ഞെങ്കിൽ വീട്ടിൽ പോകാൻ നോക്ക്…ചിന്നുവിനേം കൂട്ടിക്കോ…അമ്മയൊക്കെ എത്താൻ ലേറ്റ് ആകും…ഞാനൊരു ഓട്ടോ പറഞ്ഞുവിടാം….”

ആരോടും അല്ലാത്തമട്ടിൽ എന്നാൽ അവളോട് കാറിന്റെ പൈസ എടുത്തുകൊടുക്കുന്നതിനിടക്ക് ഹരി പറഞ്ഞു…

“ഞാൻ കുറച്ച് കഴിഞ്ഞിട്ടേ ഉള്ളൂ….എൻകറിയാം

💬 Comments

View all comments