0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33239

വീട്ടിൽ വന്നോണം എല്ലാം കഴിഞ്ഞിട്ട്….ഇന്നും കുടിച്ചു മറിയാൻ നടക്കരുത്….”

കുറച്ചു മാറി നിന്ന ടിജോയ്‌ക്കരികിലേക്ക് നടക്കുന്നവനെ നോക്കി ലളിതമ്മ വിളിച്ചുകൂവി…

“ഉത്തരവ് രാജമാത…..”

“ഇവൻ നന്നാവൂല്ലാ….”

ഇതിലൊന്നും പെടാതെ മാറിനിൽക്കുന്ന ചിന്നുവിന്റെ നേരെ അമ്മു നോക്കി….

ചുറ്റുപാടും പരതുന്നുണ്ട് ചിന്നൂന്റെ കണ്ണുകൾ…

അമ്മുവിനാകെ ഒരു വശപിശക് തോന്നി…

“എന്താണ് ഒരു കള്ള ലക്ഷണം മോളേ…മ്മ് മ്മ്…” ഇരുപുരികവും പൊക്കിയും താഴ്ത്തിയും ചോദിച്ചു…

“എടീ….അത് പിന്നേ…അവനില്ലേ….”

“യെവൻ….അമ്മു ഒന്ന് നിർത്തി…

”ദേ പെണ്ണേ….ആ ചെക്കൻ എങ്ങാനും വരുന്നുണ്ടെന്ന് പറയാൻ ആണെങ്കിൽ പൊന്നുമോളെ എന്നെ കൂട്ടണ്ട…“ പറഞ്ഞുനിർത്തി അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ഒരു കള്ളച്ചിരി ഉണ്ട്…

”എടിയെടിയെടി…നിന്റേട്ടനും പോരാഞ്ഞിട്ട് അതിലും വല്യ ഹിറ്റ്ലർ ഏട്ടനും അങ്ങേര്ടെ തലക്കുവെളിവില്ലാത്ത കൂട്ടുകാരും ആണീ അമ്പലപ്പറമ്പ് മൊത്തം….അടിക്കൊരു പഞ്ഞവും കാണില്ല…ഞാനേ നടക്കട്ടെട്ടാ…എനിക്ക് തലക്ക് ഓളമൊന്നും ഇല്ല…“

”അമ്മൂ…പ്ലീസ്….ഞാനവനോട് പറഞ്ഞതാടി…സമ്മതിക്കണില്ലന്നെ….വെക്കേഷൻ അല്ലെ ഒന്നു കണ്ടാ മതീന്ന….“

”കാണൽ മാത്രമോ അതോ…“

”അയ്യേ….കൃഷ്ണ കൃഷ്ണ…അമ്പലനട എന്തൊക്കെയാ പറയണേ….“ ചിന്നു അങ്ങ് നിന്നു മെഴുകി…

“അപ്പൊ അവനെ കാണിക്കാനാണീ രണ്ടരകിലോ പുട്ടി…”

“അല്ല അതിപ്പോ നീയെന്തായാലും യൂസ് ആക്കണില്ല..ബ്രാൻഡഡ് അല്ലെ ഇങ്ങനൊന്നും വേസ്റ്റ് ആക്കിക്കൂടാ…expiry ആകും…”

“ഉവ്വാ ഉവ്വ….”

“എന്റെ പൊന്ന് പിള്ളേരെ ഒന്നിങ്ങോട് വന്നേ…ഞങ്ങൾ കേറുവാ…” മായയോടൊപ്പം നടന്ന ലളിതമ്മ വിളിച്ചു പറഞ്ഞു…

“ഇങ്ങനുണ്ടോ വർത്താനം….ഏത് നേരോം ചില ചിലാന്ന്…വന്നു കേറീപ്പോ കീരീം പാമ്പും പോലിരുന്നതാ ഇപ്പോ മുറിച്ചു വച്ചാ മാറൂല….ഇങ്ങനെ രണ്ടെണ്ണം….”

മായ അതുകേട്ടു മനസ്സുനിറഞ്ഞു ചിരിച്ചു നടന്നു…

ആമിയെ വല്ലാതെ മിസ്സ്‌ ചെയ്തു അമ്മുവിന്…അമ്പലത്തിൽ അച്ഛൻ കൊണ്ടുവരുമ്പോളെല്ലാം അവളുണ്ടാകും കൂടെ…സ്കൂളിൽ പോകുമ്പോൾ ഒഴിച്ചൊന്നിലും പിരിയാത്ത കൂടപ്പിറപ്പ്…തന്നെ വിട്ടുപോകാൻ ഉള്ള മടി കൊണ്ട് അമ്മവീട്ടിൽ പോലും പോകാറില്ലവൾ…അതു കാണുമ്പോൾ കലി കൂടും ചെറിയമ്മയ്ക്ക്…

തൊണ്ടയിൽ എന്തോ കനക്കും പോലെ…

തൊഴുതു തിരിയുമ്പോൾ തൊട്ടു മുന്നിൽ അവൻ…കണ്ണടച്ചു നിന്ന പ്രാർത്ഥിക്കുന്നുണ്ട്…ഷർട്ടൂരി തോളിൽ ഇട്ടിരിക്കുന്നു…

💬 Comments

View all comments