Chapter Title : മഴനീർതുള്ളികൾ 2 [Anamika]
നെഞ്ചിനൊപ്പം ലേയർ കട്ട് ചെയ്ത മുടിയിൽ കനകാംബരം ചൂടിയിട്ടുണ്ട്…ഒരു കൈ കൊണ്ട് മുണ്ടല്പം ഉയർത്തിപിടിച്ചുകൊണ്ടാണ് കയറുന്നത്…വെളുത്തു മെലിഞ്ഞ കാലിലെ പാദസരം വഴിനീളെ കെട്ടിയ ട്യൂബിന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്…ഇടയ്ക്കു പാടത്ത് നിന്നു വീശുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പാറി മുഖത്തേക്ക് വീഴുന്നു…..
കണ്ണിമ ചിമ്മാതവൻ നോക്കിനിന്നുപോയി…
ആ വേഷത്തിൽ വല്ലാതെ അവൾക്കു മാറ്റേറിയത് പോലെ…ചുരിദാറിലും യൂണിഫോമിലും ഹോം വെയറിലും മാത്രം അവളെ കണ്ടവന് ഇന്നാ വേഷത്തിൽ പെണ്ണ് വല്ലാണ്ടങ്ങ് വളർന്നുപോയപോലെ…ചന്തം വെച്ചപോലെ…
ഒതുക്കിയുടുത്ത നേര്യതിൽ അഴകളവുകൾ എടുത്തറിയുന്നുണ്ട്…അവളുടെ കുഞ്ഞുമാറിടങ്ങളും അല്പം തള്ളിയ പിന്നഴകും…അവർ ഗ്ലാസ് ബോഡി…ഹരിയുടെ കണ്ണുകൾ അവളെയാകെ ഒന്നുഴിഞ്ഞു…
“സിഗ്‌മേടെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ….” ദീപക്കാണ്…
ഹരി ഞെട്ടിയുണർന്നപോലെ കണ്ണ് മാറ്റി…
“മോനേ ഹരി….ഇതമ്പലനടയാണ്….ദുർ ചിന്ത പാടില്ല്യ…ഉം പൊയ്ക്കോളൂ….” അവരെ സ്ഥിരം ചൊറിയാറുള്ള വാര്യരുടെ സ്വരം അനുകരിച്ചവൻ പറഞ്ഞതും ഹരി അവനെ ചെറഞ്ഞുനോക്കി….
“അതേ….ഞാനെന്നാ കോടിയേറ്റിന്റെ കാര്യം എന്തായിന്ന് നോക്കട്ടേ….ശെരിയെന്ന….”
ഇല്ലേൽ ഇങ്ങേരെന്റെ നെഞ്ചത്ത് കോടിയേറ്റും എന്നും പിറുപിറുത്തു പോകുന്നവനെ നോക്കി ഒന്നു ചിരിച്ച ഹരി തിരിഞ്ഞതും അവർ തൊട്ടുപിറകിൽ എത്തിയിരുന്നു…
“മാമ…എന്റെ ഉടുപ്പ് നോക്കിക്കേ….”
“കൊള്ളാം…നീയിട്ടുന്നുള്ള ഒറ്റ കുറവേ ഉള്ളൂ…”
“നീ പോടാ മാമാ….നിനക്ക് കുശുമ്പായിട്ട….”
“എടാ…നീ കുളിച്ചതല്ലേ….വന്നേ തൊഴുതിട്ട് വരാം….”ഹരി എടുത്തുപൊക്കി തോളിൽ ഇരുത്തിയ കിച്ചുവിനെ താഴെ ഇറക്കാൻ നോക്കി കൊണ്ട് മായ പറഞ്ഞു…
“ആ ഞാൻ വരാം അമ്മാ….ഇവരെ ഒന്ന് സെറ്റാക്കട്ടെ….” മേളക്കാരെ നോക്കിയവൻ പറഞ്ഞു…
അമ്മുവിന്റെ നേരെ നോട്ടം പാളിയപ്പോൾ വേറെങ്ങോ നോക്കി നിൽപ്പുണ്ട്…അവന്റെ കണ്ണൊന്നു കൂർത്തു വിടർന്നു…
“ലളിതമ്മോ…..ഇങ്ങനൊക്കെ പോയ കണ്ണനിങ്ങു കൂടെ പോരും…അമ്മാതിരി ടൈറ്റ് കോമ്പറ്റിഷൻ അല്ലെ ഗോപികമാരുമായിട്ട്…..”
സൈഡ് മാറി ഈയിടെ കല്യാണം കഴിഞ്ഞ ഏതോ പെണ്ണിന്റെ അമ്മായിയമ്മയുമായി എന്തോ പരദൂഷണം തുടങ്ങാൻ നിന്ന ലളിതമ്മക്ക് ഒന്നു ഇളക്കി അവൻ…
“ഈ ചെറുക്കന്റൊരു കാര്യം…” അതിൽ പുള്ളിക്കാരിയങ്ങു പൊങ്ങി…
“അതേ നേരത്തെ കാലത്തെ
💬 Comments
View all comments