0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 41.1K

ഉള്ളൂ എന്റെ മോളാ അതാ കണ്ണൻ എന്റെ കയ്യിൽ തന്നെ കൊണ്ടുതന്നത്…കണ്ണൊക്കെ തുടച്ചേ….എന്നിട്ട് പോയി ഇട്ടേ….” അവളുടെ മുഖം തോളിൽ കിടന്ന തോർത്തുകൊണ്ടൊപ്പി മായ പറഞ്ഞു…

“ഇങ്ങനൊരു സങ്കടകുടുക്ക…..”അവളുടെ പോക്ക് നോക്കി മായ പറഞ്ഞു…

“കുഞ്ഞിയമ്മമ്മേ…..ഇട്ടു താന്നേയ്….” പാതി ടിഷർട്ടും വലിച്ചു താഴ്ത്തി വരുന്നുണ്ട് കിച്ചു…

രണ്ടുപേരും ഒരുമിച്ചാണ് ഒരുങ്ങിയിറങ്ങി വന്നത്…

“എന്ത് സുന്ദരിയാ എന്റെ മക്കള്….” കിച്ചുവിനേം പിടിച്ചു മായ അടുത്തേക്ക് വന്നു…

“ഈ ഡയലോഗ് ഞാനെവിടെയോ…..ആ മറ്റേ ലാലേട്ടൻ ജയിലിന്ന് വരുമ്പോ അനിയൻ പറയണത്….”

“ഇതിനെക്കൊണ്ട്…എന്റെ പൊന്ന് ചിന്നൂ ആ നാക്കൊന്നടക്കി വാക്കുവോ കുറച്ച് നേരത്തേക്ക്….”

“കുറച്ച് വള കൂടെ ആകായിരുന്നു…അമ്മ ഓർത്തില്ലടാ…അടുത്ത വട്ടം ആട്ടെ…” ഒരു ജന്മത്തേക്ക് അവളെ കിട്ടിയെന്ന പോലാണ് പറച്ചിൽ…

ഒരുനാൾ വിരൽത്തുമ്പു വിട്ടവൾ അകന്നുപോകുമെന്ന് അറിഞ്ഞുകൊണ്ട് ആ അമ്മ മനം കാട്ടികൂട്ടുന്നതാണിത്തൊകെയെന്ന് മായക്ക് പോലും മനസിലാകുന്നില്ലേ…

അമ്പലത്തിൽ എത്തുമ്പോൾ സന്ധ്യ ചുവന്നു തുടങ്ങിയിരുന്നു…

“ഹരി മാമാ….”

ആൽത്തറക്ക് മുന്നിൽ മേളക്കാരോട് സംസാരിച്ചു കൊണ്ടിരുന്ന ഹരി കിച്ചുന്റെ വിളികേട്ടു തിരിഞ്ഞു നോക്കി…

പക്ഷെ വിളിച്ച ആളിലല്ല മറ്റൊരാളിലാണ് അവന്റെ കണ്ണുടക്കിയത്…

കിച്ചുവിന്റെ കയ്യും പിടിച്ചു അമ്മയോടെന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് അമ്പലത്തിന്റെ പടവുകൾ കയറി വരുന്നവൾ…

മുണ്ടും നേര്യതും ഉടുത്തു നെഞ്ചിനൊപ്പം ലേയർ കട്ട്‌ ചെയ്ത മുടിയിൽ കനകാംബരം ചൂടിയിട്ടുണ്ട്…ഒരു കൈ കൊണ്ട് മുണ്ടല്പം ഉയർത്തിപിടിച്ചുകൊണ്ടാണ് കയറുന്നത്…വെളുത്തു മെലിഞ്ഞ കാലിലെ പാദസരം വഴിനീളെ കെട്ടിയ ട്യൂബിന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്…ഇടയ്ക്കു പാടത്ത് നിന്നു വീശുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പാറി മുഖത്തേക്ക് വീഴുന്നു…..

കണ്ണിമ ചിമ്മാതവൻ നോക്കിനിന്നുപോയി…

ആ വേഷത്തിൽ വല്ലാതെ

💬 Comments

View all comments