0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33244

നഷ്ടപ്പെട്ടവൾ….

എന്ത് ചെയ്യണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ കഴിയാതെ പെട്ടുപോയ നിമിഷം…

ഐസ്ക്രീം കഴിച്ചു നിൽക്കുകയായിരുന്നു…അപ്പോളാണ് അടുത്തുവന്നുനിന്നവർ കുറച്ചുകൂടി ചേർന്നുനിൽക്കുന്നത്…മദ്യത്തിന്റെ മണം…

കിച്ചുവിനേം കൂട്ടി പോകാൻ നിന്നതും അതിലൊരാളുടെ കൈ തന്റെ ബാക്കിൽ അമർന്നിരുന്നു….

ഞെട്ടി തിരിഞ്ഞുനോക്കുമ്പോൾ വഷളൻ ചിരിയോടെ നിൽക്കുന്നു…

അവന്റെ കാരണക്കുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നി….അവിടുന്ന് ഓടിപ്പോകാൻ തോന്നി….പക്ഷെ

കൈ തളർന്നു പോയപോലെ..കാലു കുഴഞ്ഞു നില്കുംപോലെ….പ്രതികരിക്കാൻ കഴിയാതെ അവൾ തറഞ്ഞു നിന്നു….കണ്ണിൽ നിന്നും വെള്ളം കുടുകുടെ ചാടി….

നിസഹായാവസ്ഥ….

ആദ്യമായിട്ടാണിങ്ങനെ….എന്ത് ചെയ്യണം….

“വിടെടാ പട്ടീ….” കിച്ചു അവന്റെ ദേഹത്ത് കയ്യിൽ ഇരുന്ന കാർ വച്ചു തല്ലി….

പെട്ടെന്ന് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അമ്മു അവന്റെ കയ്യും പിടിച്ചോടി….

ചിന്നുവിനോട് പറഞ്ഞതും ചോദിക്കാൻ പോകാനാഞ്ഞവളെ പിടിച്ചുവച്ചു നിർത്തി വീട്ടിൽ പോകാമെന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു അമ്മു….

അവൾക്കു തന്നോട് തന്നെ പുച്ഛവും അറപ്പും തോന്നി….ഇങ്ങനെ പ്രതികരണശേഷിയില്ലാത്തൊരു ജന്മം ആയിപോയതിൽ….

ഹരി അമ്പലത്തിനു പിന്നിലെ പാടത്തിന്റെ കരയിലെ തെങ്ങിൻ ചുവട്ടിൽ ബൈക്ക് നിർത്തി…അരുൺ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു….

“അവന്മാർ എവിടെ….”

“സഹദേവൻ ചേട്ടന്റെ പറമ്പിലെ മോട്ടോർ പുരയിലുണ്ട്…പതിവ് പരിപാടി….”

മോട്ടോർ പുരക്കുമുന്നിൽ ബൈക്ക് നിർത്തിയതും ഹരിയെക്കണ്ട് റയാൻ ഓടി…

ഹരി പിന്നാലെ ഓടി….പാടത്തുകൂടെ കടന്നതും പടവലത്തിനു നാട്ടിയ കമ്പുപിഴുത്തെടുത്തു ഹരി അവനെ എറിഞ്ഞു വീഴ്ത്തി….

വീണു കിടക്കുന്നവന്റെ ഷർട്ടിന്റെ പിന്നിൽ പിടിച്ചുപൊക്കി മുഖത്തിന് നേരെ നിർത്തി….

കഞ്ചാവ് പുകച്ചു ചുവന്നിരിക്കുന്ന കണ്ണുമായി തുറിച്ചുനോക്കുന്നുണ്ട് റയാൻ….ഹരിയെ അറിയാവുന്നതുകൊണ്ട് തന്നെ ഉള്ളൂ കിടുങ്ങുന്നുണ്ട് പുറമെ കാണിച്ചില്ലെങ്കിലും

“എന്റെ കുടുംബത്തെ പെണ്ണിനെ തൊടുന്നോടാ….എന്നും പറഞ്ഞവൻ ഇരുകവിളിലും മാറിമാറിയടിച്ചു…..ആ അടിയുടെ ഘനത്തിൽ റയാൻ നിന്ന് ആടി….

”ചേട്ടാ…ഞാ…അത്..ആളറിയ……..ആാാാാ…..

പറഞ്ഞുതീരും മുന്പേ അവന്റെ രണ്ടുകയ്യിലെയും വിരൽ കോർത്തു പിന്നിലേക്ക് മടക്കി ഒടിച്ചിരുന്നു ഹരി…..

എന്നിട്ടും അടങ്ങാതെ പിന്നിൽ നിന്നും അവന്റെ ഇരുകയ്യും വലിച്ചു പിടിച്ചു നടുവിന് ആഞ്ഞു ചവിട്ടി..

അലറികരഞ്ഞുകൊണ്ട് റയാൻ നിലത്തു

💬 Comments

View all comments