0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33247

“അത് ശെരി….പണ്ട് നത്തോലി അഹങ്കാരി പിന്നെന്താർന്ന് പടവലങ്ങയോ മുരിങ്ങയോ….അതിപ്പോ തമ്പ്രാട്ടി ഒക്കെ ആയി…ഹ്മ്മ്….കൊള്ളാം ഇമ്പ്രൂവ്മെന്റ് ഉണ്ട്….” ബൈക്കിലേക്ക് കയറുന്നതിനിടെ അരുൺ ആത്മഗതം പറഞ്ഞു….

“കൈത്തരിപ്പ് അങ്ങ് തീർന്നട്ടില്ല…അവിടെ കൊടുത്തതിന്റെ ബാക്കി ഇവിടൊരെണ്ണം തരട്ടെ….”

ചാവി തിരിച്ചു ബൈക്ക് ഓഫ്‌ ചെയ്ത് ഹരി ചോദിച്ചു…

“നീ വണ്ടി എടുത്തേ….കുറ്റി വെക്കണ്ടതാണ് അവിടെ തിരക്ക് കഴിഞ്ഞിട്ടുണ്ടാവില്ല….”

എല്ലാം കഴിഞ്ഞ് ഹരി പിന്നേ വീട്ടിൽ എത്തുമ്പോൾ 3 മണിയോടടുത്തിരുന്നു…..

വിയർത്തു മുഷിഞ്ഞു നാറിയതിനാൽ കുളിച്ചിട്ട് കിടക്കാമെന്ന് കരുതി ഡ്രസ്സ്‌ എടുക്കാൻ അവൻ മുറിയിലേക്ക് കയറി…

അതോ അവളെ ഒന്നു കാണാനോ….അറിയില്ല

ചിന്നു ഭിത്തിയോട് ചേർന്ന് തലവഴി പുതപ്പുമൂടി കിടന്നുറങ്ങുന്നുണ്ട്…

അവളോട് പറ്റിക്കൂടി അമ്മുവും…

“ഇതെന്തോന്ന് സയാമീസ് ഇരട്ടകളോ…”

ജനലിന് പുറത്ത് നിന്ന് ചിന്നുവിന്റെ വീട്ടിലെ വെട്ടം മുറിയിലേക്ക് അടിക്കുന്നുണ്ട്…അതിന്റെ മങ്ങിയ വെളിച്ചത്തിൽ അമ്മുവിന്റെ മുഖം കാണാം…

മുടി പിന്നിയിട്ടു കിടന്നുറങ്ങുന്നവൾ ഇന്ന് അഴിഞ്ഞുലഞ്ഞാണ് കിടപ്പ്….കണ്തടം കരഞ്ഞുകരഞ് നീരുവച്ചു വീർത്തിരിക്കുന്നു…കരഞ്ഞു തളർന്നുറങ്ങിയപോലെ….

ഒരു നിമിഷം ആ കിടപ്പ് നോക്കി നിന്നിട്ട് ശബ്ദമുണ്ടാകാതെ അലമാരി തുറന്ന് മുണ്ടും എടുത്തവൻ പുറത്തേക്കിറങ്ങി….

രാവിലെ അമ്മുവിന് കണ്ണുതുറക്കാൻ പ്രയാസം തോന്നി….കടുത്ത തലവേദനയും….ചിന്നു എണീറ്റു പോയിരുന്നു…

തലേദിവസത്തെ കാര്യങ്ങൾ ഓർമ വന്നതും അവൾ തലയിൽ ഒന്നാമർത്തിപിടിച്ചു…പിന്നേ കണ്ണോണ്ണിറുക്കിയടച്ചു ശ്വാസം വിട്ട് എഴുന്നേറ്റ് പുറത്തേക്കിറങ്ങി….

ഹാളിൽ പതിവുപോലെ മുറിവാതിൽക്കൽ കിടപ്പുണ്ടവൻ…പതിവ് പോസിൽ…പക്ഷെയിന്ന് മുണ്ട് പുതച്ചിട്ടില്ല അരയിൽ തന്നെ ഉണ്ട്….

ഇടയ്ക്കവന്റെ കിടപ്പു നോക്കിയൊന്ന് നിക്കറുള്ളതാണ്…പക്ഷെ ഇന്നത്തിനുള്ള മൂഡ് ഇല്ലാത്തതിനാൽ നേരെ പല്ല് തേക്കാൻ പോയി….

അവനും എണീറ്റു പല്ലുതേക്കാൻ ഇറങ്ങിയപ്പോളും അടുക്കളയിൽ എന്തോ ആലോചിച് സാമ്പാറിന് അരിയുകയാണവൾ…തിരിച്ചു വരുമ്പോളും അങ്ങനെ തന്നെ….

അടുത്തു ഗ്ലാസിൽ മൂടി വെച്ചിരുന്ന ചായ എടുക്കാൻ കൈനീട്ടിയതും അവൾ നടുങ്ങി മാറി….

പേടി തട്ടിയത് പോലെ….

പാവം….

“അതേയ്…..ഇങ്ങനെ പേടി കിട്ടിയാൽ ഞങ്ങടെ ഇവിടൊക്കെ രണ്ട് തല്ല് കൊടുക്കാറാ പതിവ്…അമ്മുചേച്ചിക്ക് ഇനി

💬 Comments

View all comments