0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 41.1K

അവൻ…

“കിച്ചുക്കുട്ടൻസ്….എന്താ പരിപാടി…” പറച്ചിലിനൊപ്പം ഒരു കാർ എടുത്ത് അതിന്റെ വില നോക്കി കിച്ചുവിന്റെ കയ്യിൽ വച്ചുകൊടുത്തു അവൻ…

“ഒരുപാട് നേരം ചുറ്റിതിരിയണ്ട കഴിഞ്ഞെങ്കിൽ വീട്ടിൽ പോകാൻ നോക്ക്…ചിന്നുവിനേം കൂട്ടിക്കോ…അമ്മയൊക്കെ എത്താൻ ലേറ്റ് ആകും…ഞാനൊരു ഓട്ടോ പറഞ്ഞുവിടാം….”

ആരോടും അല്ലാത്തമട്ടിൽ എന്നാൽ അവളോട് കാറിന്റെ പൈസ എടുത്തുകൊടുക്കുന്നതിനിടക്ക് ഹരി പറഞ്ഞു…

“ഞാൻ കുറച്ച് കഴിഞ്ഞിട്ടേ ഉള്ളൂ….എൻകറിയാം വന്റെ കാര്യം നോക്കാൻ…ചെറിയ കുട്ടി ഒന്നും അല്ല…” അവനടുത്തു നിൽക്കുന്നതിൽ ഉള്ളൊരു അസ്വസ്ഥതയോടെ അമ്മു പറഞ്ഞു…

“കണ്ടാലും പറയും….” എങ്ങോട്ടോ നോക്കിയാണ് പറച്ചിൽ എങ്കിലും അവൻ ഉദ്ദേശിച്ചത് അവൾക്കു നന്നായിട്ട് കത്തി…

വയറിനു സൈഡിലെ നേര്യത് മാറികിടന്ന ഭാഗം അവൾ കൈകൊണ്ട് മറച്ചു…

“ഓ പിന്നേ…ഞാനതൊന്നും കാണാത്ത പോലെ…” അവളുടെ അടുത്തേക്ക് നീങ്ങി അവൾക്കു മാത്രം കേൾക്കാവുന്ന ഒച്ചയിൽ അവൻ പറഞ്ഞു…

“വൃത്തികെട്ടവനെ…പട്ടി…നീയെന്നോട് മിണ്ടണ്ട…”

“അല്ലേൽ ഞാൻ നിന്നോട് മിണ്ടാൻ മുട്ടി നടക്കുവാലോ…ഒഞ്ഞു പോയെടി….” അവളെയൊന്നു തറപ്പിച്ചു നോക്കി അവൻ മുണ്ടും മടക്കികുത്തി അവിടുന്ന് നീങ്ങി…

“10 മിനുട്ടിൽ വീട് പിടിച്ചോണം…ഇല്ലേൽ ബാക്കി ഞാൻ അപ്പൊ പറയാം….” പോണ വഴിക്ക് തിരിഞ്ഞു നോക്കി പറയുന്നുണ്ട്…

“ഡീ…ഹരിയേട്ടൻ എന്താ പറഞ്ഞിട്ട് പോയെ…” കാൾ കട്ട്‌ ചെയ്തു വന്ന ചിന്നു ചോദിച്ചു….

“വീട്ടിൽ പോകാൻ….അയാളാര് എന്റച്ഛനോ….ഒരു ഭരണം….”കടയിൽ ഉള്ള ഒരു ഫ്ലോറൽ ക്ലിപ്പ് കയ്യിൽ പിടിച്ചു ഞെരിച്ചു കലിപ്പ് തീർക്കുന്നുണ്ട് അമ്മു…

“ഇനീപ്പോ പിള്ളേരുടെ ഡാൻസ് ഒക്കെയാ…നീ നിൽക്കുന്നുണ്ടോ…ഇല്ലേൽ നമക്ക് വീട്ടിൽ പോവാ…”

“എന്തേയ്….കാമുകൻ വരുന്നില്ലെന്ന് പറഞ്ഞോ…”

“അതല്ലെടീ…അവൻ ആ വളവിലുണ്ട്…ഹരിയേട്ടൻ പോകാൻ നിന്നോട് പറഞ്ഞ സ്ഥിതിക്ക് പുള്ളി നമ്മളെ ശ്രദ്ധിച്ചാലോ…എങ്ങാനും എന്നേം

💬 Comments

View all comments