0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 41.1K

ആലോചിച് സാമ്പാറിന് അരിയുകയാണവൾ…തിരിച്ചു വരുമ്പോളും അങ്ങനെ തന്നെ….

അടുത്തു ഗ്ലാസിൽ മൂടി വെച്ചിരുന്ന ചായ എടുക്കാൻ കൈനീട്ടിയതും അവൾ നടുങ്ങി മാറി….

പേടി തട്ടിയത് പോലെ….

പാവം….

“അതേയ്…..ഇങ്ങനെ പേടി കിട്ടിയാൽ ഞങ്ങടെ ഇവിടൊക്കെ രണ്ട് തല്ല് കൊടുക്കാറാ പതിവ്…അമ്മുചേച്ചിക്ക് ഇനി അതിന്റെ കുറവാണേൽ ഒന്നല്ല ഒരഞ്ചാറെണ്ണം ഫ്രീ ആയിട്ട് തരാം….വേണോ….”

അവളെ ഒന്ന് മയപ്പെടുത്താനായി പറഞ്ഞതാണ്…

പക്ഷെ ഒരു കയ്യിൽ കിഴങ്ങും മറുകയ്യിൽ കത്തിയുമായി ആ നിൽപ് നിന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല….

“ഹാ….ഇതിനും മാത്രം ആലോചിച് കൂട്ടാനിപ്പോ എന്തുണ്ടായിന്ന….ഏതോ ഒരു നാറി നിന്റെ എവിടെയോ ഒന്ന് ഞൊണ്ടിയെന് ആണേൽ അതിനവന്റെ കൈ ഞാൻ ഒടിച്ചുകുത്തി ഇട്ടിട്ടുണ്ട്….

അതു കേട്ടതും അവൾ മുഖമുയർത്തി അവന്റെ കണ്ണിലേക്കു നോക്കി….തുളുമ്പിനിൽപുണ്ട് രണ്ട് കണ്ണും….

”പിന്നവൻ തൊട്ട പാർട്സ് ആണേൽ….“ പറഞ്ഞുംകൊണ്ട് അവളുടെ ഇടത്തെ കൈത്തുടയിൽ പിടിച്ചു ചെരിച്ചു നിർത്തി…

”അവിടെ തന്നെയുണ്ട് പറിച്ചോണ്ടൊന്നും പോയിട്ടില്ല….ഇനി അമ്മുചേച്ചിക്ക് അങ്ങനയൊരു ഡൌട്ട് ഉണ്ടേൽ ഞാൻ ഒന്ന് തപ്പിനോക്കട്ടെ…പോയില്ലെന്ന് ഉറപ്പിക്കണോലോ….“അവളുടെ നിതബത്തിലേക്ക് നോക്കി ഒരു കള്ളചിരിയോടെ പറഞ്ഞു നിർത്തിയതും കണ്ണീർകുടുക്ക ആയിനിന്നവളുടെ മുഖത്ത് കലി ഇരച്ചുകയറിയത് പെട്ടെന്നാണ്….

കത്തിയും കയ്യിൽ മുറുക്കിയവൾ തിരിഞ്ഞതും അവൻ ഹാളിലേക്ക് ഓടിയിരുന്നു…കയ്യിലിരുന്ന കിഴങ്ങ് അവൾ അവന്റെ പുറം വഴി വലിച്ചെറിഞ്ഞു….

“പട്ടി…..തെണ്ടി….ചെറ്റ…” എന്നിട്ടും കലിതീരാതെ കട്ടിങ് ബോർഡിൽ നാല് കുത്തുകുത്തി….

“അമ്മു ചേച്ചിക്ക് ഡൗട്ടാ…..” തിരിഞ്ഞതും കട്ടിളപടിയിൽ ഇരുകയ്യും വച്ച് ശ്രിംഗാരചിരിയോടെ നിൽപ്പുണ്ട്…..

“നിന്നെയിന്ന്….. കത്തി തിരയാൻ ആഞ്ഞതും അവൻ പിന്നേം ഓടി…

പിന്നൊരു രണ്ട് മൂന്ന് ദിവസത്തേക്ക് ഇടയ്ക്കിടെ അമ്മുചേച്ചിടെ ഡൗട്ട് തീർക്കാൻ അവൻ ഇങ്ങനെ

💬 Comments

View all comments