Chapter Title : മഴനീർതുള്ളികൾ 2 [Anamika]
വരും….അവളതിന് ആദ്യമൊന്നും മിണ്ടിയില്ലേലും പിന്നെപ്പിന്നെ തറുതല പറഞ്ഞും കയ്യിൽ കിട്ടുന്നതെടുത്തു വീക്കിയും മറുപടിയും കൊടുത്തു….
അത്രമേൽ വേദനിപ്പിച്ച ആ സംഭവം ഇവന്റെ ഈ ചൊറിയൽ കാരണം മറഞ്ഞു തുടങ്ങിയത് അവൾക്കു പോലും മനസ്സിലായില്ലെങ്കിലും അവനു മനസ്സിലായിരുന്നു….
അമ്മയോട് പറയരുതെന്ന് ചട്ടം കെട്ടിയിരുന്നതിനാൽ ഒന്നും ഇറക്കി വെക്കാൻ പറ്റാതെ അതവളുടെ ഉള്ളിലൊരു ട്രോമ ആകുമോ എന്നവൻ ഓർത്തിരുന്നു….ഇപ്പോളാണ് ഒന്നു സമാധാനം ആയത്…
പക്ഷെ ആ സമാധാനക്കേടിനു കാരണം അവനും മനസ്സിലായിരുന്നില്ല…അല്ലെങ്കിലവൻ അത്ര കണ്ടങ്ങ് ചികഞ്ഞു ചിന്തിച്ചില്ല…
ഇടയ്ക്ക് ആമിമോളെയും അഭിയേയും അവൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു…അതും കൂടെ ആയപ്പോൾ അമ്മു ഓക്കേ ആയി…
കുടുംബ ക്ഷേത്രം ആയിട്ടും അച്ഛൻ കൊണ്ടുപോകാത്തതിന് ആമി കുറെ സങ്കടം പറഞ്ഞു…പിന്നവരുടെ എക്സാമിന്റെ കാര്യവും പറഞ്ഞു വിഷയം മാറിപ്പോയി…പത്തിലാണവൾ…ഇത്തവണ ബോർഡ് എക്സാം ആണ്…
ഇന്നാണ് ഉത്സവം കൊടിയിറങ്ങുന്ന ദിവസം….
ഇടക്കൊരു ദിവസം രാവിലേ നിർമ്മാല്യം തൊഴാൻ പോയി എന്നതൊഴിച്ചാൽ അവൾ പിന്നേ അമ്പലത്തിൽ പോയില്ലായിരുന്നു…
ഇനി സാരിയുടുക്കേണ്ടെന്ന് കട്ടായം പറഞ്ഞവരെ ഒരു പാട്ടുപാവാടയിലൊതുക്കി ലളിതാമ്മ….
ഞങ്ങളെന്താ സ്കൂൾപിള്ളേരൊന്നുള്ള ചിന്നൂന്റെ ചോദ്യമൊന്നും അവിടെ വിലപ്പോയില്ല…
അമ്മുവിന് കടുംനീലയിൽ വാടാമല്ലി ബോർഡർ ഉള്ളതും ചിന്നുവിന് കരിപ്പച്ചയിൽ മറൂൺ ബോർഡർ വരുന്നതും….രണ്ടും മായ തയ്ച്ചതാണ്…
താലപ്പൊലി എടുക്കണം ഇല്ലെങ്കിൽ വല്ല ചുരിദാറും ഇട്ടോണ്ടുപോയി പ്രതിഷേധിച്ചേനെ ഞാൻ…ചിന്നു മുറുമുറുക്കുന്നുണ്ട്…
“അമ്മുചേച്ചിയെന്താ സ്കൂൾ വാർഷികത്തിനു പോവാ…”
ചിരാത് കൊളുത്തി വെക്കാൻ വാഴതടയും മുറിച്ചു തോളിൽ വച്ചു വന്നവന്റെ വക കമന്റും വായും പൊത്തിപിടിച്ചുള്ള കിണിയും…ഉള്ള കോൺഫിഡൻസ് ആ വഴി പോയിക്കിട്ടി….
“എന്നാലും നമ്മളെത്ര തിന്നിട്ടും ഇതുമാത്രമെന്താടി ഒരു ഇമ്പ്രൂവ്മെന്റും ഇല്ലാതെ…” മാറിലേക്ക്
💬 Comments
View all comments