0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 41.1K

നോക്കി ചിന്നു നെടുവീർപ്പൂടുന്നുണ്ട്…

“ഹാന്ന്….മായമ്മ എന്തൊക്കെയോ ലേഹ്യം വരേ വാങ്ങിത്തന്ന്…എന്നിട്ടും ങേഹേ…..”

“ദുഷ്ടേ….ഒരു സ്പൂണെങ്കിലും തരാൻ തോന്നിയോടി നിനക്ക്. ..വെറുതെ അല്ല…അതു മൊത്തോം മോൾടെ ബാക്കിലോട്ട പോയേക്കണേ…അതു കൊറച്ചു വീർത്തു വന്നട്ടുണ്ട്….ഇവിടെന്റെ കാര്യാണ് കഷ്ടം…ഇന്നലെ വൈഷ്ണ….. പാതിക്ക് നിർത്തി…

”ആഹ…ഇന്നലെ വൈഷ്ണവ്….ബാക്കി പറയ്…മ്മ് മ്മ്…“

” ആ ഇച്ചിരെയില്ലാത്ത ചെക്കനെ നീ വഴി തെറ്റിക്കുവോ….“

”അയ്യോടാ….അവനിനി തെറ്റാൻ ഒന്നും ബാക്കിയില്ല ഇപ്പൊത്തന്നെ അങ്ങ് ആമസോൺ എത്തീട്ടുണ്ട്…“

”ബെസ്റ്റ്…അതേയ്…നമ്മളെങ്ങോട്ടാ…“

”അമ്പലത്തിലേക്ക്…“

”ആണല്ലോ….അപ്പൊ കുറച്ച് ഭക്തി കാര്യം ഒക്കെ ആകാം നടക്കങ്ങോട്ട്….“ അമ്മു ചിന്നുവിനെ പിടിച്ചുവലിച്ചു…

”കൃഷ്ണാ സർവപാപങ്ങളും പൊറുക്കേണമേ….“ നടകീയമായി പറഞ്ഞു മുന്നോട്ട് നടക്കുന്നവളെ നോക്കി ചിരിച് അമ്മുവും നടന്നു….

ഉപദേവതക്കുള്ള താലപ്പൊലിയും കഴിഞ്ഞ് മേളവും കണ്ടുനിൽക്കുമ്പോൾ ആണ് ചിന്നു ചെവിയിൽ എന്തോ പറയുന്നത്….

മേളം കാരണം ഓ നും കേൾക്കുന്നുണ്ടായിരുന്നില്ല…

”എന്താടി…“

”നീ അങ്ങോടു നോക്കിയേ….“

”എന്ത്…“

”എടീ ആ മസ്റ്റാർഡ് യെല്ലോ ബ്ലൗസും സെറ്റുസരീമുടുത്ത ചേച്ചിയേ നോക്കാൻ….“

”കണ്ടോ…“

”ആ കണ്ടു….അതാരാ…..എന്ത് രസാടി കാണാൻ….“

”ആ…അനു സിതാരനെ പോലെ ഇണ്ടല്ലേ…..അതാണ് ഹരിയേട്ടന്റെ പഴേ ലൈൻ….നന്ദിത…“

”ങേഹ്….“ അമ്മു അവളെ നോക്കി…

അതേയെന്നവൾ കണ്ണടച്ചുകാട്ടി….

“ഇത്ര സുന്ദരിയോ….ഇതിനു കണ്ണില്ലായിരുന്നോ….”

“ഒന്നു പോടീ….ഏട്ടനെന്താ ഒരു കുഴപ്പം….അവരെ ഒരുമിച്ച് കണ്ടാൽ ശിവനും പാർവതിയും പൊലിണ്ടെന്ന് അമ്മ എപ്പോളും പറയുവാരുന്നു….”

“ ആര്?..മായമ്മയോ…”

“അല്ല എന്റമ്മ….”

അതുകേട്ടപ്പോൾ അമ്മുവിനൊരു ആശ്വാസം തോന്നിയോ…എന്തിനാണോ…

നന്ദിത….എന്താ ഒരു ചേല് അവരെ കാണാൻ…അഴകൊത്ത പെണ്ണ്….താനോ എക്സാക്ട് ഓപ്പോസിറ്റ്…കാണാൻ ക്യൂട്ട് ആണെന്നെ ഉള്ളൂ….

എവിടെയോ ഒളിഞ്ഞുകിടന്ന അപകർഷത്ത തലപൊക്കി…

പക്ഷെ എന്തിന്….? അതു മാത്രം മനസിലായില്ല…

അമ്മുവിന്റെ

💬 Comments

View all comments