Chapter Title : മഴനീർതുള്ളികൾ 2 [Anamika]
കണ്ണുകൾ നന്ദിതയെ ചുറ്റി തന്നെ നിന്നു….ചുറ്റുമുള്ളവരുമായി സംസാരിക്കുന്നുണ്ടെങ്കിലും നോട്ടം മറ്റെവിടെയോ ആണ്…
ആ വഴിക്ക് കണ്ണുപായിച്ചപ്പോൾ ആണ് കിച്ചുവിനെയും തോളിൽ ഇരുത്തി മേളക്കാർക്കൊപ്പം തുള്ളുന്നവനെ കാണുന്നത്….
അത്രയും ആളുകൾക്കിടയിൽ നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്റെ തലയെടുപ്പോടെ നിൽക്കുന്നവൻ….
അവന്റെ ഒത്ത ഉയരവും വണ്ണവും കാരണം എടുത്തുകാണിക്കുന്നുണ്ട്…
ഇരുപത്തിയാറു വയസേ ഉള്ളുവെങ്കിലും കണ്ടാലൊരു മുപ്പത് തോന്നിക്കുമവന്…
വല്ലാത്തൊരു പൗരുഷം…..
തുള്ളുന്നതിനനുസരിച് ആടിയുലയുന്ന മുടി…ഇടയ്ക്കവൻ പിന്നോട്ട് മടിയൊതുക്കുന്നുണ്ട്…
ഒരു കുഞ്ഞാരാധന മൊട്ടിട്ടോ….
നന്ദിതയിലേക്ക് വീണ്ടും കണ്ണുചെന്നപ്പോൾ ഇപ്പോളും അവനെ തന്നെ നോക്കിയാണ് നിൽപ്പ്…
ആ ചേച്ചിയുടെ മുഖത്തൊരു നഷ്ടബോധമുണ്ടോ…ഇടക്കിടെ നെടുവീർപ്പിടുന്നുണ്ട് അവനെ നോക്കി…
ഉള്ളിൽ പേരറിയാത്തൊരു അസ്വസ്ഥത…ഇതുവരെ തോന്നാത്തതൊന്ന് ഉരുണ്ടുകൂടുന്നത് അവൾ അറിഞ്ഞു….
വല്ലാണ്ട് ദേഷ്യം വരുന്നപോലെ….
ഇടയ്ക്ക് നന്ദിതയോട് സംസാരിച്ചു നിൽക്കുന്നവനെ കണ്ടതും അത് ഇരട്ടിയായി….
“എന്താ ഒരു കുഴയല്…..ഹും….” അല്ല അവൻ ആരോട് മിണ്ടിയാൽ നിനക്കെന്താ…അടുത്ത നിമിഷം ബുദ്ധി ചോദിച്ചു…
ആകെ മൂഡോഫ് ആയി ഗാനമേള കഴിഞ്ഞട്ടെ വരുന്നുള്ളുന്നും പറഞ്ഞ ചിന്നുനേം ചൊറിഞ്ഞു മായേടെ അനുവാദോം വാങ്ങി വീട്ടിൽ പോകാൻ ഒരുങ്ങി അവൾ…
കൂടെ കിച്ചുവിനേം കൊണ്ടുപോയിക്കോ അവൻ ഉറങ്ങുമെന്ന് പറഞ്ഞതുകൊണ്ട് കിച്ചുനേം കൊണ്ടുപോയ ഹരിയെയും തപ്പി നടക്കുവാൻ രണ്ടും….
കുറച്ചുമാറി നന്ദിതയോടും കൂട്ടുകാരോടും സംസാരിച്ചു നിൽപ്പുണ്ട് ഹരി….
ഒരു കുശുമ്പ് തോന്നിയോ…പെണ്ണല്ലേ….തോന്നിക്കാനും…
പക്ഷെ…..എന്തിന്..?
നേരെ ചെന്നങ്ങു തോളിൽ കിടന്ന കിച്ചുവിനെ എടുക്കാൻ നോക്കി…എടുത്താൽ പൊങ്ങില്ലേൽ പോലും..
“എന്താടി…അവനുറക്കാ….ഞാൻ ഓട്ടോയിലേക്ക് കിടത്തി തരാം….” കിച്ചുവിനെ ദേഹത്തേക്ക് ചേർത്ത് അമ്മുവിനെ നോക്കി അവൻ പറഞ്ഞു…
“എനിക്കിപ്പോ തന്നെ പോണം….” ഹരീടെ മുഖത്തുന്ന് കണ്ണെടുക്കാത്ത നന്ദിതയെ ഇരുത്തിനോക്കി അവൾ പറഞ്ഞു….
“ആ
💬 Comments
View all comments