Chapter Title : മഴനീർതുള്ളികൾ 2 [Anamika]
ഓലമടലെടുത്തു അവളുടെ തല വഴിക്ക് ഒന്നുകൊടുക്കാൻ തോന്നി ഹരിക്ക്….
പന്ന മോള്….അവൻ പല്ലുകടിച്ചു…
അപ്പൊ മുതൽ ഹരി നോക്കുന്നതാ അവളെയൊന്നൊറ്റക്ക് കിട്ടാൻ….
രണ്ടും കൂടെ എന്താ ഡീലെന്ന് അറിയില്ല പണ്ട് തന്റെ പിറകേന്ന് മാറാത്ത ചിന്നുവിപ്പോ അമ്മുന്റെ സൈഡ് ആണ്…തന്റെ തലവെട്ടം കണ്ടാൽ അമ്മുന് ഇൻഫർമേഷൻ പോകും….
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവളെ ഒതുക്കത്തിലവനൊന്നു കിട്ടിയില്ല….
എന്തിനേറെ മറുതയാ മുറിക്ക് പുറത്തിറങ്ങി അന്നവൻ കണ്ടിട്ടില്ല…
പിറ്റേന്ന് മൈക്കിൾ ചേട്ടന്റെ കടയിലെ ലോഡുമായി അവൻ തമിഴ്നാട് ഓട്ടവും പോയി….
പിന്നുള്ള നാലഞ്ച് ദിവസം അമ്മു ആഘോഷിച്ചു….
അവനില്ലാതെയാ വീട്ടിൽ സർവ സ്വാതന്ത്ര്യം….
പക്ഷെയെത്ര കെഞ്ചിയിട്ടും പുഴയിലേക്ക് മാത്രം മായ വിട്ടില്ല…
അതൊഴിച്ചു ബാക്കിയെല്ലാം അവളും കിച്ചും ചിന്നൂം കൂടങ് തകർത്തുവാരി….
വീടിനു മുറ്റത്തെ പേരയിലും ചാമ്പയിലും പുളിയൻമാവിലും ഇനിയൊരൊറ്റ കായ് ബാക്കിയില്ല മൂന്നും കൂടെ ഒരുക്കി നിർത്തിയിട്ടുണ്ട്…
എല്ലാം കഴിഞ്ഞിപ്പോ മൂവാണ്ടന്മാവിലാണ് കണ്ണ്….അത് പഴുത്തിട്ട് തൊട്ടാ മതീന്ന് ഹരി ഓർഡർ ഇട്ടിട്ട് പോയിരിക്കുന്നതുകൊണ്ട് അതു താഴെ നിന്ന് നോക്കി വെള്ളമിറക്കലെ ഉള്ളൂ…
ഇലുമ്പൻ പുളിക്കു മാത്രം കാര്യമായ വാട്ടം ഇല്ല….ഒടുക്കത്തെ പുളി ആയോണ്ട് ആ വഴിക്കങ്ങനെ കണ്ണ് പോയിട്ടില്ല….
പക്ഷെ നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ കയ്യീന്ന് പോയി…
അവസാനം മായേടെ കാലും കയ്യും പിടിച്ച് ഒരു കുല മൊത്തത്തിൽ ഒടിക്കാതെ പല കുലെന്നായി തോട്ടിക്ക് പറിച്ചു ഒരു പത്തിരുപത്തെണ്ണം….
ഞെട്ട് കണ്ടിച്ചുനോക്കുമ്പോ നല്ല ചിനച്ചു ചുവന്ന മാങ്ങ…വായിൽ വെള്ളമൂറി….
പിന്നെ ചടപടെന്ന് കമുകിന്റെ പാള വെട്ടി അതിലേക്ക് കഴുകിയ മാങ്ങ പൂളിയിട്ടു കൂടെ ഡെക്കറേഷന് കുറച്ച് പൈനാപ്പിളും
💬 Comments
View all comments