0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 41.1K

അയല്പക്കത്തെ ഏതോ വീട്ടീന്ന് കിട്ടിയ പനിനീർ ചാമ്പങ്ങയും….

വാളൻപുളീ കുതിർത്തു കൊഴുത്ത ചാറിൽ മുളക്പൊടീം ഉപ്പും ഇട്ട് അതിനു മുകളിലേക്ക് ഒഴിച്ചിളക്കി….

ചിന്നൂന്റെ പരീക്ഷണം ആണ് എന്താകുവോ എന്തോ….

തിന്നുന്നതൊക്കെ കൊള്ളാം വയറിളക്കിയേക്കല്ലെന്നും പറഞ്ഞു മായ കുടുംബശ്രീ മീറ്റിംഗിന് പോയി…

ഓട്ടം കഴിഞ്ഞു ഹരി വന്നുകയറുമ്പോൾ വീടാകെ ശാന്തം…

എല്ലാരും എവിടെപ്പോയി…

ചാരിയിട്ട വാതിൽ തുറന്ന് അകത്തുകയറി…

കിച്ചു ഉള്ളപ്പോ ഇതിങ്ങനെ മൂകമായി കിടക്കാറുള്ളതല്ല…

ഷർട്ടിന്റെ ബട്ടൺ അഴിച്ചു അടുക്കളയിലേക്ക് നടക്കും വഴി പിറകുവശത്തു എന്തോ സംസാരം കേട്ടു…

അവൻ ജനലിലൂടെ നോക്കുമ്പോൾ വിറകുപുരയുടെ മുന്നിൽ കൊക്കോയുടെ ചുവട്ടിലെ തണലിൽ വട്ടം കൂടിയിരുന്നു എന്തോ പെറുക്കിതിന്നുന്ന മൂവർ സംഘം…

“എരിഞ്ഞിട്ട് പാടില്ലടി എന്ത് മുളകാ നീയിട്ടേന്നും പറഞ്ഞു എണീറ്റ് ചന്തിയിലെ പൊടിയും മണ്ണും തട്ടി അമ്മു…

അമ്മുച്ചേച്ചിയ് വേം വന്നോ ഇല്ലേൽ ഞങ്ങളിത് തീർക്കുമെന് കിച്ചു വിളിച്ചു പറയുന്നുണ്ട്….

വെള്ളം കുടിക്കാനുള്ള വരവാണെന്ന് മനസിലായ ഹരി അടുക്കളവാതിലിനു പിന്നിൽ മറഞ്ഞുനിന്നു…

അമ്മു അകത്തുകയറിയതും ഹരിയവളുടെ കൈക്ക് പിടിച്ച് ആ ഭിത്തിയിലേക്ക് ചേർത്തു നിർത്തി….

ഒച്ചയുണ്ടാക്കാൻ അമ്മു വാതുറക്കും മുന്പേ അവൻ വായപൊത്തി….

ഒരു കൈകൊണ്ട് അവളുടെ ഇരുകയ്യും കൂട്ടിപിടിച്ചു മറുകയ്യാൽ വായ് പൊത്തി നിൽക്കുവാണവൻ…..

”എന്തിയെടി….ഓടണ്ടേ നിനക്കിപ്പോ….“ അവളിലേക്ക് ചേർന്നു അവന്ന്റെ കൈക്കു മുകളിൽ കാണുന്ന ഉണ്ടക്കണ്ണുകളിൽ നോക്കി തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ചോദിച്ചു…

ശ്വാസം കിട്ടുന്നില്ലെന്ന പോലെ അമ്മു പിടഞ്ഞതും അവൻ കൈ മാറ്റികൊടുത്തു….

”വിടടാ പട്ടീ…..“ അമ്മു കുതറി….പക്ഷെയാവാൻ ഒരിഞ്ചു വിട്ടുകൊടുത്തില്ല..

”നീയെന്താടി പുല്ലേ അമ്മയോട് പറഞ്ഞുകൊടുത്തത്….മ്മ്…. അമ്മയെന്നോട് മര്യാദക്ക് മിണ്ടീട്ടു ഒരാഴ്ചയാകാറായി….നിനക്കെന്നാടി ഇത്രക്ക് ചൊറിച്ചിൽ

💬 Comments

View all comments