0%

Chapter Title : മഴനീർതുള്ളികൾ 2 [Anamika]

Author : Anamika Read All Parts 33094

ഇതിൽ….”

ചിന്നുവൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും ഒന്നുടെ അടുത്തേക്ക് ചേർന്നു…

“ടീ അർച്ചനെ….അപ്പോ കേട്ടതൊക്കെ സത്യാർന്ന….”

“മ്മ്മ്…ഏറെക്കുറെ ആയിരിക്കും…നീ കേട്ടതെന്താന്ന് എനിക്കറിഞ്ഞൂടാല്ലോ….”

“ഇവളും നമ്മടെ തയ്ക്കണ മായേച്ചിടെ മോനില്ലേ……ആ കരടിക്കുട്ടനും

”ഹരിയേട്ടൻ….“ചിന്നു പല്ല് കടിച്ചു…അവളെന്തും പറയും പക്ഷെ വേറാരും അരുണിനെയോ ഹരിയേയോ പറയുന്നത് അവൾക്കിഷ്ടമല്ല….

”ആ..ആ ചേട്ടനും തമ്മിൽ പ്രേമാർന്നുന്നും കഴിഞ്ഞൂസം രാത്രി ഇവളെ കാണാൻ ആ ചേട്ടൻ ചെന്നിട്ടു എല്ലാരുടെ അറിഞ്ഞു സീൻ ആയിട്ട് ഇവരെ തമ്മിൽ കെട്ടിച്ചൂന്നൊക്കെയാ എന്റെ മാമൻ പറഞ്ഞേ…..“

ആഹ്….അപ്പോ നാടുമൊത്തം നാറിയിട്ടുണ്ട്..എന്നാ മൊത്തത്തിൽ അങ്ങ് അവിഞ്ഞു നാറിയിട്ടുമില്ല….ഒരു പ്രേമം എന്നാ പേരിൽ കരിക്കുട്ടൻ സേഫ് ആയി ബട്ട്‌ ഇവള് മൂഞ്ചി…..ചിന്നു സ്വയം പറഞ്ഞോന്നു തിരിഞ്ഞുനോക്കി….

രണ്ടും കൂടെ കുശുകുശുക്കുന്നത് എന്താണെന്ന് അറിയാതെ നോക്കിനിൽപ്പുണ്ട് അമൃത…കമ്പീന്ന് കൈ വിട്ടാൽ കൊച്ച് റോട്ടിൽ കിടക്കും അതോണ്ടതുമ്മേ തൂങ്ങിപിടിച്ചാണ് നിൽപ്….

അടുത്ത സ്റ്റോപ്പിൽ ആളുകൾ കയറിയതും അർച്ചനയും നിത്യയും പിന്നിൽ അമൃതക്ക് അടുത്തേക്ക് നീങ്ങിനിന്നു….

“എന്നാലുമെന്റെടീ…നിങ്ങളെങ്ങനെ സെറ്റ് ആയിന്നാ…..” നിത്യക്ക് ഒന്നും അങ്ങട് നമ്പാൻ പറ്റുന്നില്ല….

അമ്മുവിന് നാവു തരിക്കുന്നുണ്ട് പക്ഷെ മിണ്ടാൻ പറ്റില്ലാലോ പന്തിപ്പോ അവരുടെ കോർട്ടിൽ അല്ലെ…..

“ആണും പെണ്ണും തമ്മിൽ എങ്ങനെ സെറ്റ് ആവുന്നോ അങ്ങനങ്ങു ആയി…അല്ല പിന്നെ….” കൂടുതൽ ഡീറ്റൈലിങ്നു ചിന്നുകൊച്ചിന് താല്പര്യമില്ല….അവസാനമത് ഹരിയെ കളിയാക്കുന്നതിൽ എത്തും അതോണ്ട് തന്നെ…

“അല്ല….എന്നാലുമങ്ങാനല്ലലോ…..” നിത്യക്ക് നിർത്താനുള്ള ഭാവമില്ല…..

“ഉണ്ണി മുകുന്ദന്റെ സൈസുള്ള അങ്ങേരും നസ്രിയേനെ അച്ചടിച്ചു വച്ച ഇവളും….അലുവേം മത്തികറീം പോലുണ്ട്….” അമൃതയെ അടിമുടി നോക്കികൊണ്ടാണ് പറച്ചിൽ..

“ആ…ആ..അതിവിടെ പോകൂല….ആനേടെ അടുത്ത് ആട്ടിൻകുട്ടിയെ കെട്ടിയപോലെ…അതാണ് കറക്റ്റ്….”

ഒന്ന് കൊളുത്താൻ കിട്ടിയ ചാൻസ് ചിന്നുവും വെറുതെകളഞ്ഞില്ല….

“അതെയതെ….ഉണ്ണി മുകുന്ദനാ…from meesho ന്നാന്നെ ഉള്ളൂ….കണ്ടാലും മതി..തെണ്ടി…..”അമൃത ഒരു ലോഡ് പുച്ഛം അങ്ങ് ഇറക്കി…

“എന്താടി എന്റേട്ടനൊരു കുഴപ്പം…അങ്ങേരെക്കാൾ ലുക്കുള്ള ഒരുത്തനെ ഈ പഞ്ചായത്തില് നീ ഒന്നു കാണിച്ചു തന്നെ….” അണ്ണൻ പാസം സട കുടഞ്ഞെണീറ്റു…

“കയ്യിലിരുപ്പുള്ള ഒരുത്തനേം കാണാൻ കിട്ടൂലല്ലോ…അത്രക്കില്ലേ….” വിട്ടുകൊടുത്തില്ല…

അതു കേട്ടതും ചിന്നു ഒരു പൊടിക്കടങ്ങി…

നിത്യ തിരക്കിനിടയിൽ പിന്നോട്ടും പോയി…മൂന്നും മൂന്നു വഴിക്കായി…

കോളേജിൽ എത്തിയതും അമൃത ഫിസിക്സ്‌ ഡിപ്പാർട്മെന്റിന്റെ അവിടേക്ക്

💬 Comments

View all comments