Chapter Title : മഴനീർതുള്ളികൾ 2 [Anamika]
നോക്കുന്നുണ്ട്….
“ഓഹ് ഇനിയിപ്പോ കുറച്ചുദിവസത്തേക്ക് ഈ തെണ്ടികളുടെ surveillance ഉണ്ടാകും….വേറെ പണിയില്ലേ ഇവർക്കൊന്നും….”
ചിന്നു അവളോടായി പറഞ്ഞു….
“എന്നാലും നിന്നെ ഞാൻ സമ്മതിച്ചെടി….ഇത്രക്ക് സീൻ ആയിട്ടും പിറ്റേന്ന് തന്നെ…..”
അമ്മു അവളുടെ മുഖത്തേക്ക് നോക്കി…
കളിയാക്കൽ ഒന്നും അല്ല…ഒരാരാധന പോലെ….
ആക്കുന്നെയാണോ….
ബസ് വന്നതും കയറി….
അങ്ങനെ ബസിലൊന്നും പോയി പരിചയം ഇല്ലാത്തതിനാൽ ബാലൻസ് കിട്ടുന്നില്ലായിരുന്നു അമൃതക്ക്….
“എടീ….”
“മ്മ്മ്…”
“ഇരിക്കാൻ പറ്റൂലെ…..”
“st പൈസക്ക്…..ഇരിക്കാൻ…”ചിന്നു തിരിഞ്ഞ് അവളെ ഒന്ന് നോക്കി…
“മ്മ്മ്…”
“ആ പെട്ടിപ്പുറത്തു പോലും ഇരുത്തൂല പിന്നാ….”ഡ്രൈവറുടെ ഇടതുവശത്തെ സീറ്റ് ലേക്ക് നോക്കി ചിന്നു അമൃതയോട് പറഞ്ഞു…
“നിങ്ങളപ്പോ അങ്ങോടും ഇങ്ങോടും നിക്കുവോ….”
“അതേ…..നിന്നു തന്നെ വരണം….ഇതിപ്പോ കേറിയിട്ടല്ലേ ഉള്ളൂ….കുറച്ച് കഴിഞ്ഞാൽ തിരക്ക് കൂടും പിന്നെ നല്ല സുഖവാ…..”
ഇടക്കൊരു ഫോർച്യുണർ ബസിനെ ഓവർടേക്ക് ചെയ്‌തു പോയതും അവളൊന്നു നോക്കി…
വീട്ടിലെ അല്ല….ഒന്ന് നെടുവീർപ്പിട്ടു…
“ടീ….”
“എന്താ…”
“നിത്യ അടുത്ത സ്റ്റോപ്പിന്ന് കേറും…അവളോട് പറയണോ….” ചിന്നു പിന്നിലേക്കൊന്ന് ചായ്ഞ്ഞ് ചോദിച്ചു….
“ആ എനിക്കറീല്ല….” ഓരോ വളവിലും ആടിയുലഞ് കമ്പിയിൽ തൂങ്ങി ബാലൻസ് ചെയ്യാൻ നോക്കുന്നതിനിടെ അമൃത പറഞ്ഞു….
“നിന്നെ ബസിൽ കാണുമ്പോ അവൾ എന്തായാലും ചോദിക്കും…പിന്നെ കോളേജിൽ ആരും അറിഞ്ഞില്ലേൽ അറിയിക്കാൻ നിക്കണ്ട….ഇങ്ങനങ്ങു പോട്ട്…കല്യാണം മാറ്റിവച്ചുന്നോ മറ്റോ പറയ്….”
“നീയിത്രക്ക് നന്മ മരം ആയിരുന്നോ…..” കഴിഞ്ഞ കൊല്ലം ഡിഗ്രി ഫൈനൽ ഇയറിൽ ഇലക്ഷൻ എന്നും പറഞ്ഞു കോളേജിൽ കാണിച്ചുകൂട്ടിയത് തലയിലൂടെ ഒരു മാത്ര ഓടിയ അമൃത ഒന്നിരുത്തി ചോദിച്ചു….
ഇനി ഇതിലും വല്ല പണി ഉണ്ടോ എന്നറിയില്ലലോ….
“അതേ…. രാജകുമാരിടെ സ്റ്റാറ്റസ് വച്ച് നടന്ന
💬 Comments
View all comments