0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29294

അലസമായൊന്നു മൂളിക്കൊണ്ടവൻ വേഗത്തിൽ ഹാളിലേക്ക് നടന്നു….

അമ്മു ആ പോക്കൊന്ന് പാളി നോക്കി…

“എന്റീശ്വരാ….” തിണ്ണയിലെ കസേരയിലേക്കിരുന്നവൻ നെറ്റിയിൽ അടിച്ചു….

തിന്നു വച്ചേക്കുവാണോ ഞാൻ അതിനെ….കഴുത്തു കിടക്കുന്നത് കണ്ടാ മതി….ഇനിയെങ്ങനെ അവളുടെ മുഖത്ത് നോക്കും….അമ്മയ്‌ക്കൊന്നും മനസിലായിട്ടില്ല പക്ഷെ വേറാര് കണ്ടാലും അത് എന്താണെന്ന് മനസിലാകും….

മീശയും കടിച്ചുമുറിച്ചു ഓരോന്നാലോചിച്ചിരിക്കെ ഫോൺ ബെല്ലടിച്ചു…

അവൻ അറ്റൻഡ് ചെയ്തിട്ട് ബൈക്കും എടുത്തിറങ്ങി…

കണ്ടത്തിൽ പണിക്കാരൊക്കെ എത്തിയിട്ടുണ്ട്…

നെൽക്കതിരുകൾ ചായ്ഞ്ഞു കിടക്കുന്നു…

ഇടത്തോടിനോടും പുഴയോടും ചേർന്ന ഭാഗങ്ങളിൽ വെള്ളം കുത്തിയൊലിച്ചു കൃഷി കുറച്ച് നശിച്ചു പോയിട്ടുണ്ട്…അതൊഴിച്ചാൽ അത്ര വലിയ നാശ നഷ്ടം ഒന്നും ഉണ്ടായിട്ടില്ല…

പണിക്കാർക്ക് വേണ്ട നിർദേശവും കൊടുത്ത് തേങ്ങയിടുന്ന മൂപ്പരെ കണ്ട് വെയില് തെളിഞ്ഞാൽ തേങ്ങയിട്ടേക്കാനും പറഞ്ഞു അവൻ തിരിച്ചുപോന്നു…

വരുന്ന വഴിക്ക് അൽപനേരം മാറിനിന്ന ചിന്തകൾ തന്നെ തലയിലേക്ക് പിന്നെയും കടന്നുകയറി…

വീട്ടിൽ ഇരുന്നാൽ ശെരിയാകില്ല ക്ലബ്ബിൽ എങ്ങാനും പോകാം എന്നുവെച്ചു ഡ്രസ്സ്‌ മാറിയുടുക്കാൻ വീട്ടിലേക്ക് തിരിച്ചു…

വീടിന്റെ പിന്നിൽ നിന്നും ഉച്ചത്തിൽ സംസാരം കേൾക്കാം….

പടുതയുടെ അടിയിൽ കൂടിയിരുന്നു ചക്കവെട്ടാണ്…

ചിന്നു കോളേജിൽ പോയി..അമ്മുവിനെ പിന്നെ പനിയും കൂടെ കഴുത്തിലെ പാട് കണ്ട പേടിയും കാരണം മായ വിട്ടില്ല….

പുട്ടെടുത്തു പ്ലേറ്റിലേക്ക് കടലക്കറി ഒഴിക്കുന്നതിനിടയിൽ അവൻ ജനാലയിലൂടെ നോക്കി…

ലളിതമ്മേടേം അമ്മേടേം നടുക്ക് കുരണ്ടിപലകയിട്ട് ഇരിക്കുന്നുണ്ട് അമ്മു…

“ചവിണിയേത ചുളയെതന്ന് അറിഞ്ഞൂടാത്ത മൊതലാ എന്തിന് കേറിയിരിക്കുന്നെ ആണോ….”

അമ്മുപെട്ടെന്ന് പലകയിൽ നിന്നും എണീറ്റു വയറും പൊത്തിപിടിച്ചു അല്പം കുനിഞ്ഞു നിക്കുന്നു…

ഹരിയുടെ പിരികം ചുളിഞ്ഞു…

“ഞാനപ്പളെ പറഞ്ഞതാ പെണ്ണിനോട് ഉള്ള പച്ചച്ചക്കയെല്ലാം തിന്നണ്ടാ വയറ്റിൽ പിടികൂലാന്ന്…ഇനീപ്പോ ചെന്നിച്ചിരി ഉപ്പുക്കല്ലെടുത്തു തിന്ന് അപ്പൊ മാറിക്കോളും….” ലളിതമ്മ അവളെ പറഞ്ഞുവിട്ടു…

അവൾ വരുന്നത് കണ്ടതും ഒരു കുസൃതി തോന്നി അവൻ സ്ലാബിന് മുകളിലേക്ക് കയറി ഇരുന്നു കഴിക്കാൻ തുടങ്ങി…

അവനെ അവിടെ പ്രതീക്ഷിക്കാത്ത അമ്മു

💬 Comments

View all comments