0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29306

ഒന്ന് ഞെട്ടിയിട്ടുണ്ട്….

വർക്ക്‌ ഏരിയ യിൽ നിന്നു പരുങ്ങിക്കളിക്കുന്നവളെ ഹരി ഒളികണ്ണിട്ട് നോക്കി…

“അമ്മേ….ഉപ്പെവിടെയാ….”

“ആ അലമാരടെ മോളിലത്തെ കള്ളീൽ ഉണ്ട്…എന്റെ കയ്യിൽ അരക്കാ…അല്ലേൽ കേറിവരാരുന്ന്….”

അരക്കും ചവിണിം പറ്റിപ്പിടിച്ച കൈകൊണ്ട് അവൾ ഉപ്പുപാത്രത്തിന്റെ അടപ്പ് തുറക്കാൻ നോക്കുന്നത് കണ്ട് ഹരി അതുവാങ്ങി തുറന്ന് ഉപ്പുകല്ലെടുത്തു കയ്യിൽ വച്ചു കൊടുത്തു…

അപ്പോളും മുഖം തരാതെയാണ് നിൽപ്…

വായിലേക്കിട്ട പാടെ അവൾ ഒരൊറ്റ തുപ്പ് വാഷ്ബേസിനിലേക്ക്…

“ഇതെന്തുപ്പാ….” മുഖം വക്രിച്ചു….

“ പിന്നെ മധുരം ആന്ന് വിചാരിച്ചോ….” ഹരിക്ക് പുച്ഛം…

മുഖം കോട്ടി തിരിച്ചു പുച്ഛിച്ചു അമ്മു മായയോട് വെള്ളത്തിൽ ഇട്ട് കുടിച്ചാമതിയോന്ന് ചോദിച്ചു…

പറ്റില്ല അലിയിച്ചു തിന്നാലേ ഗുണം കിട്ടുവെന്ന് ലളിതമ്മയും….

ഹരി അവളെ ചൊടിപ്പിക്കാനായി ഒരു കല്ലെടുത്തു വായിലിട്ട് നുണഞ്ഞു ഇറക്കി….

പുച്ഛത്തോടെ പുട്ടെടുത്തു വായിലേക്ക് വച്ചു…

“ഞാൻ വല്ല ടാബ്ലറ്റും കഴിച്ചോളാം….ഹും…..” അമ്മു വാശിക്ക് കയ്യിലേക്ക് എണ്ണക്കുപ്പി തുറന്നു അരക്ക് കളയാനായി എണ്ണയെടുത്തു….

ചുണ്ടിന്റെ കോണിലെ അരക്ക് പോകാനായി കുറച്ച് ചുണ്ടിലും തേച്ചു…

പോയോന്നറിയാനായി ചുണ്ട് കൂട്ടിപിടിച്ചും അകത്തിയും നോക്കി കയ്യിലെത് എണ്ണ തൂത്തു ചുരണ്ടിനിന്നു….

അവനു ഇടം തിരിഞ്ഞു നിന്നു അവൾ ചെയ്യുന്നതെല്ലാം വായിൽ ഇരിക്കുന്ന പുട്ട് പോലും ഇറക്കാതെ നോക്കിനിന്നവന്റെ കണ്ണ് രണ്ടും അവിടെ തന്നെയായിരുന്നു…..

ഇന്നലെയേറെ ആഗ്രഹിച്ചിട്ടും കിട്ടാതെ പോയയാ തത്തമ്മ ചുണ്ടിൽ….

വല്ലാത്തൊരു കൊതി തോന്നി പോയവന്…..

കുഞ്ഞുനാളിൽ സൈക്കിളിൽ കൊണ്ടുവരുന്ന സേമിയ ഐസ് നോക്കിനിന്നതിനേക്കാൾ കൊതിയോടെ അവനാ അധരങ്ങളിലേക്ക് കണ്ണെടുക്കാതെ നോക്കി….

അമ്മു ഇതൊന്നുമറിയാതെ നിൽക്കുകയാണ്….

കയ്യിലെ എണ്ണ പേപ്പറിൽ തുടച്ചുകൊണ്ട്…ഇടയ്ക്ക് വയറുവേദനിച്ചിട്ടാകും മുഖം ചുളിയുന്നുണ്ട്….

കാൽ വിരൽ തുമ്പു മുതൽ ഒരു തരിപ്പ് കയറുന്നുണ്ട്..

അവളെ പിടിച്ചുവച്ചുമ്മ വെയ്ക്കാൻ തോന്നുന്നു….

അന്നത്തെപോലെയാ ചുണ്ട് കടിച്ചുകുടിക്കാൻ തോന്നുന്നു…..

പ്ലേറ്റ് സൈഡിൽ വച്ചെഴുന്നേറ്റു കയ്യും വായും കഴുകി….

ജനലിൽകൂടെ നോക്കുമ്പോൾ അവർ ചക്കവെട്ടിൽ വ്യാപ്രതരാണ്…..

💬 Comments

View all comments